നേട്ടത്തിലേക്ക് കുതിച്ചു പാഞ്ഞ് സഊദി ട്രെയിന്‍
റിയാദ്: ഈ വര്‍ഷത്തെ ആദ്യ പാദം പിന്നിടുമ്പോള്‍ മികച്ച നേട്ടവുമായി സഊദി അറേബ്യന്‍ റയില്‍വേ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനം യാത്രക്കാരും ചരക്കുകളും വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. 5.5 മില്യന്‍ ടണ്‍ ചരക്കുകളും ദാതുക്കളും വഹിച്ചു കൊണ്ടുപോവാനുള്ള സംവിധാനം ഒരുക്കിയതോടെ സഊദിയുടെ വികസനത്തിനും ട്രാസ്‌പോര്‍ട്ടിനും വലിയ സംഭാവനയാണ് സഊദി റെയില്‍വേ നല്‍കുന്നത്. 2030 വിഷനനുസരിച്ചുള്ള പുരോഗതിക്ക് ഇത് വലിയ തോതില്‍ സഹായകമാവുമെന്നാണ് കണക്കുകൂട്ടല്‍.
സുസ്ഥിരവും ആശ്രയിക്കാന്‍ പറ്റുന്നതുമായ ലോജിസ്റ്റിക്കല്‍ സൗകര്യമുള്ളതായി സഊദി റെയില്‍ സര്‍വീസ് മാറിയതോടെ വ്യവസായിക വ്യാപാര മേഖലയില്‍ റെയില്‍വേ വലിയ സഹായമായി മാറിയെന്ന് മാര്‍ക്കറ്റിംങ് ആന്റ് കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഹിഷാം അശ്കര്‍ പറയുന്നത്. 197,000 മെട്രിക് ടണ്‍ കാര്‍ബണ്ടയോക്‌സൈഡ് പുറംതള്ളുന്ന വഹാനങ്ങള്‍ക്ക് സമാനമായ ചരക്ക് നീക്കമാണ് ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ നടന്നതെന്നും ഇതു പാരിസ്ഥിതിക മേഖലക്ക് വലിയ തോതില്‍ സഹായകമാവുമെന്നും 900,000 ബാരല്‍ ഡീസലിന്റെ ലാഭമാണ് ഉണ്ടാകിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
23,000 ട്രക്കുകളെ റോഡില്‍ നിന്ന് മാറ്റാന്‍ റെയില്‍ ചരക്ക് നീക്കത്തിനു സാധിച്ചുവെന്നും ഇത് അപകടവും ട്രാഫിക് തിരിക്കുകളും കുറക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും 1.2 മില്യന്‍ കിലോമീറ്റര്‍ ദൂരം ഇതുവരെ റെയില്‍വേ പിന്നിട്ടുവെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. രാജ്യത്തെ യാത്രാ സൗകര്യം മെച്ചപ്പെടുത്താനും ചരക്ക് നീക്കത്തിന്റെ കൂലി കുറക്കാനും സൗദി റെയില്‍ കാരണമായിട്ടുണ്ടെന്നും അദ്ദഹം ചൂണ്ടിക്കാട്ടി. യാത്രാ ട്രൈയിനുകള്‍ വഴിയും ചരക്ക് നീക്കം വഴിയും പ്രാദേശിക വ്യാപാര സാധ്യതകളെ വര്‍ധിപ്പിക്കാനും ലോജിസ്റ്റുക്കുമായി ബന്ധപ്പെട്ട രാജ്യത്തിന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനും വിവിധ മേഖലയിലേക്ക് വികസനങ്ങള്‍ എത്തിച്ചു എല്ലാ മേഖലയിലേയും സാധ്യതകളെ വളര്‍ത്താനും സഊദി അറേബ്യന്‍ റയില്‍വേക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഹിഷാം അശ്കര്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."