HOME
DETAILS
MAL
'അന്ന് പറഞ്ഞത് മാപ്പല്ല'; ശബരിമല വിഷയത്തില്‍ വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രന്
backup
May 31 2021 | 06:05 AM
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മാപ്പ് പറഞ്ഞിട്ടില്ലെന്ന് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമല വിഷയവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ ഖേദമുണ്ടെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന ശേഷം തിരുത്താതിരുന്ന നടപടിയും കടകംപള്ളി ന്യായീകരിച്ചു. പ്രസ്താവന തിരുത്തിയിരുന്നെങ്കില്‍ അത് പിന്നെ മന്ത്രി മാപ്പ് പറഞ്ഞില്ലെന്ന എതിര് പ്രചാരണത്തിന് വഴി വരുത്തും. ആ കെണിയില്‍ താന്‍ വീണില്ലെന്നും കടകംപള്ളി നിയമസഭയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."