ലക്ഷദ്വീപില്‍ ബീഫ് നിരോധിക്കുന്നു, ഗോവയിലും കേരളത്തിലും എന്തുകൊണ്ട് നിരോധിക്കുന്നില്ല; രാജ്യത്തെ നിയമം എല്ലാവര്‍ക്കും ഒരു പോലെയാവണം, കേന്ദ്രത്തിനെതിരെ ശിവസേന
മുംബൈ: ലക്ഷദ്വീപ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന. ലക്ഷദ്വീപ് നടപ്പാക്കുന്ന ജനദ്രോഹ നടപടികള്‍ക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം ഉയരുന്നതിടെയാണ് സഞ്ജയ് റാവത്ത് പ്രതികരണം. ജനങ്ങളെ വിശ്വാസത്തില്‍ എടുത്ത് വേണം നിയമങ്ങള്‍ നിര്‍മിക്കാനെന്ന് സഞ്ജയ് റാവത്ത് ചൂണ്ടിക്കാട്ടി.
ലക്ഷദ്വീപും അന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുമെല്ലാം രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാന കേന്ദ്രങ്ങളാണ്. രാജ്യ സുരക്ഷ പരിഗണിച്ചു തന്നെയാണ് ഇവിടെ നിയമങ്ങള്‍ നടപ്പാക്കുക. എന്നാല്‍ ജനങ്ങളെ വിശ്വാസത്തില്‍ എടുത്ത് വേണം നിയമങ്ങള്‍ നിര്‍മിക്കാന്‍ സഞ്ജയ് റാവത്ത് പറഞ്ഞു.
ലക്ഷദ്വീപില്‍ നടപ്പാക്കിയ ബീഫ് നിരോധനം അദ്ദേഹം ഉദാഹരമായി എടുത്തു കാട്ടി. ലക്ഷദ്വീപില്‍ ബീഫ് നിരോധിച്ചു. ശരി.എന്നാല്‍ എന്തുകൊണ്ടാണ് ഗോവയില്‍ കേന്ദ്രം ബീഫ് നിരോധിക്കാത്തത്. എന്തുകൊണ്ടാണ് കേരളത്തില്‍ നിരോധിക്കാത്തത്. ബി.ജെ.പി ഭരിക്കുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും നിരോധനം നടപ്പാക്കാത്തത്- സഞ്ജയ് റാവത്ത് ചോദിച്ചു.
നിയമം എല്ലാവര്‍ക്കും ഒരുപോലെ ആയിരിക്കണം. ലക്ഷദ്വീപില്‍ ബീഫ് നിരോധിച്ചിരിക്കുന്നു. എന്നാല്‍ കേരളത്തില്‍ നിരോധനമില്ല, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിരോധനമില്ല, ലക്ഷദ്വീപില്‍ മാത്രം നിരോധനം വരുമ്പോള്‍ ജനങ്ങള്‍ക്ക് ഒരുപാട് സംശയങ്ങള്‍ ഉയരും. അഡ്മിനിസ്ട്രേറ്റര്‍ ഒരു രാഷ്ട്രീയക്കാരാനായാലും ഉദ്യോഗസ്ഥനായാലും കരുതലോടെ തീരുമാനമെടുത്തില്ലെങ്കില്‍ പ്രതിഷേധമുണ്ടാകും,' സഞ്ജയ് റാവത്ത് പറഞ്ഞു.
വികസനത്തിന്റെ പേര് പറഞ്ഞ് മറ്റു അജണ്ടകള്‍ നടപ്പാക്കുന്നതിനെതിരെയാണ് ലക്ഷദ്വീപ് നിവാസികള്‍ പ്രതിഷേധമുയര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ശിവസേന മുഖപത്രമായ സാമ്നയിലും ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ നടപ്പാക്കുന്ന നടപടികള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."