HOME
DETAILS

കുഴല്‍പ്പണ വിവാദം ബി.ജെ.പിയില്‍ കെട്ടടങ്ങുന്നില്ല; വിമര്‍ശനം ഉന്നയിച്ച നേതാവിനെതിരേ വധഭീഷണി; പിന്നാലെ സസ്‌പെന്‍ഷനും

  
backup
May 31, 2021 | 5:52 PM

in-thrissur-pipe-money-is-not-tied-up-death-threats-against-critical-leader-followed-by-suspension-1234567

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസിലെ കലാപം ബി.ജെ.പിയില്‍ ഇതുവരേ കെട്ടടങ്ങിയില്ല. കഴിഞ്ഞ ദിവസത്തെ കത്തിക്കുത്തിനുശേഷം വീണ്ടും കലഹം പൊട്ടിത്തെറിയിലെത്തിയിരിക്കുകയാണ്. കവര്‍ച്ച കേസില്‍ ആരോപണ വിധേയരായ ജില്ലാ നേതൃത്വത്തെ പിരിച്ചുവിടണമെന്ന് സമൂഹമാധ്യമത്തില്‍ വിമര്‍ശനം നടത്തിയ ന്യൂനപക്ഷ മോര്‍ച്ചാ നേതാവിനെ ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. ബി.ജെ.പി ജില്ലാ ഭാരവാഹി തന്നെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ഋഷി പല്‍പ്പു തൃശൂര്‍ വെസ്റ്റ് പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. പിന്നാലെ ഇദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി അറിയിപ്പും വന്നു.

ന്യൂനപക്ഷാ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഋഷി പല്‍പ്പുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കുഴല്‍പ്പണ കേസിലും കത്തിക്കുത്ത് കേസിലും നാണംകെട്ട ബി.ജെ.പി ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്ന് ഋഷി സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടിരുന്നു. ഇതേ തുടര്‍ന്നായിരുന്നു വധഭീഷണി.

അതേസമയം, ഋഷി പല്‍പ്പുവിനെ ബി.ജെ.പിയില്‍നിന്ന് ആറുവര്‍ഷത്തേക്ക് പുറത്താക്കിയതായി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അറിയിച്ചു. ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാര്‍ സംസ്ഥാന നേതൃത്വത്തിന് നല്‍കിയ കത്തിനെ തുടര്‍ന്നാണ് നടപടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്‌ട്രേലിയയില്‍ വാഹനാപകടം: മലയാളി വിദ്യാര്‍ത്ഥി മരിച്ചു

International
  •  3 days ago
No Image

ഡ്രസ്സിങ് റൂമില്‍ വച്ച് പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 5.63 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കി ഡൊണാള്‍ഡ് ട്രംപ്

International
  •  3 days ago
No Image

പത്തനംതിട്ടയിലെ യുവതിയുടെ ആത്മഹത്യ; ആണ്‍സുഹൃത്ത് അറസ്റ്റില്‍ 

Kerala
  •  3 days ago
No Image

നവി മുംബൈ വിമാനത്താവളത്തില്‍ നിന്ന് അബൂദബിയിലേക്ക് ആദ്യ അന്താരാഷ്ട്ര സര്‍വീസ്; പ്രവാസി യാത്രക്കാര്‍ക്ക് പുതിയ അവസരം

uae
  •  3 days ago
No Image

വേഗത്തില്‍ എഴുതിയില്ല; ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപിക അടിച്ചു പരുക്കേല്‍പ്പിച്ചതായി പരാതി

Kerala
  •  3 days ago
No Image

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് പരാതി

Kerala
  •  3 days ago
No Image

വിസ്മരിക്കപ്പെടരുത് ക്രൂരത..! ​ഗ്രഹാം സ്റ്റെയിൻ കൊലപാതകത്തിൽ അവസാന പ്രതിയും പുറത്തേക്ക്; 27 വർഷങ്ങൾക്ക് മുൻപ് ആ രാത്രിയിൽ സംഭവിച്ചത് 

National
  •  3 days ago
No Image

പ്രിയദര്‍ശിനി എത്തിയിട്ട് ഒരുമാസം; സൗജന്യയാത്ര സൂപ്പര്‍ഹിറ്റ്...പക്ഷേ പ്രതിസന്ധിയിലായി സ്വകാര്യ ബസ് മേഖല

Kerala
  •  3 days ago
No Image

ദുബൈയിലും അബൂദബിയിലും ഡു നെറ്റ്‌വര്‍ക്ക് തകരാര്‍; വോയ്‌സ് കോള്‍ സേവനം തടസ്സപ്പെട്ടു

uae
  •  3 days ago
No Image

'മൂന്ന് കോടി തന്നാല്‍ മന്ത്രിയാക്കാം'; എം.എല്‍.എ വിദ്യാ ബാലകൃഷ്ണന് ഡല്‍ഹിയില്‍ നിന്ന് ഫോണ്‍, പരാതി നല്‍കി

Kerala
  •  3 days ago