HOME
DETAILS

നര്‍മദ നദിയ്ക്ക് മുകളിലൂടെ നടന്ന് സ്ത്രീ; ദേവതയായി ആരാധിച്ച് ജനങ്ങള്‍; പൊളിച്ചടുക്കി പൊലിസ്

  
Web Desk
April 12 2023 | 03:04 AM

mp-woman-mistaken-as-a-goddess-after-video

ര്‍മദ നദിയില്‍ വെള്ളത്തിന് മുകളിലൂടെ ഒരു സ്ത്രീ നടക്കുന്ന വീഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. നര്‍മദാ ദേവിയുടെ അവതാരമെന്ന് പറഞ്ഞുകൊണ്ട് നിരവധി പേര്‍ ഈ വീഡിയോ ഷെയര്‍ ചെയ്തു. മാത്രമല്ല, നാടിന്റെ പല ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഇവരുടെ അനുഗ്രഹം വാങ്ങാനായി എത്തുകയും ചെയ്തു.

മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം നടന്നത്. 'ദൈവീക ശക്തിയുടെ സ്ത്രീ'യുടെ അനുഗ്രഹം വാങ്ങാനായി ആളുകളുടെ തിക്കും തിരക്കും അധികമായതോടെ സ്ത്രീയ്ക്ക് സുരക്ഷ ഏര്‍പ്പെടുത്തേണ്ടതായി വരെ വന്നു.

വ്യാപകമായി വീഡിയോ പ്രചരിച്ചതോടെ പൊലിസ് സംഭവം എന്താണെന്ന് പരിശോധിച്ചു. അപ്പോഴാണ് സത്യകഥ പുറത്തുവന്നത്. ജ്യോതി രഘുവംശി എന്നാണ് ഇവരുടെ പേര്. നര്‍മദാ പുരം സ്വദേശിയായ ഇവര്‍ 10 മാസം മുന്‍പാണ് വീടുവിട്ട് ഇറങ്ങിയത്. പൊലിസ് ഇവരെ സമീപിച്ചപ്പോള്‍ ഇവര്‍ തന്നെ സത്യമെന്തെന്ന് പറയുകയായിരുന്നു.

വേലിയിറക്ക സമയമായതിനാല്‍ നദിയില്‍ വെള്ളം കുറഞ്ഞിരുന്നു. ഈ സമയം ആഴം കുറഞ്ഞ നദിയിലൂടെ സ്ത്രീ നടന്നപ്പോള്‍ കരയില്‍ നിന്നവര്‍ക്ക് അവര്‍ വെള്ളത്തിലൂടെ നടക്കുന്നതായി തോന്നുകയായിരുന്നു. വെള്ളത്തിന് മുകളിലൂടെയല്ല, വെള്ളത്തിലൂടെ തന്നെയാണ് നടന്നതെന്നും സ്ത്രീ വ്യക്തമാക്കി.

അകലെനിന്ന് എടുത്ത വീഡിയോ ആയതിനാലാണ് ആളുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതെന്ന് പൊലിസും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആദ്യ കുഞ്ഞിന്റേത് സ്വാഭാവിക മരണം, രണ്ടാമത്തെ കുഞ്ഞിനെ കൊന്നു; തൃശൂരില്‍ നവജാത ശിശുക്കളെ കുഴിച്ചിട്ട സംഭവത്തില്‍ മാതാവിന്റെ മൊഴി 

Kerala
  •  3 days ago
No Image

സ്വന്തം ഫാമില്‍ പശുക്കളെ നോക്കാനെത്തിയ ക്ഷീര കര്‍ഷകനെ പതിയിരുന്ന് ആക്രമിച്ച് ഗുഗിള്‍പേ വഴി പണം കവര്‍ന്നു

Kerala
  •  3 days ago
No Image

ജാർഖണ്ഡിൽ കനത്ത മഴ: സ്കൂൾ വെള്ളത്തിൽ മുങ്ങി, 162 വിദ്യാർത്ഥികളെ മേൽക്കൂരയിൽനിന്ന് രക്ഷപ്പെടുത്തി

National
  •  3 days ago
No Image

മുന്‍ എം.എല്‍.എയുടെ രണ്ടാംകെട്ടില്‍ വെട്ടിലായി ബി.ജെ.പി; കെട്ട് 'വൈറല്‍', പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി 

National
  •  3 days ago
No Image

ജയ്‌സാൽമീർ അതിർത്തിയിൽ രണ്ട് പാകിസ്താൻ പൗരന്മാരുടെ മൃതദേഹങ്ങൾ കണ്ടെത്തി

National
  •  3 days ago
No Image

വാട്ട്‌സ്ആപ്പിൽ പുതിയ ഡോക്യുമെന്റ് സ്കാനിംഗ് ഫീച്ചർ: ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഇനി എളുപ്പം

Tech
  •  3 days ago
No Image

കൊതുകാണെന്ന് കരുതി തല്ലിക്കൊല്ലാൻ പോകല്ലേ..ചിലപ്പോൾ ചൈനയുടെ കൊതുകിന്റെ വലിപ്പമുള്ള സ്പൈ ഡ്രോൺ ആയിരിക്കാം

Tech
  •  3 days ago
No Image

കോഴിക്കോട് മണ്ണിടിഞ്ഞുണ്ടായ അപകടം: കുടുങ്ങിക്കിടന്ന തൊഴിലാളിയുടെ ജീവൻ രക്ഷിക്കാനായില്ല, രണ്ടുപേർ ആശുപത്രിയിൽ

Kerala
  •  3 days ago
No Image

സയണിസ്റ്റ് മിസൈലുകള്‍ക്കു മുന്നില്‍ അടിപതറാതെ നിന്ന ധീരതക്ക് വെനസ്വേലയുടെ ആദരം; ഇറാനിയന്‍ മാധ്യമപ്രവര്‍ത്തക സഹര്‍ ഇമാമിക്ക് സിമോണ്‍ ബോളിവര്‍ പുരസ്‌ക്കാരം

International
  •  3 days ago
No Image

കോഴിക്കോട് കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; ഒരാൾ മണ്ണിനടിയിൽ, രണ്ടുപേരെ രക്ഷപ്പെടുത്തി, പ്രതിഷേധവുമായി നാട്ടുകാർ

Kerala
  •  3 days ago