HOME
DETAILS

കുട്ടികളുടെ സുരക്ഷിത യാത്ര മോട്ടോർ വാഹനവകുപ്പ് പരിശോധന ശക്തമാക്കും

  
backup
June 02, 2022 | 7:03 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%a4-%e0%b4%af%e0%b4%be%e0%b4%a4


സ്വന്തം ലേഖകൻ
തിരുവനന്തപുരം
സംസ്ഥാനത്ത് വേനലവധിക്കുശേഷം സ്‌കൂളുകൾ തുറന്നതോടെ കുട്ടികളുടെ സുരക്ഷിതയാത്ര ഉറപ്പുവരുത്തുന്നതിന് കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. സ്‌കൂളുകളിലേക്കും തിരിച്ചും കുട്ടികളുമായി പോകുന്ന വാഹനങ്ങളിൽ കർശന പരിശോധന നടത്താനാണ് തീരുമാനം.


കുട്ടികളെ കുത്തിനിറച്ചുള്ള യാത്ര, സ്വകാര്യ ബസുകളിൽ വിദ്യാർഥികളെ കയറ്റാതിരിക്കുക, മദ്യപിച്ച് സ്‌കൂൾ വാഹനം ഓടിക്കുക തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങൾക്കായി പ്രത്യേക മാർഗ നിർദേശങ്ങൾ മോട്ടോർ വാഹനവകുപ്പ് പുറത്തിറക്കിയിരുന്നു.


വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളുടെ മുൻപിലും പുറകിലും 'എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ വാഹനം' എന്ന് വ്യക്തമായി പ്രദർശിപ്പിക്കണം. സ്‌കൂൾ കുട്ടികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന മറ്റു വാഹനങ്ങളിൽ 'ഓൺ സ്‌കൂൾ ഡ്യൂട്ടി' എന്ന ബോർഡ് വയ്ക്കണം.
സ്‌കൂൾ മേഖലയിൽ മണിക്കൂറിൽ 30 കിലോമീറ്ററും മറ്റ് റോഡുകളിൽ പരമാവധി 50 കിലോമീറ്ററുമായി വേഗത നിജപ്പെടുത്തിയിട്ടുണ്ട്. സ്പീഡ് ഗവർണറും ജി.പി.എസ് സംവിധാനവും വാഹനത്തിൽ സ്ഥാപിക്കണം.


സ്‌കൂൾ വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് കുറഞ്ഞത് പത്തുവർഷത്തെയെങ്കിലും ഡ്രൈവിങ് പരിചയവും ഹെവി വാഹനങ്ങൾ ഓടിക്കുന്നതിൽ അഞ്ചു വർഷത്തെ പരിചയവും ആവശ്യമാണ്. ഡ്രൈവർമാർ വെള്ള ഷർട്ടും കറുപ്പ് പാന്റും ഐഡന്റിറ്റി കാർഡും ധരിച്ചിരിക്കണം. കുട്ടികളെ കൊണ്ടുപോകുന്ന മറ്റ് പബ്ലിക് സർവിസ് വാഹനത്തിലെ ഡ്രൈവർ കാക്കി കളർ യൂനിഫോം ധരിക്കണം.
സ്‌കൂൾ വാഹനത്തിന്റെ ഡ്രൈവറായി നിയോഗിക്കപ്പെടുന്നവർ മദ്യപിച്ച് വാഹനമോടിച്ചതിനോ അമിതവേഗതക്കോ അപകടകരമായി വാഹനമോടിച്ചതിനോ മറ്റ് കുറ്റകൃത്യങ്ങൾക്കോ ശിക്ഷിക്കപ്പെട്ടവരല്ലന്നും വെറ്റില മുറുക്ക്, മദ്യപാനം, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നീ ദുശീലങ്ങളില്ലാത്തവരാണെന്നും ബന്ധപ്പെട്ടവർ ഉറപ്പ് വരുത്തണം.
സീറ്റിങ് കപ്പാസിറ്റി അനുസരിച്ച് മാത്രമേ വാഹനത്തിൽ കുട്ടികളെ യാത്ര ചെയ്യാൻ അനുവദിക്കാവൂ തുടങ്ങിയ നിർദേശങ്ങളായിരുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങൾക്കായി മോട്ടോർ വാഹനവകുപ്പ് നൽകിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് മഴ ശക്തമാകും; നാളെ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  14 days ago
No Image

കുംഭമേള പെണ്‍കുട്ടിയുടെ വിവാഹക്കേസ്; മുഹമ്മദ് ഫര്‍മാനെ അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി

Kerala
  •  14 days ago
No Image

അരീക്കോട് വന്‍ ലഹരിവേട്ട; 254 ഗ്രാം എം.ഡി.എം.എയും 5 ലക്ഷം രൂപയുമായി മുഖ്യ വിതരണക്കാരന്‍ പിടിയില്‍

Kerala
  •  14 days ago
No Image

മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു;  അയല്‍വാസിയുടെ കാല്‍ തല്ലിയൊടിച്ച് പിതാവ് 

Kerala
  •  14 days ago
No Image

കരിപ്പൂര്‍ സ്റ്റേഷനില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവം; മുന്‍ എസ്എച്ച്ഒക്ക് സസ്‌പെന്‍ഷന്‍

Kerala
  •  14 days ago
No Image

'തെല്‍അവീവിലെ വളര്‍ത്തുമൃഗത്തിന് യു.എസ് മൂക്കുകയറിടണം, ഇല്ലെങ്കില്‍...' താക്കീതുമായി ഇറാന്‍

International
  •  14 days ago
No Image

ഇരട്ട ഗോളിൽ ബ്രസീലിയൻ ഇതിഹാസത്തെ വീഴ്ത്തി ഇംഗ്ലീഷ് നായകൻ; ചരിത്രത്തിൽ ആറാം തമ്പുരാനായി ഹാരി കെയ്ൻ!

Football
  •  14 days ago
No Image

ഇതിഹാസത്തിന്റെ റെക്കോർഡും തകർത്തു; 72 വർഷത്തെ ചരിത്രം തിരുത്തി ഹാലൻഡ്

Football
  •  14 days ago
No Image

  15 രേഖകള്‍ ഹാജരാക്കിയിട്ടും വിദേശി; പൗരത്വം തെളിയിക്കാനാകാതെ അസം സ്വദേശി. ഹൈക്കോടതിയും കയ്യൊഴിഞ്ഞു

National
  •  14 days ago
No Image

ലെജൻഡ്സ് ഗെയിം; പോർച്ചുഗൽ x ക്രൊയേഷ്യ

Football
  •  14 days ago