HOME
DETAILS

അസ്‌ലഹ എസ്.ആർ.വിയിലെ ഏക പെൺതരി

  
backup
June 02 2022 | 07:06 AM

%e0%b4%85%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%b9-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b5%bc-%e0%b4%b5%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%8f%e0%b4%95-%e0%b4%aa%e0%b5%86


‌സുനി അൽഹാദി
കൊച്ചി
പുതിയ ബാഗും കുടയും പുസ്തകങ്ങളുമൊക്കെയായി മാതാവ് തസ്നയുടെ കൈപിടിച്ച് അസ് ലഹ ഫർഹത് ഇരട്ട സഹോദരൻ മുഹമ്മദ് അഫ്സഹിനൊപ്പം എറണാകുളം എസ്.ആർ.വി യു.പി സ്കൂളിലേക്ക് കടന്നുവന്നപ്പോൾ കുറിച്ചത് പുതുചരിതം. തിരുത്തിയത് ഒന്നരനൂറ്റാണ്ടിലേറെ കാലത്തെ ചരിത്രവും. 177 വർഷം മുമ്പ് തുടങ്ങിയ സ്കൂളിൽ നാളിതുവരെയായി ആൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം. നിരന്തരം നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് ഈ അധ്യയന വർഷം മുതൽ പെൺകുട്ടികൾക്കും പ്രവേശനം ലഭിച്ചത്.


2016ൽ കൊച്ചി കോർപ്പറേഷൻ കൗൺസിൽ മിക്സഡ് വിദ്യാലയമാക്കാൻ എസ്.ആർ.വി യു.പി സ്കൂളിന് അനുമതി നൽകിയിരുന്നു. തുടർന്ന് വിദ്യാഭ്യാസമന്ത്രിയ്ക്ക് നൽകിയ നിവേദനങ്ങളെ തുടർന്നാണ് സ്കൂളിൽ പെൺകുട്ടികൾക്കുകൂടി പ്രവേശനം അനുവദിച്ചതെന്ന് പ്രധാന അധ്യാപികയായ മാധുരി ദേവി കെ.എസ് 'സുപ്രഭാത'ത്തോട് പറഞ്ഞു. മെയ് 30നാണ് ഇതുസംബന്ധിച്ച് ഉത്തരവിറങ്ങിയത്.
മറ്റു മൂന്ന് പെൺകുട്ടികൾകൂടി അഞ്ചാംക്ലാസിലേക്ക് അഡ്മിഷൻ ആവശ്യപ്പെട്ട് എത്തിയിരുന്നെന്നും എന്നാൽ അന്ന് ഉത്തരവ് ലഭിക്കാത്തതിനാൽ അവരെ മടക്കി അയച്ചെന്നും പ്രധാന അധ്യാപിക കൂട്ടിച്ചേർത്തു. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലായി ആകെ 22 കുട്ടികളാണുള്ളത്. ആറാംക്ലാസിലാണ് അസ് ലഹ പുതിയ ഉത്തരവിറങ്ങിയതിനെ തുടർന്ന് പഠിക്കാനെത്തിയത്. സ്കൂളിലെ ഏക പെൺതരിയും അസ് ലഹ തന്നെ. കൂടുതൽ വിദ്യാർഥിനികൾ വരുംദിവസങ്ങളിൽ സ്കൂളിലെത്തുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ അധ്യാപകരും വിദ്യാർഥികളും.
1845ൽ ദിവാൻ ശങ്കരവാര്യരുടെ ഉത്തരവ് പ്രകാരം കൊച്ചിൻ രാജാസ് സ്കൂൾ എന്ന പേരിൽ ഏകാധ്യാപക എലിമെൻ്ററി വിദ്യാലയമായാണ് എസ്.ആർ.വി സ്കൂൾ സ്ഥാപിതമായത്. കെല്ലി എന്ന സായിപ്പായിരുന്നു അധ്യാപകൻ. തുടർന്ന് 1868 ൽ സ്കൂളിൻ്റെ പേര് രാജാസ് സ്കൂൾ എന്നായി. 1870ൽ പുതിയ കെട്ടിടം പണിതതിനെ തുടർന്ന് 1875ൽ സ്കൂൾ സെക്കൻഡ് ഗ്രേഡ് കോളജായി ഉയർത്തി മദ്രാസ് യൂനിവേഴ്സിറ്റിയിൽ ബന്ധിപ്പിച്ചു.


വിദ്യാർഥികളുടെയും അധ്യാപകരുടെയും എണ്ണം വർധിച്ചപ്പോൾ സ്കൂൾ വിഭാഗം കോളജ് വളപ്പിൽ നിന്ന് മാറ്റുകയായിരുന്നു. തുടർന്ന് 1934ലാണ് ഇന്നത്തെ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ആൺകുട്ടികളുടെ വിദ്യാലയമായിരുന്ന എസ്.ആർ.വിയുടെ ഹയർസെക്കൻഡറി വിഭാഗവും എൽ.പി വിഭാഗവും ഒക്കെ നേരത്തെ തന്നെ പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചിരുന്നു. എന്തായാലും പുതിയ കൂട്ടുകാരിയെ കിട്ടിയ സന്തോഷത്തിലായിരുന്നു വിദ്യാർഥികൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago