യു.പിയില്‍ പെണ്‍കുട്ടികളെ പ്രസവിച്ചതിന് യുവതിക്ക് ഭര്‍ത്താവിന്റെയും വീട്ടുകാരുടേയും ക്രൂരമര്‍ദ്ദനം; വീഡിയോ പുറത്ത്
ലഖ്നൗ: പെണ്‍കുട്ടികള്‍ ഉണ്ടായതിന് ഭാര്യയെ ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവും ഭര്‍തൃ വീട്ടുകാരും. ഉത്തര്‍പ്രദേശിലാണ് ക്രൂരമായ സംഭവം നടന്നിരിക്കുന്നത്. മഹോബ ജില്ലയിലാണ് യുവതി ഭര്‍തൃവീട്ടുകാരുടെ ക്രൂരമായ മര്‍ദനത്തിന് ഇരയായത്.
യുവതിക്ക് രണ്ട് പെണ്‍കുട്ടികളാണ് ഉള്ളത്. ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും ആണ്‍കുട്ടി വേണമെന്നായിരുന്നു ആഗ്രഹം. രണ്ടാമതും പെണ്‍കുട്ടി ജനിച്ചതോടെയാണ് പീഡനം വര്‍ധിച്ചതെന്ന് യുവതി പറഞ്ഞു. ചില ദിവസങ്ങളില്‍ ഭക്ഷണം പോലും നല്‍കിയിരുന്നില്ലെന്നും അവര്‍ പറഞ്ഞു.
യുവതിയെ ഭര്‍തൃസഹോദരിമാര്‍ മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
A woman was mercilessly beaten for not giving birth to a son by her family members in Ramnagar Jukha area of UP's Mahoba district. All the residents of the area stood as spectators saying that it's a family matter.
— Kanwardeep singh (@KanwardeepsTOI) June 4, 2022
Warning: sensitive content@NCWIndia @Uppolice pic.twitter.com/TKeNd0nP1A
മര്‍ദ്ദിക്കുന്നതിനിടെ തറയില്‍ നിന്ന് എഴുന്നേറ്റുപോകാന്‍ ശ്രമിച്ച യുവതിയെ വീണ്ടും ചവിട്ടുന്നതും അടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."