ഡൂപ്ലിക്കറ്റ് പാന്‍ കാര്‍ഡെടുക്കാന്‍ നമ്പര്‍ അറിയില്ലേ? നഷ്ടപ്പെട്ട പാന്‍ കാര്‍ഡ് നമ്പര്‍ കണ്ടെത്താം ഈസിയായി
നഷ്ടപ്പെട്ട പാന്‍ കാര്‍ഡ് നമ്പര്‍ കണ്ടെത്താം ഈസിയായി
പാന്‍ നമ്പര്‍ അറിയിയാത്തതുകൊണ്ട് നഷ്ടപ്പെട്ട പാന്‍കാര്‍ഡിന്റെ ഡൂപ്ലിക്കറ്റെടുക്കാനാകാതെ ബുദ്ധിമുട്ടുകയാണോ.. എങ്കില്‍ അതിനും വഴിയുണ്ട്. ഒറ്റ കോളിലൂടെ പാന്‍ നമ്പര്‍ കണ്ടുപിടിക്കാം.
1961 എന്ന ഇന്‍കംടാക്‌സ് ഡിപാര്‍ട്‌മെന്റിന്റെ ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് വിളിക്കുക. തുടര്‍ന്ന് ലാംഗ്വേജ് സെലക്ട് ചെയ്യുക. അതിനുശേഷം പാന്‍കാര്‍ഡ് സംബന്ധമായ ആവശ്യങ്ങള്‍ക്കായി പറയുന്ന ഓപ്ഷനന്‍ സെലക്ട് ചെയ്ത ശേഷം കസ്റ്റമര്‍ എക്‌സിക്യുട്ടീവുമായി സംസാരിക്കാം. തുടര്‍ന്ന് ആവശ്യമായ വിവരങ്ങള്‍ പറഞ്ഞ ശേഷം അതായത് പേര്,മൊബൈല്‍ നമ്പര്‍,പാന്‍ കാര്‍ഡിനായി നല്‍കിയ ഐഡി പ്രൂഫ് തുടങ്ങിയ എല്ലാ വിവരങ്ങളും കസ്റ്റമര്‍ എക്‌സിക്യുട്ടീവ് വൈരിഫൈ ചെയ്ത ശേഷം പാന്‍ നമ്പര്‍ നല്‍കും.
പാന്‍ കാര്‍ഡ് ഡൂപ്ലിക്കറ്റിനായി ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.
സാമ്പത്തിക ഇടപാടുകള്‍ക്ക് അത്യാവശ്യമായ രേഖയാണ് പാന്‍കാര്‍ഡ്. യാത്രയ്ക്കിടയിലോ മാറ്റൊ കയ്യിലുള്ള പാന്‍കാര്‍ഡ് നഷ്ടപ്പെട്ടെങ്കില്‍ ടെന്‍ഷനടിക്കേണ്ട ഡൂപ്ലിക്കേറ്റെടുക്കാം ഈസിയായി. പാന്‍കാര്‍ഡിനായി വീട്ടിലിരുന്ന് തന്നെ അപേക്ഷ സമര്‍പ്പിക്കാനാകും. അതേസമയം നഷ്ടപ്പെട്ട പാന്‍കാര്‍ഡ് ദുരുപയോഗം ചെയ്യാനുള്ള സാഹചര്യം ഒഴിവാക്കാന്‍ പാന്‍കാര്‍ഡ് നഷ്ടപ്പെട്ട വിവരം പൊലിസ് സ്റ്റേഷനില്‍ അറിയിക്കണം.
പാന്‍കാര്‍ഡ് ഡൂപ്ലിക്കേറ്റെടുക്കാന്‍ ചെയ്യേണ്ട വിധം
- NSDLന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക https://www.proteantinpan.com/.
- 'Changes/Correction in Existing Pan data.' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
- നിങ്ങളുടെ പേര്, ജനനത്തീയതി, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കുക. ഇത്രയുമായിക്കഴിഞ്ഞാല്‍ ഒരു ടോക്കണ്‍ നമ്പര്‍ നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഐഡിയിലേക്ക് ലഭിയ്ക്കും.
- 'Personal Details' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ഫിസിക്കല്‍, ഇകെവൈസി അല്ലെങ്കില്‍ ഇസൈന്‍ വഴി ആവശ്യമായ എല്ലാ വിവരങ്ങളും സമര്‍പ്പിക്കുക.
- നിങ്ങളുടെ വിശദാംശങ്ങള്‍ വെരിഫൈ ചെയ്യുന്നതിന് നിങ്ങളുടെ വോട്ടര്‍ ഐഡി കാര്‍ഡ്, പാസ്‌പോര്‍ട്ട്, പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ് മുതലായവയുടെ ഒരു പകര്‍പ്പ് എന്‍എസ്ഡിഎല്‍ ഓഫീസിലേക്ക് അയയ്ക്കുക.
- ഇകെ വൈസി പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനായി ലഭിച്ച ഒടിപി വെബ്‌സൈറ്റില്‍ നല്‍കുക.
- ഇപാന്‍, ഫിസിക്കല്‍ പാന്‍ എന്നിവയില്‍ നിന്ന് നിങ്ങള്‍ക്ക് ആവശ്യമുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
- നിങ്ങളുടെ അഡ്രസ് പൂരിപ്പിച്ച് പണമടയ്ക്കുക.
- ഇന്ത്യയില്‍ താമസിക്കുന്നവര്‍ 50 രൂപയും വിദേശത്ത് താമസിക്കുന്നവര്‍ 959 രൂപയും അടയ്‌ക്കേണ്ടിവരും.
- 15 മുതല്‍ 20 ദിവസത്തിനുള്ളില്‍ നിങ്ങളുടെ ഫിസിക്കല്‍ പാന്‍ കാര്‍ഡ് ലഭിക്കും.
- ഇപാന്‍ 10 മിനിറ്റിനുള്ളില്‍ തന്നെ നിങ്ങള്‍ക്ക് ലഭിയ്ക്കും. ഇതിന്റെ ഡിജിറ്റല്‍ കോപ്പി നിങ്ങള്‍ക്ക് ഫോണിലോ സിസ്റ്റത്തിലോ സേവ് ചെയ്യാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."