HOME
DETAILS

കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പും ജംബോ കമ്മിറ്റികളുമുണ്ടാവില്ല: കെ. സുധാകരന്‍

  
backup
June 11, 2021 | 8:14 PM

65316515543-2

 


കണ്ണൂര്‍: കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പുകളും ജംബോ കമ്മിറ്റികളും ഉണ്ടാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. കെ.പി.സി.സി പ്രസിഡന്റായ ശേഷം ആദ്യമായി കണ്ണൂരിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.


സംഘടനാ ദൗര്‍ബല്യം പരിഹരിച്ച് കോണ്‍ഗ്രസിനെ അച്ചടക്കമുള്ള സെമികേഡര്‍ പാര്‍ട്ടിയാക്കുകയാണ് ഇനി ലക്ഷ്യം. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കും. ഗ്രൂപ്പില്ലാതാക്കണമെന്ന തന്റെ ആശയത്തോട് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കം യോജിച്ചിട്ടുണ്ട്. രണ്ടുവട്ടം നേതാക്കളുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി ധാരണയിലെത്തി. മാറേണ്ടത് മാറുക തന്നെ വേണം. ഇനി ഗ്രൂപ്പ് കളിച്ചാല്‍ പാര്‍ട്ടിയ്ക്ക് നിലനില്‍പില്ല. അഭിപ്രായ പ്രകടനത്തിനും വിമര്‍ശനത്തിനും ഗ്രൂപ്പ് പ്രവര്‍ത്തനം ആവശ്യമില്ല. കഴിഞ്ഞ കാലങ്ങളിലെ ഗ്രൂപ്പ് പ്രവര്‍ത്തനം തിരുത്താന്‍ എല്ലാ നേതാക്കളും ഒരുമിച്ചാണ് തീരുമാനിച്ചത്. അച്ചടക്കം ലംഘിക്കുന്ന രീതി ഇനി കോണ്‍ഗ്രസില്‍ ഉണ്ടാവില്ല. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും അച്ചടക്ക സമിതിയും അപ്പീല്‍ സമിതിയും ഉണ്ടാകും.
ഡി.സി.സികളുടെ പുന:സംഘടനയ്ക്ക് അഞ്ചംഗ കമ്മിറ്റിയുണ്ടാക്കും. താഴെതട്ടിലുള്ള പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തിയാകും പുന:സംഘടന. ഇതിന് ഒരു ഗ്രൂപ്പ് നേതാവിന്റെയും ശുപാര്‍ശയുണ്ടാകില്ലെന്നും സുധാകരന്‍ പറഞ്ഞു.


സമുദായ സംഘടനകളെ വിസ്മരിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയ്ക്കും മുന്നോട്ടു പോകാനാവില്ല. അവരുടെ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടണം. അദാനി കണ്ണൂരില്‍ വന്നത് സി.പി.എമ്മിന് കള്ളപ്പണം കൈമാറാനാണ്. മുട്ടില്‍ മരംമുറി പേര്യ മരംമുറി പോലെയുള്ള വന്‍ തട്ടിപ്പാണെന്നും ഇക്കാര്യത്തില്‍ സമഗ്രാന്വേഷണം വേണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തിയിൽ പരിശോധന ശക്തമാക്കും; 'ഓപ്പറേഷൻ തൂഫാന്' പൂർണ്ണ പിന്തുണയുമായി കർണാടക സർക്കാർ

National
  •  14 days ago
No Image

മഴക്കെടുതി: വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സമസ്ത മദ്രസകൾക്ക് നാളെ അവധി

Kerala
  •  14 days ago
No Image

ഹോര്‍മുസില്‍ ആക്രമണം; 'അല്‍ റികയ്യാത്ത്' കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരെന്ന് നഖിലാത്ത്

qatar
  •  14 days ago
No Image

ഡൽഹിയിൽ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി; തിരിച്ചറിഞ്ഞത് മലയാളി കുടുംബം

National
  •  14 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; വേനല്‍ പരിശോധന ശക്തമാക്കി ബഹ്‌റൈന്‍

bahrain
  •  14 days ago
No Image

യുഎഇയിൽ ഇ & നെറ്റ്‌വർക്ക് തകരാറിൽ; ഇന്റർനെറ്റ്, ഇ-ലൈഫ് സേവനങ്ങൾ തടസ്സപ്പെട്ടു; ഉപഭോക്താക്കൾ പരാതിപ്പെടേണ്ടതില്ലെന്ന് കമ്പനി

uae
  •  14 days ago
No Image

സഊദി കപ്പലിന് നേരെ ഇറാൻ ആക്രമണം; യുഎൻ പ്രമേയത്തിന്റെ ലംഘനമെന്ന് യുഎഇ

uae
  •  14 days ago
No Image

ലക്ഷദ്വീപിൽ വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി ഭരണകൂട ഉത്തരവ്; മൂന്ന് കോളേജുകളിലെ ഡിഗ്രി കോഴ്സുകൾ റദ്ദാക്കി

National
  •  14 days ago
No Image

വാട്ട്‌സ്ആപ്പ് വോയ്‌സിൽ തെറിവിളി; പ്രവാസി യുവതിക്ക് 30,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  14 days ago
No Image

കേരളത്തിന് 2039 കോടിയുടെ ദേശീയപാത വികസന പദ്ധതികൾക്ക് കേന്ദ്രാനുമതി; കൊല്ലം - തേനി 4 വരിപ്പാതയ്ക്ക് 1663 കോടി

National
  •  14 days ago