'പ്രവാസികള്‍ ആത്മഹത്യ ചെയ്തപ്പോള്‍ പിണറായിയുടെ നീതി ബോധം എവിടെ പോയി' വി.ഡി സതീശന്‍
തിരുവനന്തപുരം: പ്രവാസികള്‍ ആത്മഹത്യ ചെയ്തപ്പോഴില്ലാത്ത നീതിബോധമാണ് മുഖ്യമന്ത്രിക്ക് ഇപ്പോഴെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സമ്പന്നരായ പ്രവാസികള്‍ക്ക് വേണ്ടി മാത്രമാണ് മുഖ്യമന്ത്രി നിലകൊള്ളുന്നതെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ലോക കേരളസഭയില്‍ പങ്കെടുക്കാത്ത യു.ഡി.എഫ് നടപടി കണ്ണില്‍ചോരയില്ലാത്തതാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. യാഥാര്‍ത്ഥത്തില്‍ പൊലീസിനെയും സ്വന്തം പാര്‍ട്ടിക്കാരെയും കൊണ്ട് കണ്ണില്‍ ചോരയില്ലാത്ത കാര്യങ്ങള്‍ ചെയ്യിപ്പിച്ചത് മുഖ്യമന്ത്രിയാണ്. കെ.പി.സി.സി ഓഫീസ് തകര്‍ക്കാനും കോണ്‍ഗ്രസ് ഓഫീസുകള്‍ അടിച്ച് തകര്‍ക്കാനും ബോംബ് എറിയാനും പ്രവര്‍ത്തകരുടെ തല അടിച്ച് പൊട്ടിക്കാനും പ്രതിപക്ഷ നേതാവിന്റെ വീട്ടിലേക്ക് ക്രിമിനലുകളെ അയക്കാനും മുഖ്യമന്ത്രി തീരുമാനിച്ചതാണ് കണ്ണില്‍ ചോരയില്ലാത്ത നടപടി. ഇപ്പോള്‍ വലിയ പ്രവാസി സ്നേഹം പറയുകയാണ്.
മാര്‍സിസ്റ്റ് പാര്‍ട്ടി കാരണം പ്രവാസികള്‍ ആത്മഹത്യ ചെയ്തല്ലോ. അപ്പോള്‍ എവിടെയായിരുന്നു മുഖ്യമന്ത്രിയുടെ നീതി ബോധം. അന്നൊന്നും കാണാത്ത നീതിബോധമാണല്ലോ ഇപ്പോള്‍ കാണിക്കുന്നത്. പ്രവാസികളോടുള്ള സ്‌നേഹം പ്രവാസികളിലെ സമ്പന്നരോട് മാത്രം കാണിച്ചാല്‍ പോര. പാവങ്ങളായി പ്രവാസികളോടും കാട്ടണം- അദ്ദേഹം പറഞ്ഞു..
നിയമസഭ അതീവ സുരക്ഷ മേഖലയാണെന്നും അനിത പുല്ലയില്‍ അവിടെ എങ്ങനെയെത്തിയെന്നതിന് മുഖ്യമന്ത്രി മറുപടി പറയണം. കമ്മീഷനുമായിട്ട് വരുന്ന ഇത്തരം അവതാരങ്ങളെയാണ് മുഖ്യമന്ത്രിക്ക് വേണ്ടത്. അവരെയാണ് മുഖ്യമന്ത്രി പ്രോത്സാഹിപ്പിക്കുന്നത്. ഇ.ഡി അന്വേഷണം കാര്യക്ഷമമല്ലെങ്കില്‍ നിയമത്തിന്റെ വഴി നോക്കുമെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ഇ.പി ജയരാജനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞ സതീശന്‍ വാ തുറന്നാല്‍ അബദ്ധം മാത്രം പറയുന്ന ഇ.പി യു.ഡിഎ.ഫിന്റെ ഐശ്വര്യമാണെന്നും പരിഹസിച്ചു. തൃക്കാക്കരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ അശ്ശീല ചിത്രം പ്രചരിപ്പിച്ചതിന് പിന്നില്‍ സതീശനാണെന്ന ആരോപണത്തിലാണ് ഇ.പി ജയരാജനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."