തീവ്രവാദത്തിനെതിരേ കൂട്ടായ്മയുമായി കമ്പളക്കാട് മഹല്ല്
കമ്പളക്കാട്: തീവ്രവാദ ചിന്താഗതിക്കാരുടെ സമൂഹത്തിലെ കടന്നുകയറ്റത്തെ ചെറുക്കാന്‍ കുട്ടായ്മയൊരുക്കി കമ്പളക്കാട് ടൗണ്‍ മഹല്ല് കമ്മിറ്റി. വര്‍ത്തമാന കാലത്ത് ഇസ്‌ലാമിന്റെ പേരില്‍ അധികരിച്ച് വരുന്ന തീവ്രവാദ ചിന്താഗതികള്‍ സമൂഹത്തിന്റെ കെട്ടുറപ്പിന് വിഘാതമാവുകയാണ്.
ഇസ്‌ലാമിന്റെ പേരിലുള്ള വിവിധ ഛിദ്രശക്തികളുടെ കടന്നുകയറ്റമാണ് ഇത്തരത്തിലുള്ള തീവ്രവാദ ചിന്താഗതികള്‍ക്ക് കാരണം. ഈ സാഹചര്യത്തിലാണ് മഹല്ല് കമ്മിറ്റി ഇത്തരത്തിലുള്ള ഒരു പ്രവര്‍ത്തനവുമായി രംഗത്തെത്തിയത്. യുവാക്കളെയും രക്ഷിതാക്കളെയും കേന്ദ്രീകരിച്ചാണ് കൂട്ടായ്മക്ക് രൂപം നല്‍കുന്നത്.
തുടര്‍ പ്രവര്‍ത്തനങ്ങളായി ബോധവല്‍ക്കരണ ക്ലാസുകള്‍, മതസൗഹാര്‍ദ ക്യാംപുകള്‍, മാസാന്ത പഠന ക്ലാസുകള്‍, ഏരിയാതലത്തില്‍ പഠനക്യാംപുകളും കുടുംബസംഗമങ്ങളും നടക്കും. കൂട്ടായ്മയുടെ ആദ്യ യോഗം കമ്പളക്കാട് ടൗണ്‍ ജുമാമസ്ജിദില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ട്രഷറര്‍ എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഖത്തീബ് അസ്‌ലം ബാഖവി കൊല്ലം മുഖ്യപ്രഭാഷണം നടത്തി.
മുഅദ്ദിന്‍ ഷഹീര്‍ സുല്‍ത്താന്‍ കാദിരി സംസാരിച്ചു. മഹല്ല് ഭാരവാഹികളായ വി.പി ഷുക്കൂര്‍ ഹാജി, കെ.സി കുഞ്ഞിമൂസ ഹാജി, പഞ്ചാര അബ്ദുല്ല ഹാജി, വി.പി ഇബ്രാഹിക്കുട്ടി ഹാജി, കെ.എം മുഹമ്മദലി, ഷാജി അബ്ദുല്‍ ഫൗസ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."