HOME
DETAILS

അഭയ കേസില്‍ സി.ബി.ഐയും പ്രതികളും ഒത്തുകളിച്ചുവെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍; പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ ഇടയാക്കിയത് സി.ബി.ഐയുടെ ഗുരുതരമായ അനാസ്ഥ

  
backup
June 23, 2022 | 5:48 AM

jomon-puthenpurakkal-says-cbi-and-accused-conspired-in-abhaya-case-2022

കൊച്ചി: അഭയ കൊലക്കേസിലെ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതില്‍ സി.ബി.ഐയുടെ കരുതിക്കൂട്ടിയുള്ള ഒത്തുകളിയുണ്ടെന്ന ആരോപണവുമായി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍. കേസിലെ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്കും ജാമ്യം ലഭിച്ചത് സി.ബി.ഐയും പ്രതികളും ചേര്‍ന്ന് ഒത്തുകളിച്ചതിലൂടെയാണെന്ന് പറയേണ്ടിവരും. സി.ബി.ഐ എതിര്‍ സത്യവാങ്മൂലം പോലും നല്‍കിയിരുന്നില്ല. ഇതു ഗുരുതരമായ തെറ്റാണ്. 

പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതിന് അനുകൂല നടപടി സി.ബി ഐയുടെ ഭാഗത്ത് നിന്നുണ്ടായി. മനപൂര്‍വം തോറ്റുകൊടുക്കുകയായിരുന്നു. ഇതിനെതിരെ സി.ബി.ഐ ഡയറക്ടര്‍ക്കും പ്രധാനമന്ത്രിക്കും പരാതി നല്‍കുമെന്ന് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ പറഞ്ഞു. 28 വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷമാണ് അഭയകേസ് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. ആരോഗ്യ കാരണങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടി ഇവര്‍ നല്‍കിയ അപ്പീല്‍ കോടതി അംഗീകരിക്കുകയായിരുന്നു. കോടതി അപ്പീലിലേക്കാ മെറിറ്റിലേക്കോ പോയിട്ടില്ലെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു.

മലയാളം അറിയാത്ത ഒരഭിഭാഷകനെ കൊണ്ടുവന്നു. ഇദ്ദേഹത്തിന് കേസിനെക്കുറിച്ച് ചുക്കും ചുണ്ണാമ്പുമറിയുമായിരുന്നില്ല. ഇത്തരം അനാസ്ഥകളൊക്കെയാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ കാരണമായതെന്നും അദ്ദേഹം ആരോപിച്ചു. അഭയ കേസില്‍ വഴിത്തിരിവുണ്ടാക്കിയത് ജോമോന്‍ പുത്തന്‍ പുരയ്ക്കലിന്റെ നിയമപോരാട്ടത്തെതുടര്‍ന്നായിരുന്നു. അതുകൊണ്ടുതന്നെ നിയമപോരാട്ടം ഇനിയും തുടരുമെന്നും സി.ബി.ഐയുടെ ഒത്തുകളിയെക്കുറിച്ച് പ്രധാനമന്ത്രിക്ക് പരാതി നല്‍കുമെന്നും ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ അറിയിച്ചു.
തിരുവനന്തപുരം സി.ബി.ഐ കോടതിയാണ് ഒന്നര വര്‍ഷം മുമ്പ് ഇരുവര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജസ്റ്റിസ് കെ.സനല്‍കുമാറാണ് വിധി പുറപ്പെടുവിച്ചത്.
തോമസ് കോട്ടൂരായിരുന്നു കേസില്‍ ഒന്നാം പ്രതി. കൊലപാതകം, അതിക്രമിച്ചു കടക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കേസുകളാണ് തോമസ് കോട്ടൂരിനെതിരെ ചുമത്തിയിരുന്നത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് സിസ്റ്റര്‍ സെഫിക്കെതിരെയുള്ളത്. സെഫി മൂന്നാം പ്രതിയാണ്.

അര്‍ബുദ രോഗിയാണെന്നും പ്രായമുള്ള വ്യക്തിയാണെന്നും അതിനാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്നും തോമസ് എം.കോട്ടൂരിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. താന്‍ നിരപരാധിയാണെന്ന് തോമസ് കോട്ടൂര്‍ ജഡ്ജിയോട് പറഞ്ഞു. വാര്‍ധക്യത്തിലുള്ള മാതാവിനെയും പിതാവിനെയും നോക്കുന്നത് താനാണെന്നും അവര്‍ക്ക് മറ്റാരുമില്ലെന്നും ശിക്ഷയില്‍ പരമാവധി ഇളവ് വേണമെന്നും സിസ്റ്റര്‍ സെഫിയുടെ അഭിഭാഷകനും ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഴിയാതെ ഐപിഎൽ വിവാദം: ഇടഞ്ഞ് ബംഗ്ലാദേശ്, ലോകകപ്പ് വേദിയിൽ തർക്കം

Cricket
  •  3 days ago
No Image

സ്വിറ്റ്‌സർലൻഡിലെ ആഡംബര റിസോർട്ടിലെ സ്ഫോടനം; മരിച്ചവരിൽ ഇറ്റാലിയൻ-ഇമാറാത്തി പൗരനും

uae
  •  3 days ago
No Image

ഇന്ത്യയുടെ ടി-20 ലോകകപ്പ് ടീമിൽ നിന്നും അവനെ ഒഴിവാക്കിയത് അത്ഭുതപ്പെടുത്തി: പോണ്ടിങ്

Cricket
  •  3 days ago
No Image

വ്യാജ തൊഴിൽ വിസ വാഗ്ദാനങ്ങളിൽ കുടുങ്ങാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  3 days ago
No Image

മുന്നിലുള്ളത് സാക്ഷാൽ സച്ചിൻ മാത്രം; വീണ്ടും അടിച്ചുകയറി റൂട്ടിന്റെ തേരോട്ടം

Cricket
  •  3 days ago
No Image

റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങിലെ തീപിടിത്തം; സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് നോട്ടിസ് അയച്ച് തൃശൂര്‍ കോര്‍പറേഷന്‍

Kerala
  •  3 days ago
No Image

കര്‍ണാടകയില്‍ പതിമൂന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ പിടിയില്‍ 

National
  •  3 days ago
No Image

'ആശങ്കാജനകം; വെനസ്വേലയിലെ ജനങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ഇന്ത്യ

Kerala
  •  3 days ago
No Image

'പരമാധികാര രാഷ്ട്രത്തെ ഏകപക്ഷീയമായി അക്രമിക്കുന്നത് യുദ്ധപ്രഖ്യാപനം, അന്താരാഷ്ട്ര നിയമലംഘനം' ട്രംപിനെ നേരിട്ട് വിളിച്ച് എതിര്‍പ്പറിയിച്ച് മംദാനി

International
  •  3 days ago
No Image

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കാറിൽ പ്രസവം; യുവതിക്കും കുഞ്ഞിനും രക്ഷകരായി ആരോഗ്യപ്രവർത്തകർ

Kerala
  •  3 days ago