HOME
DETAILS

അവസാന അടവും പയറ്റി ശിവസേന; എല്ലാ എം.എല്‍.എമാര്‍ക്കും ഒരേ സ്വരമെങ്കില്‍ സഖ്യം വിടാം

  
backup
June 23, 2022 | 11:11 AM

shiv-sena-pays-last-resort-if-all-the-mlas-have-the-same-voice-they-can-leave-the-alliance

മുംബൈ: വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാന്‍ അവസാന അടവുമായി ശിവസേന. എല്ലാ എം.എല്‍.എമാര്‍ക്കും മഹാ അഘാഡി സഖ്യം വിടണമെന്നാണ് അഭിപ്രായമെങ്കില്‍ അതു പരിഗണിക്കാമെന്ന് മുതിര്‍ന്ന ശിവസേനാ നേതാവ് സഞ്ജയ് റൗത്ത് പ്രഖ്യാപിച്ചു. വിമത എം.എല്‍.എമാര്‍ അസമില്‍ നിന്ന് 24 മണിക്കൂറിനകം തിരിച്ചുവരണം. അഭിപ്രായം പറയേണ്ടത് അവിടെയിരുന്നല്ല, മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ദവ് താക്കറേയുമായി നേരില്‍ കണ്ട് ചര്‍ച്ച ചെയ്ത് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാമെന്നും ശിവസേന എം.പി പറഞ്ഞു.

അതേസമയം, ശിവസേനയുടെ ഔദ്യോഗിക വിഭാഗം 'വര്‍ഷയില്‍' വിളിച്ചുകൂട്ടിയ പാര്‍ട്ടി യോഗത്തില്‍ 12 എംഎല്‍എമാര്‍ മാത്രമാണ് പങ്കെടുക്കുന്നത്. അജയ് ചൗധരി, രവീന്ദ്ര വൈക്കര്‍, രാജന്‍ സാല്‍വി, വൈഭവ് നായിക്, നിതിന്‍ ദേശ്മുഖ്, ഉദയ് സാമന്ത്, സുനില്‍ റാവുത്ത്, സുനില്‍ പ്രഭു, ദിലീപ് ലാന്‍ഡെ, രാഹുല്‍ പാട്ടീല്‍, രമേഷ് കോര്‍ഗോങ്കര്‍, പ്രകാശ് ഫതര്‍പേക്കര്‍ എന്നിവരാണ് നിലവില്‍ ഉദ്ദവ് താക്കറെയെ പിന്തുണയ്ക്കുന്ന എം.എല്‍.എമാര്‍. എന്നാല്‍ ദാദറിലെ ശിവസേന ഭവനില്‍ ഭാരവാഹികളുടെ അടിയന്തര യോഗവും വിളിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago