സില്‍വര്‍ലൈന്‍ മരവിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കെ റെയില്‍
കൊച്ചി: സില്‍വര്‍ ലൈന്‍ മരവിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കെ റെയില്‍ എം.ഡി. അതിരടയാള കല്ലുകള്‍ സ്ഥാപിച്ച സ്ഥലങ്ങളില്‍ സാമൂഹികാഘാത പഠനം നടന്നുകൊണ്ടിരിക്കുന്നു. കല്ലുകള്‍ സ്ഥാപിക്കാത്ത സ്ഥലങ്ങളില്‍ ജിയോ ടാഗ് സംവിധാനം ഉപയോഗിക്കും. ഭൂമി ഏറ്റെടുക്കുന്നതിന്റെ പ്രാഥമിക നടപടികള്‍ക്ക് കേന്ദ്ര അനുമതിയുണ്ട്.
പദ്ധതിക്കായി എടുക്കുന്ന വായ്പയും പലിശയും തിരിച്ചടയ്ക്കേണ്ടത് കെ റെയിലാണ്. പണം നല്‍കാന്‍ കെ റെയിലിന് കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ ബാധ്യത ഏറ്റെടുക്കുമെന്നാണ് വ്യവസ്ഥ.
ഓണ്‍ലൈന്‍ സംവാദത്തില്‍ കെ-റെയിലിന്റെ ഫേസ്ബുക്ക്, യൂട്യൂബ് പേജുകളില്‍ കമന്റായി എത്തുന്ന സംശയങ്ങള്‍ക്കാണ് കെ റെയില്‍ മറുപടി നല്‍കിയത്.
വി. അജിത് കുമാര്‍ (മാനേജിങ് ഡയറക്ടര്‍, കെ റെയില്‍) എം. സ്വയംഭൂലിംഗം (പ്രോജക്ട് ഡയറക്ടര്‍, സിസ്ട്ര) എന്നിവരാരാണ് ജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."