HOME
DETAILS

പതിനഞ്ചു വര്‍ഷം മുമ്പ് മുഖത്തടിച്ച പക തീര്‍ക്കാന്‍ വീട്ടില്‍ നിന്നും വിളിച്ചിറക്കി സുഹൃത്തിന്റെ കാലുകള്‍ വെട്ടി

  
backup
June 23 2022 | 14:06 PM

fifteen-years-ago-he-was-called-out-of-the-house-to-avenge-a-slap-in-the-face-and-cut-off-his-friends-legs-crime

നീലേശ്വരം (കാസര്‍കോട്) പതിനഞ്ച് വര്‍ഷം മുമ്പ് മുഖത്തടിച്ച സുഹൃത്തിനെ പുലര്‍ച്ചെ വീട്ടില്‍ നിന്നും വിളിച്ചിറക്കി രണ്ടുകാലുകളും വെട്ടി പരിക്കേല്‍പ്പിച്ചു. നീലേശ്വരം തെരുവത്തെ പരേതനായ ഗംഗാധരന്റെ മകന്‍ പി.മുരളിയുടെ (46) കാലുകളാണ് സുഹൃത്തുക്കളായ കടഞ്ഞിമൂലയിലെ സുനില്‍, പളളിക്കരയിലെ ദിനേശന്‍ എന്നിവര്‍ ചേര്‍ന്ന് വടിവാള്‍ കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചത്. ഇവര്‍ക്കെതിരെ നീലേശ്വരം പൊലിസ് കേസെടുത്തു. വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുരളിയുടെ ഇരുകാലുകള്‍ക്കും അടിയന്തിര ശസ്ത്രക്രിയ നടത്തി.

ബുധനാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സുനിലും ദിനേശനും ഫോണില്‍ വിളിച്ച് മുരളിയെ വീട്ടില്‍ നിന്നും പുറത്തിറക്കി അഞ്ഞൂറ്റമ്പലം വീരര്‍ കാവ് ക്ഷേത്ര പരിസരത്തേക്ക് കൊണ്ടുപോയി ഇരുകാലുകള്‍ക്കും വെട്ടി പരിക്കേല്‍പ്പിച്ചത്. മുമ്പ് നീ എന്റെ മുഖത്തടിച്ചത് ഓര്‍മ്മയുണ്ടോ എന്ന് ചോദിച്ചായിരുന്നു അക്രമം. തനിക്ക് ഓര്‍മ്മയില്ലെന്ന് മുരളി പറയുമ്പോഴേക്കും അക്രമികള്‍ ഇരുകാലുകള്‍ക്കും മാരകമായി വെട്ടിപരിക്കേല്‍പ്പിച്ചു. അക്രമത്തിനിടയില്‍ തന്നെ വെട്ടാന്‍ ഉപയോഗിച്ച സ്റ്റീല്‍വാള്‍ മുരളി അക്രമികളില്‍ നിന്നും പിടിച്ചു വാങ്ങിയപ്പോള്‍ അക്രമികള്‍ ഓടി രക്ഷപെടുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും ബാങ്ക് ലയനം; പൊതുമേഖല ബാങ്കുകള്‍ മൂന്നായി ചുരുങ്ങും

National
  •  4 days ago
No Image

നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിനിടെ മുങ്ങിയത് 13,000 ജയിൽപുള്ളികൾ; പകുതിയോളം പേരും ഇപ്പോഴും കാണാമറയത്ത്, 540 ഇന്ത്യൻ കുറ്റവാളികളും ഒളിവിൽ

International
  •  4 days ago
No Image

സ്‌കൂളുകളില്‍ എ.ഐ പഠനം; അടുത്ത അധ്യയനവര്‍ഷത്തില്‍ മൂന്നാം ക്ലാസ് മുതല്‍ തുടങ്ങും

Kerala
  •  4 days ago
No Image

റൊണാൾഡോ ക്ഷമ ചോദിക്കേണ്ടതില്ല, അദ്ദേഹം പോർച്ചുഗലിന് എല്ലാം നൽകി, അത് തുടരുന്നു; റെനാറ്റോ വീഗ

Football
  •  4 days ago
No Image

വാൽപ്പാറയിൽ കാട്ടാന വാതിൽപ്പൊളിച്ച് വീട്ടിൽക്കയറി ആക്രമിച്ചു; മൂന്ന് വയസുകാരനും മുത്തശ്ശിക്കും ദാരുണാന്ത്യം

Kerala
  •  4 days ago
No Image

കേരളത്തിൽ മഴ ഭീതി; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, കള്ളക്കടൽ ഭീഷണിയും കടൽക്ഷോഭവും; ജാഗ്രതാ നിർദേശങ്ങൾ

Kerala
  •  4 days ago
No Image

ആര്‍.എസ്.എസ് പോഷകസംഘടനയുടെ പരിപാടിയില്‍ പങ്കെടുത്ത് താലിബാന്‍ നേതാവ് മുത്തഖി

National
  •  4 days ago
No Image

ഒമാന്‍: വാഹനാപകടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

oman
  •  4 days ago
No Image

അമേരിക്കയിൽ റെസ്റ്റോറന്റ് ബാറിൽ വെടിവെപ്പ്; നാല് മരണം, 20-ലധികം പേർക്ക് പരിക്ക്; അന്വേഷണം ഊർജിതം

crime
  •  4 days ago
No Image

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതംമൂലം ബഹ്‌റൈനില്‍ മരിച്ചു

bahrain
  •  4 days ago