HOME
DETAILS

ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് യാത്രക്കാരന്‍: 9 പേര്‍ ആശുപത്രിയില്‍

  
backup
May 26 2023 | 13:05 PM

flight-door-open-emergency-sol

ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് യാത്രക്കാരന്‍

സോള്‍: വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ എമര്‍ജന്‍സി വാതില്‍ തുറന്ന് യാത്രക്കാരന്‍. വെള്ളിയാഴ്ച ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളില്‍ എഷ്യാന എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ 321 വിമാനത്തിലാണ് സംഭവം. വിമാനം പിന്നീട് സുരക്ഷിതമായി നിലത്തിറക്കുകയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്‌തെങ്കിലും നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്.

സോളില്‍ നിന്ന് ഏകദേശം 240 കിലോമീറ്റര്‍ (149 മൈല്‍) തെക്കുകിഴക്കായി ഡേഗു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യാന്‍ തയാറെടുക്കുകയായിരുന്നു ഏഷ്യാന എയര്‍ലൈന്‍സ് വിമാനം. എയര്‍ബസ് എ 321200ല്‍ ഏകദേശം 200 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വിമാനം ഭൂമിയില്‍ നിന്ന് 200 മീറ്റര്‍ (650 അടി) മാത്രം ഉയരത്തില്‍ ആയിരിക്കുമ്പോള്‍ എമര്‍ജന്‍സി എക്‌സിറ്റിന് സമീപം ഇരുന്ന ഒരു യാത്രക്കാരന്‍ ലിവര്‍ സ്പര്‍ശിച്ച് സ്വമേധയാ വാതില്‍ തുറക്കുകയായിരുന്നുവെന്ന് ദക്ഷിണ കൊറിയന്‍ എയര്‍ലൈന്‍സ് അധികൃതര്‍ പറയുന്നു.

സംഭവത്തില്‍ അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. എമര്‍ജന്‍സി വാതില്‍ എത്രനേരം തുറന്നിരുന്നു എന്നത് അടക്കമുള്ള വിശദാംശങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഏഷ്യാന എയര്‍ലൈന്‍സ് അധികൃതര്‍ പറയുന്നു.

അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ശക്തമായ കാറ്റില്‍ യാത്രക്കാര്‍ പിടിച്ചിരിക്കുന്നത് വീഡിയോ ദൃശ്യത്തില്‍ കാണാന്‍ സാധിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

നിയന്ത്രണരേഖയില്‍ പട്രോളിങ്; അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനയുമായി ധാരണയിലെത്തിയതായി വിദേശകാര്യമന്ത്രാലയം 

National
  •  3 days ago
No Image

അന്‍വര്‍ സൗകര്യമുണ്ടെങ്കില്‍ സഹകരിച്ചാല്‍മതി; യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളെ പിന്‍വലിക്കില്ലെന്ന് വി.ഡി സതീശന്‍

Kerala
  •  3 days ago
No Image

വനമേഖലയില്‍ പരിശോധനക്കെത്തി; തണ്ടര്‍ബോള്‍ട്ട് സംഘാംഗത്തിന് പാമ്പു കടിയേറ്റു

Kerala
  •  3 days ago
No Image

വിമാനസര്‍വീസുകള്‍ക്കെതിരെ വ്യാജ ബോംബ് ഭീഷണി; ഗുരുതര കുറ്റകൃത്യമാക്കുന്നത് പരിഗണനയിലെന്ന് കേന്ദ്രം

National
  •  3 days ago
No Image

ഒക്ടോബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ ഈ ആഴ്ച ലഭിക്കും

Kerala
  •  3 days ago
No Image

അബ്ദുറഹീം മോചനം; മോചന ഉത്തരവുണ്ടായില്ല; കേസ് ബെഞ്ച് മാറ്റി

Saudi-arabia
  •  3 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു, ബുധനാഴ്ചയോടെ ചുഴലിക്കാറ്റായി മാറും; കേരളത്തില്‍ ശക്തമായ മഴ

Kerala
  •  3 days ago
No Image

നവംബര്‍ 1 മുതല്‍ 19 വരെ എയര്‍ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യരുത്; ഭീഷണി സന്ദേശവുമായി ഖലിസ്താന്‍ നേതാവ്

National
  •  3 days ago
No Image

സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ചത് 11.45 കോടി, പരസ്യത്തിന് വേണ്ടി മാത്രം 25 ലക്ഷം ചെലവ്; കേരളീയം പരിപാടിയിലെ കണക്കുകള്‍ പുറത്ത്

Kerala
  •  3 days ago
No Image

50,000 രൂപ കൈക്കൂലി വാങ്ങി; മൂവാറ്റുപുഴ മുന്‍ ആര്‍.ഡി.ഒയ്ക്ക് 7 വര്‍ഷം തടവും 25000 രൂപ പിഴയും ശിക്ഷ

Kerala
  •  3 days ago