HOME
DETAILS

സജി ചെറിയാനെതിരേ കേസെടുത്ത് പൊലിസ്: എം.എല്‍.എ സ്ഥാനവും രാജിവയ്ക്കണം, പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

  
backup
July 07, 2022 | 5:04 AM

police-registered-a-case-against-saji-cherian-12345-2022

തിരുവനന്തപുരം: സജി ചെറിയാന്റെ വിവാദ പ്രസംഗത്തിനെതിരായ പരാതിയില്‍ കേസെടുത്ത് പൊലിസ്. മന്ത്രിയായിരിക്കേ ഭരണഘടനയെ അവഹേളിച്ചെന്ന പരാതിയില്‍ കേസെടുക്കണമെന്ന് തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പൊലിസിന് നിര്‍ദേശം നല്‍കിയിരുന്നു. കീഴ്വായ്പ്പൂര്‍ പൊലിസാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഭരണഘടനയെ അവഹേളിച്ചെന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഈ വകുപ്പ് പ്രകാരം പരമാവധി മൂന്ന് വര്‍ഷം വരെ തടവും പിഴയും കിട്ടാം. സംഭവത്തില്‍ മന്ത്രി സ്ഥാനം സജി ചെറിയാന്‍ രാജിവെച്ചിരുന്നു.

അതേ സമയം ഭരണ ഘടനയെ അവഹേളിച്ച പ്രസംഗം തള്ളിപ്പറയാത്ത സജി ചെറിയനെതിരായ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. ഇന്നും നിയമസഭയില്‍ പ്രശ്‌നം ഉന്നയിക്കും. എം.എല്‍.എ സ്ഥാനവും രാജിവെക്കണം എന്നാണ് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെടുന്നത്.
കോടതി നിര്‍ദേശിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ കേസടുക്കണം. ഇതിനാലാണ് പൊലിസ് ഇന്ന് തന്നെ നടപടിയിലേക്ക് കടന്നത്.
എന്നാല്‍ ഇനി എം.എല്‍.എ ആയി തുടരാന്‍ ആകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഹോണര്‍ ആക്ട് ലംഘിച്ചതിനാല്‍ സജി ചെറിയാന്‍ ക്രിമിനല്‍ നടപടി നേരിടേണ്ട സാഹചര്യം ഉണ്ടെന്നും എം.എല്‍.എ സ്ഥാനവും രാജി വെക്കേണ്ടിവരുമെന്നും ചില നിയമ വിദഗ്ധര്‍ പറയുന്നു.

പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഓണര്‍ ആക്ടിലെ രണ്ടാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം പരിശോധിച്ച ശേഷമായിരുന്നു പൊലിസ് നടപടി. വാക്ക് കൊണ്ടോ പ്രവര്‍ത്തികൊണ്ടോ ഭരണഘടനയെ അവഹേളിക്കുന്നതിനെതിരായ വകുപ്പാണിത്.

സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജി വെച്ചെങ്കിലും വിവാദം ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും. പകരം മന്ത്രി തത്കാലം വേണ്ടെന്നാണ് നിലവിലെ ചര്‍ച്ചകള്‍. മന്ത്രി രാജി വെച്ചതോടെ സജി ചെറിയാന്റെ വകുപ്പുകള്‍ നിലവില്‍ മുഖ്യമന്ത്രിക്കാണ് കൈമാറിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ഥാനാർഥി നിർണയത്തിൽ നേതൃത്വവുമായി തർക്കം; ആർഎസ്എസ് പ്രവർത്തകൻ ജീവനൊടുക്കി

Kerala
  •  10 days ago
No Image

ഇനി മിനുട്ടുകൾക്കുള്ളിൽ വിസ; വിസ ബൈ പ്രൊഫൈൽ പദ്ധതിയുമായി സഊദി

Saudi-arabia
  •  10 days ago
No Image

ഇന്ന് ട്രാഫിക് പിഴകൾ അടച്ചാൽ 50 ശതമാനം കിഴിവെന്ന് പ്രചാരണം; വ്യാജമെന്ന് ദുബൈ ആർടിഎ

uae
  •  10 days ago
No Image

മുഖ്യമന്ത്രിക്കെതിരായ പോസ്റ്റിന് ലൈക്കും കമന്റും; പ്രചാരണത്തിനിടെ സ്ഥാനാര്‍ഥിത്വം തെറിച്ചു, സ്വതന്ത്രനായി മത്സരിക്കും

Kerala
  •  10 days ago
No Image

In-depth Story : ബിഹാറിലെ മുസ്ലിം വോട്ടുകൾക്ക് സംഭവിച്ചതെന്ത്? ഉവൈസി മുസ്ലിം വോട്ട് പിളർത്തിയോ; കണക്കുകൾ പറയുന്നത്

Trending
  •  10 days ago
No Image

തെളിവില്ലെന്ന് പൊലിസ്, തുടക്കം മുതല്‍ അട്ടിമറി ശ്രമം, ഒടുവില്‍ പാലത്തായിലെ ക്രൂരതയ്ക്ക് ശിക്ഷ ജീവപര്യന്തം - കേസിന്റെ നാള്‍വഴികള്‍

Kerala
  •  10 days ago
No Image

പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവ് പത്മരാജന് ജീവപര്യന്തം

Kerala
  •  10 days ago
No Image

കോണ്‍ഗ്രസിന് തിരിച്ചടി; പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് മത്സരിക്കാനാവില്ല, പട്ടികയില്‍ നിന്ന് നീക്കി

Kerala
  •  10 days ago
No Image

എസ്.ഐ.ആര്‍ അട്ടിമറി; അടിയന്തര യോഗം വിളിച്ചു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ - Suprabhaatham impact

Kerala
  •  10 days ago
No Image

നന്നായി പെരുമാറിയില്ലെങ്കിൽ അധികകാലം നിലനിൽക്കില്ല; യുവ താരത്തിന് സ്പാനിഷ് പരിശീലകന്റെ കർശന മുന്നറിയിപ്പ്

Football
  •  10 days ago