HOME
DETAILS

അനധികൃത നിലംനികത്തല്‍, മണല്‍ഖനനം തടയാന്‍ കലക്ടറുടെ കര്‍ശന നിര്‍ദേശം

  
backup
August 23, 2016 | 6:33 PM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%82%e0%b4%a8%e0%b4%bf%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae


തൊടുപുഴ: ജില്ലയില്‍ അനധികൃത നിലം നികത്തല്‍, മണല്‍ ഖനം, പാറ പൊട്ടിയ്ക്കല്‍, മരംമുറി എന്നിവ തടയുന്നതിന് നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കി. ഇത്തരം അനധികൃത പ്രവൃത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ഇതിനായി രൂപീകരിക്കപ്പെട്ട കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാവുന്നതാണ്. (ഫോണ്‍ നമ്പര്‍ 04862 233111).
കണ്‍ട്രോള്‍ റൂമിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട വില്ലേജ് ഓഫിസര്‍, തഹസീല്‍ദാര്‍ എന്നിവരെ വിവരം അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. അനധികൃത പ്രവര്‍ത്തനങ്ങള്‍ തടഞ്ഞുകൊണ്ട് നിരോധന ഉത്തരവ് നല്‍കുന്നതിനും നിയമനടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് ഉത്തരവിന്റെ പകര്‍പ്പ് നല്‍കാനും ഉത്തരവില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അനധികൃത നിലംനികത്തല്‍, മണല്‍ഖനം, മരംമുറി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സ്വീകരിച്ച നടപടികളെക്കുറിച്ച് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാനും വിശദമായ റിപ്പോര്‍ട്ട് കലക്‌ട്രേറ്റില്‍ ലഭ്യമാക്കാനും തഹസീല്‍ദാര്‍മാര്‍ക്ക് ജില്ലാ കലക്ടര്‍ ജി ആര്‍ ഗോകുല്‍ നിര്‍ദേശം നല്‍കി.നിലങ്ങള്‍ നികത്തിയതും ചെറുകിട ജലസ്രോതസുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടതും രൂക്ഷമായ ജല ദൗര്‍ലഭ്യത്തിന് ഇടയാക്കിയതായി വിലയിരുത്തി.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും നിലങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടതോടെയാണ് ജല സ്രോതസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായത്.
ഇടുക്കി ജില്ലയിലെ ഏറ്റവും വലുതും സ്വഭാവിക ജലസ്രോതസുമായ ഇടവെട്ടിച്ചിറ തന്നെ ഇതിന് ഉദാഹരണമാണ്. അന്താരാഷ്ട്ര വാട്ടര്‍ സ്റ്റേഡിയം നിര്‍മിക്കുന്നതിനായി ഈ ചിറ നശിപ്പിക്കുകയായിരുന്നു. 2008 ഡിസംബര്‍ 19ന് കേരളാ സ്‌പോര്‍ട്‌സ് - യുവജനക്ഷേമ മന്ത്രി എം വിജയകുമാര്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച ഇടവെട്ടിച്ചിറ അന്താരാഷ്ട്ര വാട്ടര്‍‌സ്റ്റേഡിയം പദ്ധതി ഉദ്യോഗസ്ഥരുടെ ആസൂത്രണമില്ലായ്മയും അഴിമതിയും സര്‍ക്കാരിന്റെ ദീര്‍ഘവിക്ഷണമില്ലായ്മയും മൂലം ജലസ്രോതസിന്റെ നാശത്തിനും 79 ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടത്തിനും ഇടയാക്കി.
വാട്ടര്‍‌സ്റ്റേഡിയം ജലരേഖയായി മാറിയപ്പോള്‍ കരാറുകാരന്‍ അടക്കം തട്ടിയെടുത്തത് ലക്ഷങ്ങളാണ്.  നിര്‍മാണ പ്രവര്‍ത്തനം ഇപ്പോള്‍ ഉപേക്ഷിച്ച നിലയിലാണ്. ജലസമൃദ്ധമായിരുന്ന ചിറ നഷ്ടമായതോടെ കടുത്ത ജലദൗര്‍ലഭ്യമാണ് ഈ പ്രദേശത്ത് അനുഭവപ്പെടുന്നത്.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പക്ഷിപ്പനിയും വിലക്കയറ്റവും തോറ്റു; സംസ്ഥാനത്ത് പുതുവത്സരത്തിൽ കോഴിയിറച്ചി വിൽപ്പനയിൽ റെക്കോർഡ്

Kerala
  •  a day ago
No Image

അടിവസ്ത്രത്തിൽ കൃത്രിമം; അതിബുദ്ധിക്ക് വലിയ പിഴ

Kerala
  •  a day ago
No Image

അടിവസ്ത്രം മാറ്റി പ്രതിയെ രക്ഷിക്കാൻ ശ്രമം; അട്ടിമറി കണ്ടെത്തിയത് സി.ഐ ജയമോഹൻ, അന്വേഷണത്തിന് കരുത്തുപകർന്നത് സെൻകുമാർ

Kerala
  •  a day ago
No Image

നിയമസഭാ തെരഞ്ഞെടുപ്പിന് കരുനീക്കാൻ കോൺഗ്രസ്; കെപിസിസി 'ലക്ഷ്യ 2026' ക്യാമ്പിന് ഇന്ന് വയനാട്ടിൽ തുടക്കം

Kerala
  •  a day ago
No Image

കരിപ്പൂർ - റിയാദ് സഊദി എയർലൈൻസ് സർവിസ് ഫെബ്രുവരി ഒന്നിന് ആരംഭിക്കും; ടിക്കറ്റ് ബുക്കിങ് തിങ്കളാഴ്ച മുതൽ

Kerala
  •  a day ago
No Image

പ്രവാസിളുടെ വോട്ട്: തെരഞ്ഞെടുപ്പ് കമ്മിഷൻ 'ഒളിച്ചുകളി' തുടരുന്നു; അഞ്ചര ലക്ഷം പ്രവാസികളുടെ വോട്ടവകാശം അനിശ്ചിതത്വത്തിൽ

Kerala
  •  a day ago
No Image

മദീന അപകടം: ജിദ്ദയിൽ ജോലി ചെയ്യുന്ന ജലീൽ മൂത്ത മക്കളെ നാട്ടിൽ ആക്കി ചെറിയ മക്കൾക്കും ഉമ്മാക്കും ഭാര്യക്കും ഒപ്പം ഉംറ ചെയ്യാനെത്തി, മടക്കത്തിനിടെ പുല്ല് വണ്ടിയുമായി കൂട്ടിയിടിച്ചത് നാലുപേരുടെ ജീവനെടുത്തു

Saudi-arabia
  •  a day ago
No Image

തൊണ്ടിമുതൽ കേസ്: നാൾവഴി

Kerala
  •  a day ago
No Image

തൊഴിലുറപ്പ് പദ്ധതി അട്ടിമറി; കേന്ദ്രത്തിനെതിരെ മൂന്ന് ഘട്ടങ്ങളിലായി, 45 ദിവസം നീളുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺ​ഗ്രസ്

National
  •  a day ago
No Image

വോട്ടർ പട്ടിക പുതുക്കൽ: സംസ്ഥാനത്ത് ഹിയറിങ് നടപടികൾ ഈ മാസം ഏഴു മുതൽ

Kerala
  •  a day ago