HOME
DETAILS

ടൈറ്റനിൽ ശേഷിക്കുന്നത് മണിക്കൂറുകൾക്ക് മാത്രമുള്ള ഓക്സിജൻ; പ്രതീക്ഷ നൽകി ശ​ബ്ദതരംഗം

  
backup
June 22 2023 | 03:06 AM

missing-titan-submarine-rescue-operation-update

ടൈറ്റനിൽ ശേഷിക്കുന്നത് മണിക്കൂറുകൾക്ക് മാത്രമുള്ള ഓക്സിജൻ; പ്രതീക്ഷ നൽകി ശ​ബ്ദതരംഗം

വാഷിംഗ്ടൺ: മുങ്ങിപ്പോയ ടൈറ്റാനിക് കപ്പല്‍ സന്ദര്‍ശിക്കാനായി യാത്ര പുറപ്പെട്ട് ഉ​ത്ത​ര അ​റ്റ്ലാ​ന്റി​ക്കി​ൽ അ​​പ്ര​​ത്യ​​ക്ഷ​​മാ​​യ ടൂ​​റി​​സ്റ്റ് അ​ന്ത​ർ​വാ​ഹി​നി കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതം. അ​ന്ത​ർ​വാ​ഹി​നി​യു​ള്ള ഭാ​ഗ​ത്ത് ക​ട​ലി​ന​ടി​യി​ൽ​നി​ന്ന് ശ​ബ്ദ​ത​രം​ഗ​ങ്ങ​ൾ ലഭിച്ച പ്രതീക്ഷയിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്. ക​നേ​ഡി​യ​ൻ സൈ​നി​ക നി​രീ​ക്ഷ​ണ വി​മാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളാണ് ശ​ബ്ദ​ത​രം​ഗ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തത്.

അതേസമയം, കാണാതായ ടൈ​​റ്റ​​ൻ അന്തർവാഹിനിയിൽ ഓക്സിജൻ അളവ് കുറഞ്ഞുവരികയാണ്. ഇനി 8 മണിക്കൂറിന് കൂടിയുള്ള ഓക്സിജൻ മാത്രമേ അന്തർവാഹിനിയിലുണ്ടാകൂ എന്നാണ് പുറത്തുവരുന്ന വിവരം. പ്രാ​ദേ​ശി​ക​സ​മ​യം വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റ് മ​ണി​യോ​ടെ അ​ന്ത​ർ​വാ​ഹി​നി​യി​ലെ ഓ​ക്സി​ജ​ൻ തീരും. നാ​ല് ദി​വ​സ​ത്തേ​ക്കു​ള്ള ഓ​ക്സി​ജ​നാ​യി​രു​ന്നു ടൈ​റ്റ​നി​ലു​ള്ള​ത്. രക്ഷാപ്രവർത്തനം ഓരോ നിമിഷം വൈകുംതോറും അന്തർവാഹിനിയിലെ യാത്രക്കാരുടെ ജീവൻ അപകടത്തിലാണ്.

കാ​ന​ഡ​യു​ടെ ‘പി 3 ​ഓ​റി​യോ​ൺ’ വി​മാ​ന​ത്തി​ലെ ശ​ബ്ദ​മാ​പി​നി​ ത​രം​ഗ​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​താണ് നിലവിലെ പ്രതീക്ഷ. യു.​എ​സ് കോ​സ്റ്റ്ഗാ​ർ​ഡ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അ​മേ​രി​ക്ക​യു​ടെ​യും കാ​ന​ഡ​യു​ടെ​യും സം​ഘ​ങ്ങ​ളാ​ണ് തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്.

22 അടി നീളമുള്ളതും അഞ്ച് പേര്‍ക്ക് കയറാവുന്നതുമായ ചെറു അന്തര്‍വാഹിനി കഴിഞ്ഞ ആഴ്ച അവസാനമാണ് കാണാതായത്. ഓഷ്യന്‍ ഗേറ്റ് എക്സ്പെഡിഷന്‍സ് ആണ് ദി ടൈറ്റന്‍ എന്ന ചെറു അന്തര്‍ വാഹിനി നിര്‍മ്മിച്ചത്. ബ്രി​​ട്ടീ​​ഷ് പൗ​​ര​​നാ​​യ പാ​​കി​​സ്താ​​നി ബി​​സി​​ന​​സു​​കാ​​ര​​ൻ ഷ​​ഹ്സാ​​ദ ദാ​​വൂ​​ദ്, മ​​ക​​ൻ സു​​ലൈ​​മാ​​ൻ, ബ്രി​​ട്ടീ​​ഷ് പ​​ര്യ​​വേ​​ക്ഷ​​ക​​ൻ ഹാ​​മി​​ഷ് ഹാ​​ർ​​ഡി​​ങ്, ഓ​​ഷ്യ​​ൻ ഗേ​​റ്റ് ചീ​​ഫ് എ​​ക്സി​​ക്യൂ​ട്ടി​വ് സ്റ്റോ​​ക്ട​​ൺ റ​​ഷ്, ഫ്ര​​ഞ്ച് പ​​ര്യ​​വേ​​ക്ഷ​ക​​ൻ പോ​​ൾ ഹെ​​ന്റി ന​​ർ​​ജി​​യോ​​ലെ​​റ്റ് എ​​ന്നി​​വ​​രാ​​ണ് ദി ടൈറ്റന്‍ അ​​ന്ത​​ർ​​വാ​​ഹി​​നി​​യി​​ലു​​ള്ള​​ത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  11 days ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  11 days ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  11 days ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  11 days ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  11 days ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  11 days ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  11 days ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  11 days ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  11 days ago
No Image

വിടപറയുകയാണോ, മൈക്രോസോഫ്റ്റിന്റെ ബില്യൺ ഡോളർ സ്വപ്നം സ്കൈപ്പ് ഓർമയാകുന്നു

Business
  •  11 days ago