സുധാകരനും സതീശനുമെതിരായ കേസുകള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് നേതാവാണെന്ന് സി.പി.എം, പേര് പുറത്തുവിടുമെന്നും എ.കെ ബാലന്‍, പുച്ഛിച്ച് തള്ളി സുധാകരന്‍
സുധാകരനും സതീശനുമെതിരായ കേസുകള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് നേതാവാണെന്ന് സി.പി.എം, പേര് പുറത്തുവിടുമെന്നും എ.കെ ബാലന്‍, പുച്ഛിച്ച് തള്ളി സുധാകരന്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസിന് പിന്നില്‍ ഒരു കോണ്‍ഗ്രസ് നേതാവാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ.കെ ബാലന്‍. വി.ഡി സതീശനെതിരായ കേസിനു പിന്നിലും കോണ്‍ഗ്രസ്സുകാരാണ്. ഇപ്പോള്‍ സുധാകരന് കിട്ടുന്ന പാര്‍ട്ടി പിന്തുണ വെറും നമ്പര്‍ മാത്രമാണെന്നും കേസുകള്‍ക്ക് പിന്നിലെ കോണ്‍ഗ്രസ് നേതാവിന്റെ വിവരം വൈകാതെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
പരാതിക്കാരില്‍ ചിലര്‍ ഈ കോണ്‍ഗ്രസ് നേതാവുമായി ബന്ധമുള്ളവരാണ്. സി.പി.എം ബന്ധമുള്ള പരാതിക്കാരനെ മാറ്റിനിര്‍ത്തി മറ്റുള്ളവരുടെ രാഷ്ട്രീയം നോക്കിയാല്‍ ഇക്കാര്യം വ്യക്തമാകും. കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ നേരത്തെ കെ. സുധാകരന് മുന്നറിയിപ്പ് നല്‍കിയത് ഓര്‍മിക്കണം. തട്ടിപ്പ് കേസ് വീണ്ടും സജീവമാക്കിയതിന് പിന്നില്‍ കോണ്‍ഗ്രസിലെ ഉള്‍പ്പാര്‍ട്ടി പോരാണെന്നും എ.കം ബാലന്‍ ആരോപിച്ചു. അതേ സമയം ആരോപണത്തെ കെ.സുധാകരന്‍ തന്നെ പുച്ഛിച്ചുതള്ളി. എ.കെ ബാലന്റെ പ്രസ്താവനയല്ലേ, സീരിയസായി കാണേണ്ടതില്ലെന്നായിരുന്നു സുധാകരന്റെ പ്രതികരണം.
അഞ്ച് നേതാക്കളാണ് കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിക്കുപ്പായം തയ്പ്പിച്ച് നടക്കുന്നത്. അല്‍പ്പത്തരമാണ് എകെ ബാലന്‍ പറയുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹന്നാന്‍ പറഞ്ഞു. രാഷ്ട്രീയ പകപോക്കലിന് വേണ്ടി ചുമത്തിയ കള്ളക്കേസാണ് സുധാകരനെതിരായ തട്ടിപ്പ് കേസ്. അച്യുതാനന്ദനെ വെട്ടി കസേരയില്‍ കയറി ഇരിക്കുന്നവരാണ് ഇപ്പോള്‍ ഇത് പറയുന്നത്. കെ സുധാകരനെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഇട്ടുകൊടുക്കാന്‍ തയ്യാറല്ല. പുറകില്‍ നിന്ന് കുത്തുന്ന പാര്‍ട്ടിക്കാര്‍ തങ്ങളല്ല. അത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പാരമ്പര്യമാണ്. എ.കെ ബാലന്‍ ഇത്രക്ക് തരം താഴുമെന്ന് പ്രതീക്ഷിച്ചതല്ലെന്നും ബെന്നി ബഹന്നാന്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."