HOME
DETAILS

തീരദേശത്ത് സി.പി.എം, പൊലിസ് അഴിഞ്ഞാട്ടം അവസാനിപ്പിക്കണമെന്നു യു.ഡി.എഫ്

  
backup
August 23, 2016 | 7:10 PM

%e0%b4%a4%e0%b5%80%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8



മലപ്പുറം: തീരദേശ മേഖലയില്‍ സി.പി.എമ്മും പൊലിസും നടത്തുന്ന അക്രമവും അഴിഞ്ഞാട്ടവും അവസാനിപ്പിക്കണമെന്നു മലപ്പുറത്തു ചേര്‍ന്ന യു.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഭരണത്തിന്റെ അഹങ്കാരവും ഹുങ്കും അക്രമം നടത്താന്‍ പ്രവര്‍ത്തകര്‍ക്കു പ്രചോദനം നല്‍കുകയാണെന്നും കണ്ണൂര്‍ മോഡല്‍ അക്രമങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ തിരൂരിലും മറ്റു തീരദേശ പ്രദേശങ്ങളിലും നടന്നതെന്നും യോഗം ആരോപിച്ചു.
നിലവിലുള്ള സൗഹൃദാന്തരീക്ഷം തകര്‍ത്ത് ആളുകളെ ഭീതിയിലാക്കി കൊള്ളയടിക്കുന്ന രീതി സി.പി.എം ഉപേക്ഷിക്കണം. ഇതിനു കൂട്ടുനില്‍ക്കുന്ന പൊലിസ്, സാധാരണ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ തയാറാകണം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ ധര്‍ണ 30നു മലപ്പുറം കലക്ടറേറ്റ് പരിസരത്തു നടക്കും. രാവിലെ പത്തിനു യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ ഉദ്ഘാടനം ചെയ്യും.
ഓണപ്പരീക്ഷ അടുത്തിട്ടും പാഠപുസ്തകങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു ലഭ്യമായിട്ടില്ല. വിപണിയില്‍ സര്‍ക്കാര്‍ കാര്യമായ ഇടപെടലുകള്‍ നടത്താത്തതിനാല്‍ അവശ്യസാധനങ്ങളുടെ വില ക്രമാതീതമായി ഉയര്‍ന്നിരിക്കുകയാണ്. രജിസ്‌ട്രേഷന്‍ നടപടികള്‍ക്കുള്ള ഫീസ് കുത്തനെ ഉയര്‍ത്തിയതും സാധാരണക്കാര്‍ക്കു തിരിച്ചടിയായെന്നും യോഗം വിലയിരുത്തി. ധര്‍ണയുടെ മുന്നോടിയായി നിയോജക മണ്ഡലംതലങ്ങളില്‍ 25നും പഞ്ചായത്ത്, മുനിസിപ്പല്‍ തലങ്ങളില്‍ 27,28 തിയതികളിലും കണ്‍വന്‍ഷനുകള്‍ ചേരും. അഡ്വ. കെ.എന്‍.എ. ഖാദര്‍ അധ്യക്ഷനായി. ഡി.സി.സി. പ്രസിഡന്റ് ഇ. മുഹമ്മദ് കുഞ്ഞി, എം.എല്‍.എമാരായ എ.പി അനില്‍കുമാര്‍, പി. അബ്ദുല്‍ ഹമീദ്, അഡ്വ. എം. ഉമ്മര്‍, പി.കെ ബഷീര്‍, കെ.പി.സി.സി സെക്രട്ടറി വി.വി പ്രകാശ്, ബിജു ഒ.ജെ, വെന്നിയൂര്‍ മുഹമ്മദ്കുട്ടി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന്; ആദ്യഫലം എട്ടരയ്ക്കുള്ളിൽ

Kerala
  •  4 days ago
No Image

സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്തു; വാക്കുതർക്കം കൊലപാതകത്തിലേക്ക്: പ്രതിക്കായി തെരച്ചിൽ ശക്തം

Kerala
  •  4 days ago
No Image

ആസ്റ്റര്‍ വളണ്ടിയേയേഴ്‌സ് 25 രാജ്യങ്ങളിലേക്ക് മൊബൈല്‍ മെഡിക്കല്‍ സേവനങ്ങള്‍ വ്യാപിപ്പിക്കും; 2027ഓടെ 100 യൂനിറ്റുകള്‍

uae
  •  4 days ago
No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  4 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  4 days ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  4 days ago
No Image

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി

Kerala
  •  4 days ago
No Image

കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ

organization
  •  4 days ago
No Image

വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ആഢംബരമാക്കാൻ ഇന്ത്യൻ റെയിൽവേ; 14,000 കോടി രൂപയുടെ നിക്ഷേപം

National
  •  4 days ago
No Image

പ്രണയമായാലും ലൈംഗിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കുന്ന സമ്മതം സാധുവല്ല; പോക്‌സോ കേസില്‍ പ്രതി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി 

National
  •  4 days ago