HOME
DETAILS

മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗത; കുറഞ്ഞ വില; ടാറ്റയുടെ ഇലക്ട്രിക്ക് സൈക്കിളിനെക്കുറിച്ചറിയാം

  
backup
July 07 2023 | 15:07 PM

stryder-zeeta-plus-ebike-launched-in-india-d

ലോകമാകെ, പ്രത്യേകിച്ചും യൂറോപ്പില്‍ ഇലക്ട്രിക്ക് സൈക്കിളുകളുടെ വില്‍പനയില്‍ വലിയ കുതിപ്പുണ്ടാകുന്ന കാലമാണിത്. കാര്‍ബണിന്റെ പുറന്തളളല്‍ പരമാവധി കുറയ്ക്കുക, കാര്‍ബണ്‍ ഫൂട്ട് പ്രിന്റ് ഏറ്റവും ചെറിയ തോതില്‍ മാത്രം അവശേഷിപ്പിക്കുക തുടങ്ങിയ ശീലങ്ങളിലേക്കൊക്കെ മനുഷ്യന്‍ പതിയെ മാറുന്ന കാലത്ത്, യൂറോപ്യന്‍ പാര്‍ലമെന്റിലേക്കൊക്കെ സൈക്കിളുകളില്‍ എത്തുന്ന എം.പിമാരുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സര്‍വ്വസാധാരണമാണ്. അതിനാല്‍ തന്നെ സൈക്കിളുകളുടെ വില്‍പന കുതിച്ചുയരുകയാണ്. നിത്യേനയുളള യാത്രാ ചെലവുകള്‍ കുറയ്ക്കുക എന്നതിനൊപ്പം ആരോഗ്യസംരക്ഷണത്തിനായും ഉപയോഗിക്കാവുന്ന വാഹനം എന്ന നിലയിലാണ് സൈക്കിളിന്റെ വില്‍പ്പന കുതിച്ചുയരുന്നത്.

ഇപ്പോള്‍ കാര്‍ വിപണിയിലെ ശക്തരായ ബ്രാന്‍ഡായ ടാറ്റ കുറഞ്ഞ വിലയില്‍ വാങ്ങാന്‍ കഴിയുന്ന തരത്തിലുള്ളൊരു ഇലക്ട്രിക്ക് സൈക്കിള്‍ പുറത്തിറക്കിയിരിക്കുകയാണ്. സ്‌ട്രൈഡര്‍ സീരീസില്‍ ഉള്‍പ്പെടുന്ന സീറ്റ പ്ലസ് എന്ന ഈ സൈക്കിളിന് 26,995 രൂപയാണ് വിലവരുന്നത്. എന്നാല്‍ ഈ വില ഒരു പ്രേത്യേക സമയത്തേക്ക് മാത്രമേ കാണുകയുളളുവെന്നും, പ്രസ്തുത സമയപരിധിക്ക് ശേഷം സീറ്റ പ്ലസ് വാങ്ങാനായി 6000 രൂപയോളം അധികം മുടക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സൈക്കിള്‍ നിലവില്‍ ഓണ്‍ലൈന്‍ വഴി മാത്രമാണ് വില്‍ക്കുന്നത്. സ്‌ട്രൈഡറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് സൈക്കിള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുന്നത്.ഉയര്‍ന്ന ശേഷിയുള്ള 36-വോള്‍ട്ട്/6 Ah ബാറ്ററി പായ്ക്കാണ് ഇലക്ട്രിക് സൈക്കിളില്‍ സ്‌ട്രൈഡല്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് മൊത്തം 216 Wh ഊര്‍ജ്ജ ശേഷി നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മണിക്കൂറില്‍ പരമാവധി 25 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഈ സൈക്കിള്‍

പെഡല്‍ അസിസ്റ്റിന്റെ സഹായത്തോടെ സീറോ-എമിഷന്‍ സൈക്കിളിന്റെ വേഗത 30 കിലോമീറ്റര്‍ വരെ ഉയര്‍ത്താനും കഴിയും. കൂടാതെ വെറും മൂന്നോ,നാലോ മണിക്കൂറുകള്‍ കൊണ്ട് ബാറ്ററി മൊത്തം ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

Content Highlights:stryder zeeta plus ebike launched in india


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

നിപ: മലപ്പുറത്ത് 225 പേര്‍ സമ്പര്‍ക്കപട്ടികയില്‍, വര്‍ധനവ് നിരീക്ഷണം കൂടിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  3 months ago
No Image

നബിദിനം; സമാധാനത്തിനും സുസ്ഥിരതയ്ക്കും ആഹ്വാനം ചെയ്ത് ശൈഖ് മുഹമ്മദ്

uae
  •  3 months ago
No Image

വയനാട്: കേന്ദ്രത്തിന് കള്ളക്കണക്കാണോ നൽകുക: പി.എം.എ സലാം

uae
  •  3 months ago
No Image

കാസര്‍കോട് അമ്മയെ മണ്‍വെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

സി എച്ച് രാഷ്ട്ര സേവാ പുരസ്‌കാരം കെ സി വേണുഗോപാൽ എം പിക്ക്

uae
  •  3 months ago
No Image

തലച്ചോറിലേറ്റ അണുബാധ; പ്ലസ്ടു വിദ്യാര്‍ഥി കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ചു

Kerala
  •  3 months ago