വിദേശ രാജ്യങ്ങളിലേക്ക് പോകുമ്പോള്‍ പണം കയ്യില്‍ കരുതണമെന്നില്ല; ഈ രാജ്യങ്ങളില്‍ യുപിഐ സ്വീകരിക്കും
ഈ രാജ്യങ്ങളില്‍ യുപിഐ സ്വീകരിക്കും
വിദേശ രാജ്യങ്ങളിലേക്ക് പോകുമ്പോള്‍ പണം കയ്യില്‍ കരുതാന്‍ ചിലര്‍ക്കെങ്കിലും പേടിയായിരിക്കും. എങ്ങാനും നഷ്ടപ്പെട്ട് പോയാലോ... എന്നാല്‍ ഇനി ആ പേടി വേണ്ട. പണം ആവശ്യങ്ങള്‍ക്കുള്ളതാണ് പ്രത്യേകിച്ചും യാത്ര പോകുമ്പോള്‍ കുറച്ചധികം പണം കരുതണം. വിദേശയാത്രയ്‌ക്കൊരുങ്ങുമ്പോള്‍ യുപിഐ വഴി ഇടപാടുകള്‍ നടത്താം.
ഒരു ബാങ്ക് അക്കൗണ്ടില്‍നിന്ന് മറ്റൊന്നിലേക്ക് തത്ക്ഷണം പണം കൈമാറ്റം ചെയ്യാന്‍ കഴിവുള്ള പേയ്‌മെന്റ് സംവിധാനമാണ് യു.പി.ഐ. ഫോണ്‍ പേ, ഗൂഗിള്‍ പേ തുടങ്ങിയ പേയ്‌മെന്റ് ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നത് യു.പി.ഐ. എന്ന പ്ലാറ്റ്‌ഫോറത്തില്‍ ഊന്നിയാണ്. നിലവില്‍ അന്‍പത്തിയെട്ട് യു.പി.ഐ ആപ്പുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍മാത്രം ഏകദേശം 868.53 കോടി എണ്ണം യു.പി.ഐ. ഇടപാടുകള്‍ നടത്തപ്പെട്ടിരുന്നു.
വിനോദസഞ്ചാരത്തിലും യുപിഐ കൊണ്ടുവന്ന മാറ്റങ്ങള്‍ വലുതാണ്. ചില രാജ്യങ്ങളില്‍ യു.പി.ഐ സേവനങ്ങള്‍ നിലവിലുണ്ട്. നിരവധി രാജ്യങ്ങളില്‍ വൈകാതെ ഇത് സ്വീകരിച്ചു തുടങ്ങും.
ഭൂട്ടാന്‍
കേന്ദ്ര സര്‍ക്കാര്‍ യു.പി.ഐ ആഗോള തളത്തില്‍ വളര്‍ത്താനായി പലതരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തിയിരുന്നു. അതിന്റെ ഭാഗമായാണ് ചില രാജ്യങ്ങള്‍ യു.പി.ഐ സേവനങ്ങള്‍ യുപിഐ സേവനങ്ങള്‍ അംഗീകരിച്ചു തുടങ്ങിയത്. അതിന്റെ ഭാഗമായാണ് ചില രാജ്യങ്ങള്‍ യു.പി.ഐ സേവനങ്ങള്‍ അംഗീകരിച്ചു തുടങ്ങിയത്. ഇത്തരത്തില്‍ ഭീം ആപ്പ് വഴിയുള്ള യു.പി.ഐ സേവനങ്ങള്‍ ആദ്യം അംഗീകരിച്ച രാജ്യങ്ങളിലൊന്ന് ഭൂട്ടാനാണ്. ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ പോകുന്ന വിദേശരാജ്യം കൂടിയാണ് ഭൂട്ടാന്‍.
യു.കെ
നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ യു.കെയിലെ ഇപെയ്‌മെന്റ് പ്രൊവൈഡറായ പി.പി.ആര്‍.ഒയുമായി ധാരണാപത്രം ഒപ്പിട്ടത് മാസങ്ങള്‍ക്ക് മുന്‍പാണ്. ഇതോടെ ബ്രിട്ടണിലും വൈകാതെ തന്നെ യു.പി.ഐ സേവനങ്ങള്‍ നിലവില്‍ വരും. ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കുന്ന രാജ്യങ്ങളിലൊന്നും നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികളുള്ള രാജ്യവുമാണ് യുകെ.
യു.എ.ഇ
ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ താമസിക്കുകയും സന്ദര്‍ശിക്കുകയും ചെയ്യുന്ന രാജ്യമാണ് യു.എ.ഇ. 2022 മുതലാണ് ഭീം ആപ്പിലൂടെയുള്ള യു.പി.ഐ സേവനങ്ങള്‍ യുഎഇയില്‍ നിലവില്‍ വന്നത്.
ഒമാന്‍
ഏറെ ഇന്ത്യക്കാര്‍ സന്ദര്‍ശിക്കുന്ന മറ്റൊരു ഗള്‍ഫ് രാജ്യമായ ഒമാനും 2022 ഒക്ടോബര്‍ മുതല്‍ യു.പി.ഐ സ്വീകരിക്കുന്നുണ്ട്. ഒമാന്റെ ഇപെയ്‌മെന്റ് സംവിധാനവുമായി യുപിഐ ലിങ്ക് ചെയ്യാനുള്ള കരാറും എന്‍.പി.സി.ഐയുമായി ഒമാന്‍ ഒപ്പിട്ടിരുന്നു. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാനുമായും ഇന്ത്യ ഈ വിഷയത്തില്‍ ധാരണ പത്രത്തില്‍ ഒപ്പുവെച്ചിരുന്നു.
ഫ്രാന്‍സ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തോടെയാണ് ഫ്രാന്‍സിലും യു.പി.ഐ ലിങ്ക് ചെയ്യാനുള്ള സാഹചര്യമൊരുങ്ങിയത്. ഫ്രാന്‍സില്‍ യു.പി.ഐ ഉപയോഗിക്കാന്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ധാരണയായതായി പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
യൂറോപ്യന്‍ രാജ്യങ്ങള്‍
വൈകാതെ യൂറോപ്പിലെ ഒന്നിലേറെ രാജ്യങ്ങളിലൂടെയുള്ള യാത്രകളിലും യു.പി.ഐ പേയ്‌മെന്റ് നടത്താന്‍ സാധിച്ചേക്കും.എന്‍ഐപിഎല്‍ യൂറോപ്യന്‍ പണിടപാട് സേവന ദാതാവായ വേള്‍ഡ് ലൈനുമായി ഇതുസംബന്ധിച്ച് ധാരണയിലെത്തിയിട്ടുണ്ട്. വേള്‍ഡ് ലൈനിന്റെ ക്യൂആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള സംവിധാനം വഴി യൂറോപ്പില്‍ ഷോപ്പിങ് നടത്താന്‍ കഴിയും.
തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍
രാജ്യാന്തര ഡിജിറ്റല്‍ പെയ്‌മെന്റ് കമ്പനിയായ ലിക്വിഡ് ഗ്രൂപ്പുമായി സഹകരിച്ചുകൊണ്ടാണ് എന്‍.ഐ.പി.എല്‍ സൗത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ യുപിഐ അവതരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."