HOME
DETAILS

ഗ്യാന്‍വാപി സര്‍വേ; ഉത്തരവ് അടുത്ത മാസം 3ന്; അതുവരെ സ്റ്റേ തുടരും

  
backup
July 27 2023 | 14:07 PM

the-high-court-said-that-the-archaeological-survey-of-india-could

ഗ്യാന്‍വാപി സര്‍വേ; ഉത്തരവ് അടുത്ത മാസം 3ന്; അതുവരെ സ്റ്റേ തുടരും

ലഖ്‌നൗ: ഗ്യാന്‍വാപി മസ്ജിദില്‍ ശാസ്ത്രീയ പരിശോധനയുടെ ഭാഗമായി സര്‍വേ നടത്തുന്നതിനെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജിയില്‍ അലഹബാദ് ഹൈക്കോടതി ഓഗസ്റ്റ് മൂന്നിന് വിധി പ്രസ്താവിക്കും. സര്‍വേക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സ്റ്റേ അതുവരെ തുടരും. ചീഫ് ജസ്റ്റിസ് പ്രീതിങ്കര്‍ ദിവാകറാണ് മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജിയില്‍ വാദം കേട്ടത്.

സര്‍വേ നടപടികള്‍ മസ്ജിദിന് ഒരു തരത്തിലും കേട് വരുത്തിലെന്ന് വ്യക്തമാക്കി ആര്‍ക്കിയോളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അലഹബാദ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടുണ്ട്. അതേസമയം സര്‍വേ സംബന്ധിച്ച കടുത്ത സംശയങ്ങള്‍ ഇന്നലെ വാദം കേള്‍ക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് പ്രീതിങ്കര്‍ ദിവാകര്‍ പ്രകടിപ്പിച്ചിരുന്നു. സര്‍വേ നടത്തുന്ന മാര്‍ഗം കൃത്യമായി ആര്‍ക്കിയോളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് വിശദീകരിക്കാന്‍ കഴിയാത്തതിനാലാണ് ഹൈക്കോടതി സംശയം രേഖപ്പെടുത്തിയത്. ആര്‍ക്കിയോളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ ഇന്നും ഹാജരായിരുന്നു.

അതേസമയം സര്‍വേ നടത്തുന്നതിനായി ആര്‍ക്കിയോളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഗ്യാന്‍വാപി മസ്ജിദില്‍ എത്തിച്ച ഉപകരണങ്ങളുടെ ഫോട്ടോകള്‍ മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈകോടതിക്ക് കൈമാറി. ഈ ഉപകരണങ്ങള്‍ കുഴിക്കുന്നതിനുള്ളതാണെന്നും മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകര്‍ വാദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago