'ഒരാളുടെ കാഴ്ചപ്പാട് ഒരു സമുദായത്തിന്റേതായി മുദ്രയടിക്കപ്പെടാന്‍ അവസരമുണ്ടാകരുത്': മിത്ത് വിവാദത്തില്‍ പ്രതികരിച്ച് എം.പി മുസ്തഫല്‍ ഫൈസി
മിത്ത് വിവാദത്തില്‍ പ്രതികരിച്ച് എം.പി മുസ്തഫല്‍ ഫൈസി
കോഴിക്കോട്: ഗണപതി പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് എം.പി മുസ്തഫല്‍ ഫൈസി. ഒരാളുടെ കാഴ്ചപ്പാട് ഒരു സമുദായത്തിന്റേതായി മുദ്രയടിക്കപ്പെടാന്‍ അവസരമുണ്ടാകരുതെന്നും ഉത്തരവാദപ്പെട്ടവരില്‍ നിന്നും അത്തരത്തിലെന്തെങ്കിലും സംഭവിച്ചാല്‍ മന:സാക്ഷി ക്കുത്തോടെയെങ്കിലും തിരുത്തേണ്ടതാണെന്ന് മുസ്തഫല്‍ ഫൈസി പറഞ്ഞു. വിവേകം വൈകിയാലും സ്വാഗതാര്‍ഹമല്ലേയെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കാഹള കലഹം അരുത്.
തല നഷ്ടപ്പെട്ട ഗണപതിക്ക് പ്രത്യേക 'സര്‍ജറി ' യിലൂടെ ആനത്തല വച്ചു പിടിപ്പിച്ചു എന്നും മറ്റും വിശ്വസിക്കപ്പെടുന്നു.ഇത് മിത്തും അശാസ്ത്രീയവുമെന്ന് പറയുന്നവരുണ്ട്.ഇങ്ങനെ എന്തോ ചിലത് നമ്മുടെ കേരള കാഹളത്തിലൂടെ കേള്‍ക്കാന്‍ സാധിച്ചു.
ഇപ്പറഞ്ഞത് മുഖ്യമന്ത്രി
പിണറായി സാറായിരുന്നെങ്കില്‍ അഭിനന്ദി ക്കാനും വിമര്‍ശിക്കാനും ക്യൂ പാലിക്കാതെ പലരും രംഗത്തുണ്ടാവും.പക്ഷെ,ആളു മാറിയപ്പോള്‍ വിമര്‍ശകര്‍ അംഗുലി പരിമിതര്‍.ഭാഗ്യം,ആരും അഭിനന്ദിച്ചതായി കണ്ടില്ല.
ഗോവിന്ദന്‍ സാര്‍ പാര്‍ട്ടിയുടെ 'പൊരുള്‍ ' പറഞ്ഞതൊഴിച്ചാല്‍.
ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതാണു
'കാഹള'ത്തില്‍ നിന്നു കേട്ടത്.ഒരാളുടെ കാഴ്ചപ്പാട് ഒരു സമുദായത്തിന്റേതായി മുദ്ര യടിക്കപ്പെടാന്‍ അവസര മുണ്ടാകരുത്.വിശിഷ്യ ഉത്തരവാദപ്പെട്ടവരാ കുമ്പോള്‍.അഥവാ ഇങ്ങനെ വല്ലതും സംഭവിച്ചാല്‍ മന:സാക്ഷി ക്കുത്തോടെയെങ്കിലും തിരുത്തേണ്ടതാണ്.മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും കാവലാളുകള്‍ പ്രതേകിച്ചും.വിവേകം വൈകിയാലും സ്വാഗതാര്‍ഹമല്ലേ.
പിന്നെ, ഗണപതിയുടെ കാലത്ത് സര്‍ജറി യും മറ്റും ഇല്ലെന്നു പറഞ്ഞു ഒരു പ്രത്യേക വിശ്വാസത്തെയും മറ്റും തള്ളി പറയുന്നത് ബുദ്ധിയല്ല.ഓരോ കാലവും മുമ്പുള്ളതിന്റെ തുടര്‍ച്ചയാണ്.ലോകവും തഥൈവ.കാലങ്ങളുടെ നാം കാണാത്ത ചിപ്പുകളില്‍ അനവധി രഹസ്യങ്ങളുണ്ട്.അത് പില്‍ക്കാലത്തു വളരെ വിരളമായെങ്കിലും ചിലര്‍ കണ്ടെത്താം. പല കണ്ടെത്തലും മുമ്പുള്ളതിന്റെ പരിണിതിയല്ലോ.ഈ പൊരുളാണ് 'കാലം സത്യം' എന്നു ഖുര്‍ആന്‍ വ്യക്തമാക്കിയത്.
ആധുനിക ശാസ്ത്രപ്രകാരം തന്നെ, ഓരോ അഞ്ചു കോടി വര്‍ഷത്തിലും ലോകം അവസാനിക്കുന്നുണ്ട്.പിന്നെ പുനര്‍ജന്മങ്ങള്‍ സംഭവിക്കുന്നു.അവസാനിക്കുന്നതിന്റെ അവശിഷ്ടങളുമായാണ് പുനര്‍ ജനിക്കുന്നത്.ശവത്തില്‍ നിന്നു പുഴുവെന്ന പോലെ.
ഇതിന്റെ ഭാഗമായി, ഒരു ജന്മത്തിലെ മറഞ്ഞു മൂടിപ്പോയ പല രഹസ്യങ്ങളും അറിവുകളും ശേഷക്കാര്‍
കണ്ടെത്തും.ഇങ്ങനെയെങ്കില്‍ ഗണപതിയുടെ കാലത്തെ ' സര്‍ജറി ' പില്‍ക്കാലത്തു കണ്ടെത്താം.അഥവാ ഇന്നുള്ളത് മറ്റൊരു രൂപത്തില്‍, ഭാവത്തില്‍ മുമ്പില്ലെന്നില്ല.പ്രഖ്യാത ഭൗതിക ശാസ്ത്ര പ്രതിഭ സ്റ്റീഫന്‍ ഹോക്കിങ് പോലുള്ളവര്‍ അനവധി പുനര്‍ ജന്മങ്ങള്‍ അംഗീകരിച്ചവരാണ്.
ലോകത്തിന്റെ സ്രഷ്ടാവ് ദൈവമാണ്.ഇതു നാം വിശ്വസിക്കുന്നു.പിതാവെന്നു പറയപ്പെടുന്നയാള്‍ പുത്രന്റെ ജനയിതാവാണ്.
ഇതും നാം വിശ്വസിക്കുന്നു.പക്ഷേ,പിതാവില്‍ നിന്നുള്ള പിതൃത്വത്തിനും ജന്മത്തിനും പുത്രന്‍ സാക്ഷിയല്ല.' സ്വര്‍ഗ്ഗത്തില്‍ പോയി വന്നവരുണ്ടോ ' എന്നു ചോദിക്കുന്നവര്‍ അച്ഛനമ്മമാരുടെ വിവാഹത്തിലോ മറ്റോ സംബന്ധിച്ചിട്ടുണ്ടോ? കണ്ടതില്‍ മാത്രമല്ല കാണാത്തതിലും വിശ്വാസമുണ്ടെന്നോര്‍ക്കുക.
ഏതാകട്ടെ ഇത്തരം ചോദ്യങ്ങള്‍ക്കും മറ്റും നിമിത്തമാകുന്ന എല്ലാ കാര്യങ്ങളില്‍ നിന്നും വിശ്വാസികള്‍ മാറി നില്‍ക്കണം.
അപരന്റെ ആരാധന കര്‍മങ്ങളും മറ്റും വിമര്‍ശിക്കരുതെന്ന ഖുര്‍ആനിക അടിസ്ഥാന തത്വം എല്ലാ മുസ്ലിംകളും
അംഗീകരിക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."