ചന്ദ്രയാന്‍ 3ന്റെ അവസാന ഭ്രമണപഥം താഴ്ത്തലും വിജയം; നാളെ ലാന്‍ഡര്‍ വേര്‍പെടും
ചന്ദ്രയാന്‍ 3ന്റെ അവസാന ഭ്രമണപഥം താഴ്ത്തലും വിജയം; നാളെ ലാന്‍ഡര്‍ വേര്‍പെടും
ചെന്നൈ: ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ അവസാനഭ്രമണപഥം താഴ്ത്തലും വിജയകരമായി പൂര്‍ത്തിയാക്കി. ഇതോടെ പേടകം ചന്ദ്രന്റെ 150 കിമീ x 163 കിമീ പരിധിയിലുള്ള ഭ്രമണ പഥത്തിലെത്തി. ഇനി ലാന്‍ഡറും- പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും വേര്‍പിരിയുന്നതാണ് ശേഷിക്കുന്നത്. ഇത് വ്യാഴാഴ്ച്ച നടക്കും. ഇതിന് ശേഷം വീണ്ടും ലാന്‍ഡിങ് മോഡ്യൂളിനെ ഒരു ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് മാറ്റും.
Chandrayaan-3 Mission:
— ISRO (@isro) August 14, 2023
Orbit circularisation phase commences
Precise maneuvre performed today has achieved a near-circular orbit of 150 km x 177 km
The next operation is planned for August 16, 2023, around 0830 Hrs. IST pic.twitter.com/LlU6oCcOOb
ഓഗസ്റ്റ് ആദ്യത്തോടെ പേടകം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഘട്ടംഘട്ടമായി ഭ്രമണപഥം താഴ്ത്തുന്ന നടപടികള്‍ തുടര്‍ന്നത്. ജൂലൈ 14നാണ് ശ്രീബരികോട്ടിയില്‍ നിന്നും ഐ.എസ്.ആര്‍.ഒ ചന്ദ്രയാന്‍ മൂന്ന് വിക്ഷേപിച്ചത്. ഓഗസ്റ്റ് 23ന് സോഫ്റ്റ് ലാന്‍ഡിങ് നടക്കുമെന്നാണ് ഐ.എസ്.ആര്‍.ഒ കണക്കുകൂട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."