സഞ്ചാരികള്‍ക്ക് നവ്യാനുഭവങ്ങള്‍; പുതിയ സംരംഭങ്ങളുമായി ജിഡിആര്‍എഫ്എ
ദുബൈ: റമദാനില്‍ ദുബൈ സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാരികളെ ഊഷ്മളമായി സ്വാഗതം ചെയ്യാന്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) പുതിയ സംരംഭങ്ങള്‍ ആരംഭിച്ചു. സന്ദര്‍ശകരുടെ പാസ്‌പോര്‍ട്ടുകളില്‍ ബ്രാന്‍ഡ് ദുബൈ രൂപകല്‍പന ചെയ്ത 'ഞമാമറമികിഊയമശ' ലോഗോയുള്ള പ്രത്യേക സ്റ്റാമ്പ് പതിപ്പിക്കുകയും, ഒപ്പം ദുബൈയില്‍ താമസിക്കുന്ന സമയത്ത് തടസ്സമില്ലാത്ത ആശയ വിനിമയം ഉറപ്പാക്കാന്‍ ഡു ടെലികോം കോര്‍പറേഷനുമായി സഹകരിച്ച് സൗജന്യ സിം കാര്‍ഡുകള്‍ വിതരണം ചെയ്തുമാണ് സഞ്ചാരികളെ ദുബൈ സ്വാഗതം ചെയ്യുന്നത്. 'ദുബൈയിലെ റമദാന്‍ പരിപാടികള്‍' എന്നതിലേക്ക് ആക്‌സസ് നേടാന്‍ സ്‌കാന്‍ ചെയ്യാവുന്ന ഒരു ക്യുആര്‍ കോഡ് ഉള്‍ക്കൊള്ളുന്ന ഗൈഡും വിതരണം ചെയ്യുന്നുണ്ട്. ദുബൈ വിമാനത്താവളങ്ങളില്‍ കര, ജല അതിര്‍ത്തികളിലും ഇത്തരത്തില്‍ സംരംഭം നടപ്പിലാക്കുന്നുണ്ടെന്ന് ഡയറക്ടറേറ്റ് അധികൃതര്‍ അറിയിച്ചു.
റമദാന്‍ ഇന്‍ ദുബൈ കാമ്പയിന്‍ ഭാഗമായാണ് സംരംഭം നടപ്പാക്കിയത്. ദുബൈ രണ്ടാം ഉപ ഭരണാധികാരി ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നല്‍കിയ നിര്‍ദേശങ്ങള്‍ക്കനുസൃതമായാണ് ഈ കാമ്പയിന്‍. നഗരത്തിലുടനീളം 20ലധികം ദുബൈ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് കാമ്പയിന്‍ നടത്തുന്നത്. റമദാന്‍ ആഘോഷങ്ങളുടെ സന്തോഷവും ആവേശവും നഗരവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഒരുപോലെ പകരുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്.
റമദാന്‍ 2024ല്‍ ദുബൈ സന്ദര്‍ശിക്കുന്ന ടൂറിസ്റ്റുകള്‍ക്ക് മികച്ച അനുഭവങ്ങള്‍ സമ്മാനിക്കാനായാണ് ഈ പരിപാടികള്‍ ആരംഭിച്ചത്. സന്ദര്‍ശകര്‍ക്ക് ഊഷ്മളമായ സ്വാഗതം നല്‍കുകയും ദുബൈയിലെ അവരുടെ താമസം കൂടുതല്‍ സുഖകരവും ഓര്‍മയില്‍ ഒന്നും തങ്ങിനില്‍ക്കുന്നതുമാക്കുകയെന്നതാണ് ഇത്തരം സംരംഭങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് ഡയറക്ടര്‍ ജനറല്‍ ലഫ്.ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."