വാജ്പേയി പാര്‍ക്കിന്റെ പേരുമാറ്റി ബിഹാര്‍ സര്‍ക്കാര്‍, വിമര്‍ശനവുമായി ബിജെപി
വാജ്പേയി പാര്‍ക്കിന്റെ പേരുമാറ്റി ബിഹാര്‍ സര്‍ക്കാര്‍,
പട്ന: ബിഹാറിലെ അടല്‍ ബിഹാരി വാജ്പേയി പാര്‍ക്കിന്റെ പേരുമാറ്റി ബിഹാര്‍ സര്‍ക്കാര്‍. കോക്കനട്ട് പാര്‍ക്ക് എന്നാണ് പുതിയ പേര്. വനം പരിസ്ഥിതിമന്ത്രി തേജ് പ്രതാപ് യാദവാണ് പ്രഖ്യാപനം നടത്തിയത്.
നിരവധി ബിജെപി പ്രവര്‍ത്തകര്‍ ഈ പേര് മാറ്റത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. അടല്‍ ബിഹാരി വാജ്പേയിയുടെ പേരില്‍ കങ്കര്‍ബാഗില്‍ നിര്‍മ്മിച്ച പാര്‍ക്ക് കോക്കനട്ട് പാര്‍ക്ക് എന്ന് പുനര്‍നാമകരണം ചെയ്യുന്നത് തെറ്റാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു.
2018ലാണ് കോക്കനട്ട് പാര്‍ക്ക് എന്നറിയപ്പെട്ടിരുന്ന ഈ പാര്ക്കിന് മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ പേര് നല്‍കിയത്.
ഉപമുഖ്യമന്ത്രി തേജസ്വി യാദവ് തിങ്കളാഴ്ച ഔദ്യോഗികമായി ഉദ്ഘാടനം നിര്‍വഹിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ഉദ്ഘാടനം നീട്ടിവെച്ചിരിക്കുകയാണ്. 'ഇന്ന് നിശ്ചയിച്ചിരുന്ന പാര്‍ക്കിന്റെ ഉദ്ഘാടനം തല്‍ക്കാലത്തേക്ക് മാറ്റിവച്ചു,' പരിസ്ഥിതി, വനം, കാലാവസ്ഥാ വകുപ്പ് സെക്രട്ടറി ബന്ദന പ്രേയാഷി പറഞ്ഞു.
പ്രതിപക്ഷം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് പരിസ്ഥിതി മന്ത്രി തേജ് പ്രതാപ് യാദവ് പറഞ്ഞു. 'ഔദ്യോഗിക രേഖകളില്‍ കോക്കനട്ട് പാര്‍ക്ക് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. പാര്‍ക്കിന്റെ പേര് മാറ്റിയതായി വ്യാജവാര്‍ത്തകള്‍ പരക്കുന്നു,' തേജ് പ്രതാപ് യാദവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."