HOME
DETAILS

ദ്രൗപദി മുര്‍മു 15ാമത് രാഷ്ട്രപതിയാകും; 540 പേരുടെ പിന്തുണ; പ്രഖ്യാപനം ഉടന്‍

  
backup
July 21, 2022 | 10:40 AM

draupadi-murmu-15th-president-support-of-540-people-announcement-soon

ന്യൂഡല്‍ഹി: ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയാകാന്‍ ദ്രൗപതിമുര്‍മു. രാവിലെ 11 മണിക്ക് ആരംഭിച്ച വോട്ടെണ്ണല്‍ വൈകുന്നേരത്തോടെയാണ് പൂര്‍ത്തിയാകുക. എന്‍.ഡി.എ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിന് മികച്ച ലീഡാണുള്ളത്. ഒഡിഷ സ്വദേശിയും ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ബി.ജെ.പി നേതാവുമാണ് ദ്രൗപദി മുര്‍മു. വോട്ടെണ്ണല്‍ തുടരുകയാണ്.

അവര്‍ക്ക് 540 പേരുടെവോട്ടു ലഭിച്ചപ്പോള്‍ പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹക്ക് 208 പേരുടെ പിന്തുണയാണ് ലഭിച്ചത്. 15 പേരുടെ വോട്ടുകള്‍ അസാധുവായി. ദ്രൗപതി മുര്‍മുവിന് 3,7800 വോട്ടിന്റെ മൂല്യമാണ് ലഭിച്ചത്. 145600 വോട്ടിന്റെ മൂല്യമാണ് യശ്വന്ത് സിന്‍ഹക്കു ലഭിച്ചത്. രാജ്യസഭ സെക്രട്ടറി പി.സി.മോദിയായിരുന്നു ഭരണാധികാരി. ഔദ്യോഗിക ഫലപ്രഖ്യാപനം വൈകുന്നേരത്തോടെ ഉണ്ടാകും.

ആകെ 4025 എം.എല്‍.എമാര്‍ക്കും 771 എം.പിമാര്‍ക്കുമാണ് വോട്ടുണ്ടായിരുന്നത്. ഇതില്‍ 99 ശതമാനം പേര്‍ വോട്ടു ചെയ്തു. 60 ശതമാനത്തിലധികം വോട്ട് ഉറപ്പാക്കിയ എന്‍.ഡി.എ സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മു നേരത്തെതന്നെ വിജയം ഉറപ്പിച്ചിരുന്നു. 38 പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയാണ് യശ്വന്ത് സിന്‍ഹക്കുണ്ടായിരുന്നത്.

വിജയിക്കാനാവശ്യമായ പിന്തുണ ഉറപ്പിച്ച ശേഷമാണ് ദ്രൗപതി മുര്‍മുവിന്റെ സ്ഥാനാര്‍ഥിത്വം എന്‍.ഡി.എ പ്രഖ്യാപിച്ചത്. 5.33 ലക്ഷമായിരുന്നു ആദ്യ ഘട്ടത്തില്‍ എന്‍.ഡി.എയുടെ വോട്ട് മൂല്യം. പിന്നീട് ഘട്ടംഘട്ടമായി വോട്ട് മൂല്യം വര്‍ധിച്ചു. ശിവസേന, ജെ.എം.എം തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് കൂടി പിന്തുണ ലഭിച്ചതോടെ വോട്ട് മൂല്യം 6.61 ലേക്ക് ഉയര്‍ന്നു. പൊതു സമ്മതന്‍ എന്ന നിലയിലാണ് യശ്വന്ത് സിന്‍ഹയെ പ്രതിപക്ഷം സ്ഥാനാര്‍ഥിയാക്കിയത്.

38 പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയാണ് സിന്‍ഹയ്ക്കുളളത്. 4.13 ലക്ഷമാണ് പ്രതീക്ഷിക്കുന്ന വോട്ട് മൂല്യം. ഇതില്‍ നിന്നും വോട്ട് കുറയുമോ എന്ന ആശങ്ക പ്രതിപക്ഷ ക്യാമ്പിനുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

Qatar Fuel price: ഖത്തറില്‍ പ്രീമിയം, സൂപ്പര്‍ ഗ്രേഡ് പെട്രോളിന്റെ വില കുറച്ചു

qatar
  •  8 days ago
No Image

ഒഴിവുകൾ കൂടിയിട്ടും ആളെ കുറയ്ക്കൽ; വെട്ടിലായി പി.എസ്.സി; കാലാവധിക്ക് മുമ്പേ അസി. സർജൻ റാങ്ക് ലിസ്റ്റ് തീർന്നു

Kerala
  •  8 days ago
No Image

50ാം വാർഷികത്തിൽ പ്രത്യേക ഓഫറുകളുമായി സപ്ലെെക്കോ; സ്ത്രീകൾക്ക് ഇന്ന് മുതൽ 10 ശതമാനം ഡിസ്കൗണ്ട് 

Kerala
  •  8 days ago
No Image

വിചാരണത്തടവുകാരുടെ ജാമ്യം പരിഗണിക്കുമ്പോൾ കുറ്റകൃത്യത്തിന്റെ ഗൗരവം നിർണ്ണായക ഘടകമല്ലെന്ന് സുപ്രിംകോടതി

National
  •  8 days ago
No Image

സുപ്രധാന പ്രതിരോധ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യു.എസും 

National
  •  8 days ago
No Image

വിവാദ മതംമാറ്റ നിയമം: യു.പിയിൽ വീണ്ടും ക്രിസ്തുമത വിശ്വാസികൾ അറസ്റ്റിൽ; യേശുവിന്റെ ചിത്രങ്ങളും ബൈബിളുകളും പൊലിസ് പിടിച്ചെടുത്തു

National
  •  8 days ago
No Image

വൈവിധ്യമാര്‍ന്ന പരിപാടികള്‍: ഗള്‍ഫ് സുപ്രഭാതം - സമസ്ത നൂറാം വാര്‍ഷിക പ്രചാരണോദ്ഘാടന അന്താരാഷ്ട്ര സമ്മേളന പരിപാടികള്‍ നാളെ ദുബൈയില്‍

uae
  •  8 days ago
No Image

വിദ്യാഭ്യാസ മേഖലയിലെ ഖലീഫ അവാര്‍ഡിന് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം

uae
  •  8 days ago
No Image

നവംബര്‍ 1 കേരളപ്പിറവി; അതിദരിദ്ര്യരില്ലാത്ത കേരളം; പ്രഖ്യാപനം ഇന്ന്

Kerala
  •  8 days ago
No Image

എല്ലാ സംസ്ഥാനങ്ങളിലെയും പൊലിസുകാർക്ക് ഒറ്റയൂണിഫോം വരുന്നു; സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രസർക്കാർ | One Nation, One Police

National
  •  8 days ago