HOME
DETAILS

ജിദ്ദ എസ് ഐ സി ഈജിപ്ത് യാത്ര സംഘടിപ്പിച്ചു

  
Web Desk
July 22 2022 | 08:07 AM

sic-jidda-tour-program-2207

ജിദ്ദ: സമസ്ത ഇസ്‌ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മിറ്റി ബലി പെരുന്നാൾ അവധി ദിവസങ്ങളിൽ സംഘടിപ്പിച്ച ഈജിപ്ത് യാത്ര അവിസ്മരണീയമായി. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ നൈൽ നദിയാൽ ചുറ്റപ്പെട്ടു കിടക്കുന്ന പൗരാണിക ചരിത്ര സ്മാരകങ്ങളുടെ കലവറയായ ഈജിപ്തിലൂടെയുള്ള വിനോദ - വിജ്ഞാന യാത്ര പ്രവാസ ജീവിതത്തിൽ മറക്കാനാവാത്ത അനുഭവം ആയി.

ജൂലൈ 11 തിങ്കളാഴ്ച പുലർച്ചെ ജിദ്ദയിൽ നിന്നും പുറപ്പെട്ട സംഘം ഈജിപ്ത് തലസ്ഥാനമായ കൈറോവിൽ വിമാനമിറങ്ങി. ശേഷം വിശുദ്ധ ഖുർആൻ പ്രതിപാദിച്ച ചരിത്ര പ്രധാന സ്ഥലങ്ങൾ സന്ദർശിച്ചു. മൂന്ന് പകലും രണ്ട് രാത്രിയും നീണ്ട യാത്രയിൽ വിജ്ഞാനവും വിനോദവും നിറഞ്ഞ ഒട്ടനവധി കാഴ്ചകൾ കണ്ടു.

ലോകത്ഭുതങ്ങളിൽ പെട്ട പിരമിടുകൾ, ഈജിപ്‌ഷൻ ഗ്രാൻഡ് മ്യൂസിയം, സ്വലാഹുദ്ധീൻ അയ്യൂബിയുടെ കോട്ട, ഈജിപ്ഷൻ ഗ്രാൻഡ് മസ്ജിദ്, അൽ അസ്ഹർ യൂണിവേഴ്സിറ്റി, മസ്ജിദ് ഇമാം ഹുസൈൻ, ഖാൻ ഖലീൽ സിറ്റി മാർക്കറ്റ്, അലക്സാൻഡ്രിയ സിറ്റി, ബീച്ച് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. കൂടാതെ പ്രശസ്തമായ നൈൽ നദിയിൽ ക്രൂസ് യാത്രയും രാത്രി ഭക്ഷണവും ഉണ്ടായിരുന്നു. ഇതോടൊപ്പം നിരവധി സ്വഹാബികളും പ്രശസ്തരായ ഇസ്‌ലാമിക പണ്ഡിതരും അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലങ്ങളും സന്ദർശിച്ചു. ശേഷം ജൂലൈ 13 ബുധനാഴ്ച രാത്രി ജിദ്ദയിൽ തിരിച്ചെത്തി.

ഈജിപ്ത് യാത്രക്ക് എസ് ഐ സി ടൂർ വിംഗ് ഭാരവാഹികളായ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, അബൂബക്കർ ദാരിമി ആലമ്പാടി, മുജീബ് റഹ്‌മാനി മൊറയൂർ, മൊയ്‌ദീൻ കുട്ടി അരിമ്പ്ര തുടങ്ങിയവർ നേതൃത്വം നൽകി.

കഴിഞ്ഞ ചെറിയ പെരുന്നാളിന് ജോർദാനിലേക്ക് എസ് ഐ സി യാത്ര സംഘടിപ്പിച്ചത് ശ്രദ്ധേയമായിരുന്നു. വരും നാളുകളിൽ പ്രവാസികൾക്ക് അറിവും വിനോദവും സമ്മാനിക്കുന്ന രാജ്യാന്തര യാത്രകൾ സംഘടിപ്പിക്കുമെന്ന് എസ് ഐ സി ജിദ്ദ ടൂർ വിംഗ് ഭാരവാഹികൾ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Kuwait
  •  12 days ago
No Image

ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം

National
  •  12 days ago
No Image

ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം

Cricket
  •  12 days ago
No Image

'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി

National
  •  12 days ago
No Image

എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്

Football
  •  12 days ago
No Image

പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ

qatar
  •  12 days ago
No Image

പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്

National
  •  12 days ago
No Image

എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

Kerala
  •  12 days ago
No Image

ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം

International
  •  12 days ago
No Image

ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം

oman
  •  12 days ago