HOME
DETAILS

ചികിത്സാ ധനസഹായം തടഞ്ഞുവച്ച ട്രഷറി ഓഫിസര്‍ മാപ്പ് പറയണം: ഗീതാഗോപി എം.എല്‍.എ

  
backup
August 24, 2016 | 6:20 PM

%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%be-%e0%b4%a7%e0%b4%a8%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af%e0%b4%82-%e0%b4%a4%e0%b4%9f%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81%e0%b4%b5


തൃപ്രയാര്‍: മാരക രോഗബാധിതരായവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ചികിത്സാ ധനസഹായം വിതരണം ചെയ്യാതെ തടഞ്ഞുവച്ചിരിക്കുന്ന ട്രഷറി ഓഫിസര്‍ പൊതുജനങ്ങളോട് മാപ്പ് പറയണമെന്നും ഇദ്ദേഹത്തിനെതിരെ കര്‍ശനമായ നടപടികള്‍ കൈക്കൊള്ളണമെന്നും നാട്ടിക എം.എല്‍.എ ഗീതാഗോപി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടേയും പട്ടികജാതി വകുപ്പ് മന്ത്രിയുടേയും ചികിത്സാ നിധിയില്‍ നിന്ന് ഏഴു ലക്ഷത്തിലധികം രൂപയാണ് പട്ടികജാതി, പട്ടികവര്‍ഗത്തില്‍ പെട്ട കിഡ്‌നി, ഹൃദയം, കാന്‍സര്‍ തുടങ്ങിയ മാരക അസുഖ ബാധിതര്‍ക്കായി തിങ്കളാഴ്ച തളിക്കുളം ബ്ലോക്കോഫിസ് പരിധിയില്‍ വിതരണം ചെയ്യാനിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം തൃപ്രയാര്‍ ട്രഷറി ഓഫിസിലെത്തിയ അധികൃതരെ പ്രത്യേക കാരണങ്ങളൊന്നും പറയാതെ ചികിത്സാപ്പണം വിതരണം ചെയ്യാന്‍ തൃപ്രയാര്‍ ട്രഷറി ഓഫിസര്‍ തടസ്സം നിന്നുവെന്നാണ് എം.എല്‍.എ ആരോപിക്കുന്നത്. ഓഫിസറെ സര്‍വിസില്‍ നിന്ന് നീക്കം ചെയ്യണമെന്നും ഇയാള്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്നും മുഖ്യമന്ത്രിയ്ക്ക് പരാതിപ്പെട്ടിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു. ഇക്കാര്യം ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ജനപ്രതിനിധികള്‍ ഇടപെട്ടാണ് അര്‍ഹരായ രോഗികളുടെ അപേക്ഷ നേരിട്ട് സെക്രട്ടേറിയറ്റില്‍ എത്തിക്കുന്നതെന്നും ഇങ്ങനെ ലഭിക്കുന്ന ധനസഹായം ആരുടേയും ഔദാര്യമല്ല മറിച്ച് ജനങ്ങളുടെ അവകാശമാണെന്നും എം.എല്‍.എ ഓര്‍മപ്പെടുത്തി.







Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയിൽ വാഹനഉടമകൾക്ക് ആശ്വാസം; ഫെബ്രുവരിയിലെ ഇന്ധന വില കുറഞ്ഞു

uae
  •  an hour ago
No Image

ചുമരില്‍ വരച്ച സ്വപ്‌നവീട് , സ്‌കൂളില്‍ വെച്ച് ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങി; താക്കോല്‍ കൈമാറി

Kerala
  •  2 hours ago
No Image

പരിശോധന നിയമപരം;  റോയിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല: വിശദീകരണവുമായി ആദായനികുതി വകുപ്പ്

Kerala
  •  2 hours ago
No Image

ഇന്ത്യൻ വെല്ലുവിളിക്ക് മുൻപേ വീണ് പാകിസ്ഥാൻ; സൂപ്പർ പോരാട്ടത്തിന് മുൻപ് ഷയാൻ പുറത്ത്; ചിരവൈരികൾ നേർക്കുനേർ

Cricket
  •  3 hours ago
No Image

നല്ല പദ്ധതി ആര് കൊണ്ടുവന്നാലും എതിര്‍ക്കില്ല; അതിവേഗ ട്രെയിന്‍ വരട്ടെ: വി.ഡി സതീശന്‍

Kerala
  •  3 hours ago
No Image

ഉത്തരാഖണ്ഡിലെ മതപരിവര്‍ത്തന നിരോധന നിയമം: വിചാരണ പൂര്‍ത്തിയായ 5 കേസുകളിലും പ്രതികള്‍ നിപരാധികള്‍

National
  •  3 hours ago
No Image

ഫ്ലിക്ക്-ബോൾ വിപ്ലവം: ലാ മാസിയയുടെ കരുത്തിൽ ബാഴ്സലോണ യൂറോപ്പിനെ വിറപ്പിക്കുമ്പോൾ; In- Depth Story

Football
  •  4 hours ago
No Image

ചർച്ചയ്ക്ക് തയ്യാർ, പക്ഷേ ഭീഷണിക്ക് വഴങ്ങില്ല; രണ്ടും ഒന്നിച്ചു വേണ്ടെന്നു യു.എസിനോട് ഇറാൻ

International
  •  4 hours ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസ്: അതിജീവിത സുപ്രിംകോടതിയില്‍, ദീപ ജോസഫിന്റെ ഹരജിയില്‍ തടസ്സഹരജി

Kerala
  •  4 hours ago
No Image

കുട്ടികൾക്ക് സുരക്ഷിതത്വമില്ല; സംസ്ഥാനത്ത് പോക്സോ കേസുകളിൽ 27% വർധന

crime
  •  5 hours ago