HOME
DETAILS

ലഹരിക്കെതിരേ ജാഗ്രതയുമായി മഹല്ല് കമ്മിറ്റി; പിന്തുണയുമായി പൊലിസ്

  
backup
August 25, 2022 | 11:12 AM

%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%9c%e0%b4%be%e0%b4%97%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%af%e0%b5%81%e0%b4%ae%e0%b4%be


കാഞ്ഞങ്ങാട് • ലഹരിക്കെതിരേ ശക്തമായ നിലപാടുമായി മുന്നോട്ടുപോകുന്ന മഹല്ലിനു പൊലിസിന്റെ പിന്തുണ.
മയക്കുമരുന്നു കടത്തിനും ഉപയോഗത്തിനുമെതിരേ വിവിധ പദ്ധതികൾ ആവിഷ്കരിച്ച കാസർകോട് പടന്നക്കാട് മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയെയാണ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരും സംഘവും നേരിട്ടെത്തി അഭിനന്ദനവും പിന്തുണയും അറിയിച്ചത്.


580 കുടുംബങ്ങള്‍ അംഗങ്ങളായുള്ള മസ്ജിദ് മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും വിപണനം നടത്തുന്നവരെയും ജമാഅത്തിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്നു മാറ്റിനിര്‍ത്തുന്നതിനു പുറമെ വിവാഹ കാര്യത്തില്‍ ഉള്‍പ്പെടെ പിന്തുണ നല്‍കുന്നത് നിര്‍ത്തലാക്കുന്നതിനും തീരുമാനിച്ചിരുന്നു.


ഇതിനുപുറമെ ബോധവല്‍ക്കരണ ക്ലാസ് ഉള്‍പ്പെടെയുള്ള പരിപാടികളും മഹല്ല് നേതൃത്വത്തില്‍ നടത്തുന്നുണ്ട്.
ജില്ലാ പൊലിസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ക്ലീന്‍ കാസര്‍കോട് പദ്ധതിക്ക് പിന്തുണ നല്‍കുന്ന മഹല്ല് കമ്മിറ്റി, ലഹരിക്കെതിരേ നടത്തുന്ന ശ്രദ്ധേയവും ശക്തവുമായ ഇടപെടല്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മാതൃകാപരമായ തീരുമാനത്തിന് പിന്തുണയുമായി പൊലിസ് എത്തിയത്.
ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ എത്തിയ പൊലിസ് സംഘത്തില്‍ എസ്.ഐ ആര്‍. ശരത്, എ.എസ്.ഐ അബൂബക്കര്‍, ജനമൈത്രി ബീറ്റ് ഓഫിസര്‍മാരായ കെ. രഞ്ജിത്ത് കുമാര്‍, ടി.വി പ്രമോദ്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ അമല്‍ ദേവ്, രജില്‍ എന്നിവരും ഉണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യായം അവസാനിച്ചിട്ടില്ല, മെസി അവിടേക്ക് തന്നെ തിരിച്ചുവരും: അഗ്യൂറോ

Football
  •  6 days ago
No Image

ഓപ്പറേഷന്‍ നുംഖോര്‍: കസ്റ്റംസ് പിടിച്ചെടുത്ത നടന്‍ അമിത് ചക്കാലക്കലിന്റെ വാഹനം വിട്ടുനല്‍കി

Kerala
  •  6 days ago
No Image

18ാം വയസിൽ ചരിത്രത്തിന്റെ നെറുകയിൽ; ഞെട്ടിച്ച് ചെന്നൈയുടെ യുവരക്തം 

Cricket
  •  6 days ago
No Image

പ്രതികളെ രക്ഷിക്കാന്‍ ആര്‍ക്കൊക്കെയോ 'പൊതുതാല്‍പര്യം'; ജഡ്ജിക്ക് താക്കീത് ലഭിച്ച കേസ്; മനാഫ് വധക്കേസില്‍ 'നീതി'യെത്തുന്നു... പതിറ്റാണ്ടുകള്‍ പിന്നിട്ട്...

Kerala
  •  6 days ago
No Image

ഒതായി മനാഫ് വധക്കേസ്: പ്രതി മാലങ്ങാടന്‍ ഷെഫീഖിന് ജീവപര്യന്തം തടവ്

Kerala
  •  6 days ago
No Image

ഒരുമിച്ചുള്ള പ്രഭാതഭക്ഷണം, പിന്നാലെ ഒരുമിച്ചുള്ള വാര്‍ത്താസമ്മേളനം; അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് ഡികെയും സിദ്ധരാമയ്യയും 

National
  •  6 days ago
No Image

ചരിത്രത്തിൽ നാലാമനാവാൻ ഹിറ്റ്മാൻ; ഐതിഹാസിക നേട്ടം കയ്യകലെ

Cricket
  •  6 days ago
No Image

നടിയെ ആക്രമിച്ച കേസ്: മൂന്നാം പ്രതി മണികണ്ഠന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Kerala
  •  6 days ago
No Image

എറണാകുളത്ത് സി.പി.എം പുറത്താക്കിയ സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് നേരെ ആക്രമണം; കുത്തിപരുക്കേല്‍പ്പിച്ചു

Kerala
  •  6 days ago
No Image

എസി ഇന്‍സ്റ്റലേഷന്‍ നടക്കുന്നതിനിടെ തീ പടര്‍ന്നു; ആശുപത്രി പ്രവര്‍ത്തനം പുനരാരംഭിച്ചു, തീ നിയന്ത്രണവിധേയം

Kerala
  •  6 days ago