HOME
DETAILS

തെരുവുനായകളെ പിടിച്ചുകെട്ടും

  
backup
August 24, 2016 | 7:52 PM

%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%81%e0%b4%a8%e0%b4%be%e0%b4%af%e0%b4%95%e0%b4%b3%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%95%e0%b5%86




കണ്ണൂര്‍: ജില്ലയിലെ തെരുവുനായ ശല്യം പരിഹരിക്കാന്‍ സമഗ്രമായ എ.ബി.സി(ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) പദ്ധതി നടപ്പാക്കാന്‍ ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം 18 ഗ്രാമപഞ്ചായത്തുകളുടെയും നാലു ബ്ലോക്ക് പഞ്ചായത്തുകളുടെയും ആറു നഗരസഭയുടെയും പ്രൊജക്ടിനാണ് അന്തിമാംഗീകാരം നല്‍കിയത്.  2.4 കോടി രൂപയാണ് തെരുവ് നായകളുടെ വന്ധ്യംകരണത്തിനായി നീക്കിവച്ചിരിക്കുന്നത്. ജില്ലാപഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. എല്ലാ പഞ്ചായത്തിലും ഒരുലക്ഷം വീതവും നഗരസഭകളില്‍ രണ്ടും ലക്ഷം വീതവും കോര്‍പറേഷനില്‍ അഞ്ചുലക്ഷവും ജില്ലാപഞ്ചായത്തിന് പത്തുലക്ഷവും ചിലവഴിച്ചാണ് പദ്ധതി കൊണ്ടുവരിക. 75 ശതമാനം തുക പ്ലാനിങ് ബോര്‍ഡും 25 ശതമാനം തദ്ദേശസ്വയംഭരണ സ്ഥാനപനങ്ങളുമാണ് കണ്ടെത്തേണ്ടത്. അടുത്തമാസം രണ്ടാംവാരം എ.ബി.സി പദ്ധതിക്ക് തുടക്കമിടും.
നിലവില്‍ ജില്ലയിലെ നാല് വെറ്ററിനറി ആശുപത്രികളില്‍ വന്ധീകരണം നടക്കുന്നുണ്ട്. പടിയൂരില്‍ കെട്ടിട നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ പാപ്പിനിശേരി മൃഗാശുപത്രിയില്‍ വച്ച് വന്ധ്യംകരണം നടത്തും. ഇതിനായി ഇവിടെ താല്‍ക്കാലിക സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ട്.
പ്രജനനം തടയല്‍, ഷെല്‍ട്ടര്‍, ശസ്ത്രക്രിയ യൂനിറ്റുകള്‍ തുടങ്ങിയവയാണ് ഇതിനായി ആസൂത്രണം ചെയ്യുക.
ശാസ്ത്രീയ രീതി അവലംബിച്ച് തെരുവ് നായകളുടെ പ്രജനനം ഇല്ലാതാക്കുകയാണ് ലക്ഷ്യം. പടിയൂര്‍ പഞ്ചായത്തിലെ രണ്ടര ഏക്കര്‍ സ്ഥലത്താണ് ആശുപത്രി പണിയുന്നത്. മാലിന്യം കൂടുന്നതിനാലാണ് തെരുവുനായ ശല്യം കൂടുന്നതെന്നതിനാല്‍ തെരുവിലെ മാലിന്യം നീക്കി വളമാക്കി സംരക്ഷിക്കാനായി 80 ലക്ഷം രൂപ ചെലവില്‍ ജൈവവള നിര്‍മാണ കേന്ദ്രം, തെരുവുനായ്ക്കളില്‍ വന്ധ്യംകരണം നടത്തി പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതിന് 2.68 കോടി രൂപ ചെലവില്‍ ജനന നിയന്ത്രണ പരിപാടി, 10.20 ലക്ഷത്തിന്റെ അധുനിക അറവുശാല എന്നിവയാണ് പണിയാനുദ്ദേശിക്കുന്നത്.
ജില്ലയില്‍ മയ്യില്‍, കണ്ണൂര്‍, അഴീക്കോട് മേഖലകളിലാണ് തെരുവുനായ ശല്യം രൂക്ഷം. ഓരോ പഞ്ചായത്തിലും 2000ത്തോളം തെരുവുനായകളുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണ്ടെത്തല്‍. ഓണത്തോടുകൂടി വന്ധീകരണ ശസ്ത്രക്രിയയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

642 റാങ്ക് ലിസ്റ്റുകളിലെ ഉത്തരക്കടലാസുകള്‍ നശിപ്പിക്കാന്‍ പി.എസ്.സി; ഉത്തരവിറങ്ങി

Kerala
  •  18 days ago
No Image

വീണ്ടും യുദ്ധം? ഇറാന്‍-യു.എസ് ധാരണാ പത്രം അവസാനിപ്പിച്ചെന്ന് ട്രംപ്; ഇനി കരാറിനില്ലെന്നും പ്രഖ്യാപനം 

International
  •  18 days ago
No Image

സ്വര്‍ണവില കുത്തനെ ഇടിയുന്നു; ഇന്ന് രണ്ടാം തവണയും കുറഞ്ഞു

Kerala
  •  18 days ago
No Image

ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ഭവന വില്‍പനയില്‍ 6% ഇടിവെന്ന് റിപ്പോര്‍ട്ട്;  സാധാരണക്കാരന് സ്വന്തം വീട് ഇനി സ്വപ്‌നങ്ങളില്‍ മാത്രമോ? 

National
  •  18 days ago
No Image

അതിശക്തമായ മഴ: കേരളത്തിലേക്കുള്ള ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നു

Kerala
  •  18 days ago
No Image

'അവന്‍ തെറ്റ് ചെയ്തു, അവന് അതിനുള്ള ശിക്ഷ ലഭിച്ചു' പൊലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട  പ്രതിയുടെ മാതാവ്; മൃതദേഹം വീട്ടില്‍ കൊണ്ടുവരരുതെന്നും ആവശ്യം

National
  •  18 days ago
No Image

തീവ്രമഴ തുടരും; ഇന്ന് ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  18 days ago
No Image

ലിഫ്റ്റില്‍ തല കുടുങ്ങി; പത്തനംതിട്ടയില്‍ വയോധികന് ദാരുണാന്ത്യം

Kerala
  •  18 days ago
No Image

കള്ളാടി മണ്ണിടിച്ചില്‍ ദുരന്തഭൂമിയില്‍ കരുതലായി വിഖായയും

organization
  •  18 days ago
No Image

വയനാട് മണ്ണിടിച്ചില്‍: പ്രവര്‍ത്തനങ്ങളില്‍ തൃപ്തി അറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി; മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു

Kerala
  •  18 days ago