പാകിസ്താന്‍ പതാകയില്‍ നിന്ന് ചന്ദ്രനെ ഒഴിവാക്കണം; ഇല്ലെങ്കില്‍ മാനനഷ്ടക്കേസ് നല്‍കും: ഹിന്ദു മഹാസഭാ അധ്യക്ഷന്‍ സ്വാമി ചക്രപാണി
പാകിസ്താന്‍ പതാകയില്‍ നിന്ന് ചന്ദ്രനെ ഒഴിവാക്കണം; ഇല്ലെങ്കില്‍ മാനനഷ്ടക്കേസ് നല്‍കും: ഹിന്ദു മഹാസഭാ അധ്യക്ഷന്‍ സ്വാമി ചക്രപാണി
ന്യൂഡല്‍ഹി: പാകിസ്താന്റെ പതാകയില്‍ നിന്ന് ചന്ദ്രനെ ഒഴിവാക്കണമെന്ന് ഹിന്ദു മഹാസഭാ അധ്യക്ഷന്‍ സ്വാമി ചക്രപാണി. ഇല്ലെങ്കില്‍ ഐക്യരാഷ്ട്രസഭയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും വിവാദ ഹിന്ദുത്വവാദി നേതാവ് പറയുന്നു. ചന്ദ്രനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ രംഗത്തെത്തിയ ആളാണ് ചക്രപാണി. ഈ രണ്ട് ആവശ്യങ്ങളും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മോദിക്ക് കത്തയച്ചതായും ചക്രപാണി ട്വീറ്റ് ചെയ്തു. ഈ കത്തും ഇയാള്‍ തന്റെ എക്‌സ് ഹാന്‍ഡിലില്‍ പങ്കുവച്ചിട്ടുണ്ട്.
ഒന്നുകില്‍ പാകിസ്താന്‍ തീവ്രവാദം അവസാനിപ്പിക്കണം. അല്ലെങ്കില്‍ അവരുടെ പതാകയില്‍ നിന്ന് ചന്ദ്രനെ മാറ്റണം. ഇല്ലെങ്കില്‍ ഐക്യരാഷ്ട്രസഭയില്‍ മാനനഷ്ടക്കേസ് നല്‍കും ചക്രപാണി പറയുന്നു. ചന്ദ്രനെ ഹിന്ദു സനാതന രാഷ്ട്രമായി ഇന്ത്യന്‍ പാര്‍ലമെന്റ് പ്രഖ്യാപിക്കണമെന്നും ചന്ദ്രയാന്‍3 ലാന്‍ഡ് ചെയ്ത സ്ഥലമായ ശിവശക്തി പോയിന്റ് അതിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കണമെന്നുമാണ് ഇയാള്‍ ഇന്നലെ ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."