HOME
DETAILS
MAL
കടാശ്വാസ പദ്ധതിയില്‍ സഹകരണ ബാങ്കുകളെ ഉള്‍പ്പെടുത്തണമെന്ന്
backup
August 25 2016 | 01:08 AM
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കടാശ്വാസ പദ്ധതിയില്‍ സഹകരണ ബാങ്കുകളെ ഉള്‍പ്പെടുത്താന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അംബേദ്ക്കര്‍ ജനപരിഷത്ത് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കും പട്ടികജാതി വര്‍ഗ്ഗ വകുപ്പിനും നിവേദനം നല്‍കിയെന്നും അവര്‍ പറഞ്ഞു. വര്‍ധിച്ചുവരുന്ന ദളിത് പീഡനത്തിലും അക്രമത്തിലും ദലിത് സംഘടനാ നേതാക്കള്‍ക്ക് നേരെ കള്ളക്കേസ് എടുത്ത് ജയിലിലടക്കുന്ന നടപടിയിലും പ്രതിഷേധിച്ചു അയ്യങ്കാളി ജയന്തി ദിനമായ 28-ന് അംബേദ്ക്കര്‍ ജനപരിഷത്തിന്റെ ആഭിമഖ്യത്തില്‍ കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തും പ്രതിഷേധ കൂട്ട ഉപവാസം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."