HOME
DETAILS

ഞാന്‍ ഏകാധിപതിയായാല്‍ 'കുഴിമന്തി' എന്ന പേര് നിരോധിക്കുമെന്ന് വി.കെ ശ്രീരാമന്‍; സോഷ്യല്‍മീഡിയയില്‍ ' കുഴിമന്തി' വിവാദം

  
backup
October 01 2022 | 09:10 AM

vk-sriraman-says-he-will-ban-the-word-kuzhimanthi-2022

കൊച്ചി: തൃശൂര്‍ ഭാഷയെ മാലിന്യത്തില്‍ നിന്നും നീക്കാന്‍ 'കുഴിമന്തി' എന്ന വാക്ക് നിരോധിക്കണമെന്ന് നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമന്‍. കേരളത്തിന്റെ ഏകാധിപതിയായി തന്നെ നിയമിച്ചാല്‍ ആദ്യം ചെയ്യുക, കുഴിമന്തി എന്ന് എഴുതുന്നതും പറയുന്നതും പ്രദര്‍ശിപ്പിക്കുന്നതും നിരോധിക്കുകയായിരിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ശ്രീരാമന്റെ പോസ്റ്റിന് പിന്തുണയുമായി ഇടതു ചിന്തകന്‍ സുനില്‍ പി ഇളയിടവും എഴുത്തുകാരി എസ്. ശാരദക്കുട്ടിയും രംഗത്തെത്തിയിട്ടുണ്ട്. പോസ്റ്റിന് 'തമ്പ് ഇമോജി'യിലൂടെ പിന്തുണ അറിയിക്കുകയാണ് സുനില്‍ പി ഇളയിടം ചെയ്തത്. എന്നാല്‍, കുഴിമന്തി എന്നു കേള്‍ക്കുമ്പോള്‍ പെരുച്ചാഴി പോലെ ഒരു കട്ടിത്തൊലിയുള്ള തൊരപ്പന്‍ ജീവിയെ ഓര്‍മ വരുമെന്നാണ് ശാരദക്കുട്ടി കുറിച്ചത്. പേരുംകൂടി ആകര്‍ഷകമായാലേ തനിക്ക് കഴിക്കാന്‍ പറ്റൂവെന്നും ശാരദക്കുട്ടി പറയുന്നു.

ശ്രീരാമന്റെ കുറിപ്പ്:

ഒരു ദിവസത്തേക്ക്‌
എന്നെ കേരളത്തിൻ്റെ
ഏകാധിപതിയായി
അവരോധിച്ചാൽ
ഞാൻ ആദ്യം ചെയ്യുക
കുഴിമന്തി എന്ന പേര്
എഴുതുന്നതും
പറയുന്നതും
പ്രദർശിപ്പിക്കുന്നതും
നിരോധിക്കുക
എന്നതായിരിക്കും.
മലയാള ഭാഷയെ
മാലിന്യത്തിൽ നിന്ന്
മോചിപ്പിക്കാനുള്ള
നടപടിയായിരിക്കും
അത്.
???
പറയരുത്
കേൾക്കരുത്
കാണരുത്
കുഴി മന്തി

അതേസമയം, കുഴിമന്തിക്ക് പിന്തുണയുമായി മുരളി തുമ്മാരുകുടി രംഗത്തെത്തി.

മുരളി തുമ്മാരുകുടിയുടെ കുറിപ്പ് ഇങ്ങനെ:

കുഴിയിലാണെങ്കിലും പുറത്താണെങ്കിലും മന്തിക്ക് ഒപ്പം

യെമനിൽ നിന്നു വന്ന ഒരു ഭക്ഷണമാണ് മന്തി. മണ്ണിൽ കുഴിയുണ്ടാക്കി മരക്കരിയിൽ മണിക്കുറുകൾ എടുത്ത് വേവിച്ചാണ് മന്തി ഉണ്ടാക്കുന്നത്. അതീവ രുചികരമാണ്.

കുഴിയിൽ ഉണ്ടാക്കുന്നതിനാലാണ് കേരളത്തിൽ ഇത് കുഴിമന്തി ആയത്. ഇത്രയും വേഗത്തിൽ മലയാളികളുടെ രുചിയെ കീഴടക്കിയ മറ്റൊരു വിഭവമില്ല. കേരളത്തിൽ ഗ്രാമങ്ങളിൽ പോലും ഇപ്പോൾ മന്തി കടകൾ ഉണ്ട്. യെമനിൽ പോലും ഇപ്പോൾ ഇത്രയും മന്തിക്കടകൾ ഉണ്ടോ എന്ന് സംശയമാണ്.

കെ എഫ് സിയും പിസാഹട്ടും ഒക്കെ വന്നിട്ടും കുഴിമന്തി കേരളത്തിലെ പുതിയ തലമുറയുടെ ഹരമാണ്.

#കുഴിമന്തിക്കൊപ്പം മാത്രം

മുരളി തുമ്മാരുകുടി

മുന്നറിയിപ്പ്: മന്തിക്കൊപ്പം ചിലർ ഓഫർ ചെയ്യുന്ന ഫ്രീ അൺലിമിറ്റഡ് റൈസ് ആരോഗ്യത്തിന് ഹാനികരം. അധികം ഭക്ഷിക്കുന്ന അരിയാണ് നമ്മുടെ അരി. അധികമായാൽ വേഗം അരിയെത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യയെയും മക്കളെയും പുറത്താക്കി വീട് പൂട്ടിയ സംഭവം; പൂട്ടുപൊളിച്ച് അകത്ത് കയറി പൊലിസ് 

Kerala
  •  20 days ago
No Image

എറണാകുളത്തും പാലക്കാടും വാഹനാപകടങ്ങള്‍; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  20 days ago
No Image

ആലപ്പുഴയില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

Kerala
  •  20 days ago
No Image

ബെം​ഗളൂരുവിന്റെ ആകാശത്ത് ചീറിപ്പാഞ്ഞ് സുഖോയും തേജസ്സും സൂര്യകിരണും; ഏഷ്യയിലെ ഏറ്റവും വലിയ വ്യോമാഭ്യാസത്തിന് തുടക്കം

National
  •  20 days ago
No Image

പാമ്പ് കടിയേറ്റ് മരിച്ചാല്‍ നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം

Kerala
  •  20 days ago
No Image

ഡൽഹിയിൽ വീണ്ടും വനിതാ മുഖ്യമന്ത്രിയോ? സൂചനകൾ ഇങ്ങനെ

National
  •  20 days ago
No Image

അഞ്ച് മണിക്കൂറിനുള്ളില്‍ നാല് പേര്‍ക്ക് കുത്തേറ്റ സംഭവം; ബെംഗളൂരുവിലേത് സീരിയല്‍ കില്ലര്‍ അല്ലെന്ന് പൊലിസ്

National
  •  20 days ago
No Image

സ്വകാര്യ സർവകലാശാല ബിൽ ഫെബ്രുവരി 13ന് അവതരിപ്പിക്കും

Kerala
  •  20 days ago
No Image

ഗതാഗത നിയമം; ബോധവൽക്കരണവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  20 days ago
No Image

കാട്ടാന ആക്രമണം: ഇടുക്കിയില്‍ 45കാരിക്ക് ദാരുണാന്ത്യം

Kerala
  •  20 days ago