കൂട്ടിലങ്ങാടി പഞ്ചായത്ത് കാര്‍ഷിക മേഖലയില്‍ അരക്കോടി രൂപ മാറ്റിവെച്ചു
കൂട്ടിലങ്ങാടി: വാര്‍ഷിക പദ്ധതി വിഹിതത്തിന്റെ 20 ശതമാനത്തിലേറെ നീക്കി വെച്ചു കൂട്ടിലങ്ങാടി പഞ്ചായത്തിന്റെ മാതൃക. അരക്കോടിയോളം രൂപ കാര്‍ഷിക ഉല്‍പാദന ഫണ്ടിലേക്കു നീക്കി വെച്ചാണു കൂട്ടിലങ്ങാടി പഞ്ചായത്ത് മറ്റു പഞ്ചായത്തുകളില്‍ നിന്നു വ്യത്യസ്ഥമായത്. പൊതു ഫണ്ടിന്റെ 20 ശതമാനം ഉത്പാദന-കാര്‍ഷിക മേഖലയിലേക്കു മാറ്റണമെന്നാണ് സര്‍ക്കാറിന്റെ ഉത്തരവ്. സര്‍ക്കാര്‍ ഉത്തരവിനപ്പുറം തുക കാര്‍ഷിക മേഖലക്കു നീക്കി വെച്ചു. ധനകാര്യ കമ്മീഷന്‍ ഗ്രാന്റുകളടക്കം 1.66 കോടി രൂപയാണ് ഈ വര്‍ഷം ആകെ ലഭിക്കുന്ന പദ്ധതി വിഹിതം. പദ്ധതി വിഹിതത്തിന്റെ 20 ശതമാനത്തിനു പകരം 37.7 ലക്ഷം രൂപയാണു നീക്കി വെച്ചത്. നികുതി വരുമാനം വഴിയുള്ള 11 ലക്ഷം ഇതിനു പുറമേയാണ്. മൊത്തം അന്‍പതു ലക്ഷത്തോളം രൂപ നീക്കി വെച്ചാണ് കാര്‍ഷിക ഉദ്പാദന മേഖലക്കു പഞ്ചായത്തു ഫണ്ടു വകയിരുത്തിയത്. ജില്ലയിലെ ഏഴ് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്കു ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയതില്‍ കൂട്ടിലങ്ങാടിക്കു പ്രമുഖ സ്ഥാനം ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."