HOME
DETAILS

ഏകസിവില്‍കോഡ് ഭരണഘടനാവിരുദ്ധം: മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്

  
backup
July 28, 2021 | 4:41 AM

56543-2

 

ന്യൂഡല്‍ഹി: രാജ്യത്തെ വ്യക്തിനിയമങ്ങളെ ദുര്‍ബലപ്പെടുത്തി സിവില്‍ നിയമങ്ങള്‍ ഏകീകരിക്കുന്നത് ഭരണഘടനാവിരുദ്ധവും അപ്രായോഗികവുമാണെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്.
ഇന്ത്യപോലൊരു ബഹുസ്വരരാജ്യത്ത് ഏകസിവില്‍കോഡ് നടപ്പാക്കാനാവില്ലെന്നും ഇതുസംബന്ധിച്ച നീക്കങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നും ബോര്‍ഡ് വക്താവ് മൗലാന ഖാലിദ് സൈഫുല്ല റഹ്മാനി ട്വിറ്ററില്‍ പങ്കുവച്ച വിഡിയോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഏകസിവില്‍കോഡ് പോലുള്ള വിഷയങ്ങളില്‍ കടുംപിടുത്തം തുടരുന്നതിന് പകരം രാജ്യം ഏറ്റവുമധികം വെല്ലുവിളി നേരിടുന്ന വിദ്യാഭ്യാസം, തൊഴിലില്ലായ്മ, സാമ്പത്തിക മാന്ദ്യം, വിലക്കയറ്റം, ദാരിദ്ര്യം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തുകയാണ് വേണ്ടത്.
രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവരുടെ വിശ്വാസം പിന്തുടര്‍ന്ന് ജീവിക്കാന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ട്.
ഭരണഘടനയുടെ ഈ മൗലികതത്വങ്ങള്‍ക്ക് എതിരാണ് ഒരൊറ്റ സിവില്‍കോഡ് എന്ന ആശയം. യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്നതിനായി വര്‍ഗീയതാല്‍പ്പര്യങ്ങള്‍ ലക്ഷ്യംവച്ചാണ് ബി.ജെ.പി ഏകസിവില്‍കോഡ് നടപ്പാക്കാനായി ഇറങ്ങിയിരിക്കുന്നത്. ഇതേ ലക്ഷ്യം മുന്‍നിര്‍ത്തി ജനസംഖ്യാനിയന്ത്രണ ബില്ലുമായി രണ്ട് ബി.ജെ.പി അംഗങ്ങള്‍ വന്നിട്ടുണ്ട്. ഇന്ത്യയുടെ ഏറ്റവും വലിയ മഹത്വവും ഭംഗിയും എന്നുപറയുന്നത് വിവിധ മത, സാമുദായിക, സാംസ്‌കാരിക വിഭാഗങ്ങള്‍ അവരുടെ വിശ്വാസവും സംസ്‌കാരവുമായി ജീവിച്ചുപോവുന്നതാണെന്നും അതുനിലനിര്‍ത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ പാസ്പോർട്ട് സേവനങ്ങൾ അൽഹിന്ദ് വഴി; ജൂലൈ 22 മുതൽ 16 സെന്ററുകളിൽ സേവനം ലഭ്യം

uae
  •  4 days ago
No Image

ട്രെയിന്‍ തടഞ്ഞു; റോഡ് ഉപരോധിച്ചു; രാഹുല്‍ ഗാന്ധിയുടെ അറസ്റ്റിനെ തുടര്‍ന്ന് കേരളത്തിലും കോണ്‍ഗ്രസ് പ്രതിഷേധം

latest
  •  4 days ago
No Image

നിതിൻരാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്; നിലവിലെ അന്വേഷണ സംഘത്തെ പൂർണ്ണമായി മാറ്റി ആഭ്യന്തര വകുപ്പ്

Kerala
  •  4 days ago
No Image

ഖാർഗെയുടെ പിറന്നാളെന്ന വ്യാജേന വിളിപ്പിച്ചു; രാഹുലിന്റെയും സംഘത്തിന്റെയും 'സീക്രട്ട് ഓപറേഷനിൽ' ഞെട്ടി കേന്ദ്രസർക്കാർ

National
  •  4 days ago
No Image

അടിമാലിയിൽ അൽഫാമിന്റെ വലിപ്പത്തെ ചൊല്ലി ഹോട്ടൽ ജീവനക്കാരും വിനോദസഞ്ചാരികളും തമ്മിൽ കയ്യാങ്കളി; 3 പേർക്ക് പരുക്ക്, 3 പേർ അറസ്റ്റിൽ

Kerala
  •  4 days ago
No Image

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം;  അറസ്റ്റ് ചെയ്ത രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ വിട്ടയച്ചു

latest
  •  4 days ago
No Image

വിവാഹം നടക്കാൻ പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ക്രൂരമർദനം: പ്രധാന പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

സി.ജെ.പിക്ക് പിന്‍തുണ; മാനവീയം വീഥിയില്‍ വന്‍ പ്രതിഷേധം നടത്താന്‍ യുവാക്കള്‍

latest
  •  4 days ago
No Image

കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; പുതിയ പദ്ധതിയുമായി ദുബൈ മുനിസിപ്പാലിറ്റി

Kuwait
  •  4 days ago
No Image

ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുബൈയിലേക്ക് കൂട്ടാം; എമിറേറ്റ്സ് ഐഡിയുള്ളവർക്ക് ഡിഇടിയുടെ വമ്പൻ ഓഫർ

uae
  •  4 days ago


No Image

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനകേസ്' അട്ടിമറി ആരോപണം; വിശദീകരണം നല്‍കി എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാര്‍

latest
  •  4 days ago
No Image

മീനിൽ ഉപ്പില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയ സംഭവം: പ്രചാരണം തെറ്റെന്ന് പ്രതി; വനിതാ ജീവനക്കാരിയെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതെന്ന് വെളിപ്പെടുത്തൽ

Kerala
  •  4 days ago
No Image

വഖ്ഫ് ബോർഡ് വിഷയത്തിൽ സർക്കാറിന് തിരിച്ചടിയുണ്ടായില്ല- എൻ.ഷംസുദ്ദീൻ; തർക്കം നിലനിൽക്കുമ്പോൾ ബോർ‍ഡ് യോ​ഗം ചേരുന്നത് ശരിയല്ലെന്നും അദ്ദേഹം

latest
  •  4 days ago
No Image

സർക്കാർ ഉത്തരവില്ലെങ്കിലും ആനുകൂല്യങ്ങൾ നൽകണം; അൺഎയ്ഡഡ് സ്കൂൾ അധ്യാപകർക്കും ഇനി പി.എഫും ഗ്രാറ്റുവിറ്റിയും; നിഷേധിക്കുന്നത് നിയമവിരുദ്ധമെന്ന് മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  4 days ago