ഹംസഫര്‍ എക്‌സ്പ്രസില്‍ തീപിടിത്തം; ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടത്തിന് പിന്നിലെന്ന് സൂചന
ഹംസഫര്‍ എക്‌സ്പ്രസില്‍ തീപിടിത്തം
ന്യൂഡല്‍ഹി: തിരുച്ചിറപ്പള്ളി ശീ ഗംഗാനഗര്‍ ഹംസഫര്‍ എക്‌സ്പ്രസ് ട്രെയിനില്‍ വന്‍ തീപിടിത്തം. ട്രെയിനിന്റെ ജനറേറ്റര്‍ കോച്ചിലും അതിനോട് ചേര്‍ന്നുള്ള പാസഞ്ചര്‍ കാറിലുമാണ് തീപിടിത്തമുണ്ടായത്. ഗുജറാത്തിലെ വല്‍സാദ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെ ആയിരുന്നു അപകടം.
ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടമുണ്ടായത്. സൂറത്തിലേക്ക് പുറപ്പെട്ട തിരുച്ചിറപ്പള്ളിശ്രീ ഗംഗാനഗര്‍ ഹംസഫര്‍ എക്‌സ്പ്രസിന്റെ രണ്ട് എസി കോച്ചുകള്‍ക്ക് തീപിടിക്കുകയായിരുന്നു. പവര്‍ കോച്ചില്‍ തീ പടര്‍ന്ന് തൊട്ടടുത്തുള്ള ബി1 കോച്ചിലേക്ക് പടരുകയായിരുന്നുവെന്നാണ് പൊലീസ് സൂപ്രണ്ട് കരണ്‍രാജ് വഗേല പറയുന്നത്.
ബോഗിയില്‍ നിന്ന് പുക ഉയരുന്നത് കണ്ട ഉടനെ തന്നെ ട്രെയിന്‍ നിര്‍ത്തി യാത്രക്കാര്‍ എല്ലാവരും ഇറക്കി. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ സംഭവം യാത്രക്കാരില്‍ പരിഭ്രാന്തി പരത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടത്തിന് പിന്നിലെന്നാണ് സൂചന. തീ ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു.
#WATCH | Fire breaks out in Humsafar Express, which runs between Tiruchirappalli and Shri Ganganagar, in Gujarat's Valsad; no casualty reported till now pic.twitter.com/p5Eyb7VQKw
— ANI (@ANI) September 23, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."