'ദാനിഷ് സിദ്ദീഖിയുടെ മുഖത്തും നെഞ്ചിലും വാഹനം കയറ്റി വികൃതമാക്കി'
ന്യൂഡല്‍ഹി: താലിബാന് കൊലപ്പെടുത്തിയ റോയിട്ടേഴ്സ് ഫോട്ടോഗ്രഫര്‍ ദാനിഷ് സിദ്ദീഖിയുടെ മൃതദേഹം വികൃതമാക്കിയിരുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍, അഫ്ഗാന് അധികൃതരെ ഉദ്ദരിച്ച് ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ദാനിഷ് സിദ്ദീഖിയുടെ മുഖത്തും നെഞ്ചിലും വാഹനത്തിന്റെ ടയറുകള്‍ കയറ്റിയ പാടുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ജൂലൈ 16ന് കാണ്ഡഹാര്‍ പ്രവിശ്യയിലെ സ്പിന്‍ ബോള്ഡാക്കിലേക്കുള്ള വഴിയില്‍ സര്‍ക്കാര്‍ സൈന്യവും താലിബാനും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സര്‍ക്കാര്‍ സൈന്യത്തിനൊപ്പമുണ്ടായിരുന്ന ദാനിഷ് സിദ്ദീഖിയും കൊല്ലപ്പെട്ടുവെന്നാണ് താലിബാന് അവകാശപ്പെട്ടിരുന്നത്.
കാണ്ഡഹാറിലെ ആശുപത്രിയില്‍വച്ച് സിദ്ദീഖിയുടെ മൃതദേഹം റെഡ്ക്രോസിന് താലിബാന് കൈമാറിയത് വികൃതമാക്കപ്പെട്ട നിലയിലാണ്. ഇക്കാര്യം ഇന്ത്യന്‍ ഉദ്യോഗസ്ഥരും അഫ്ഗാന് ഉദ്യോഗസ്ഥരും ശരിവച്ചതായി റിപ്പോര്‍ട്ട് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."