HOME
DETAILS

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; അന്വേഷണം ആവശ്യപ്പെട്ട് നിതീഷ് കുമാര്‍

  
backup
August 02 2021 | 11:08 AM

pegasus-phone-issue-investigation-latest

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ എന്‍.ഡി.എയില്‍ ഭിന്നത.അന്വേഷണം വേണമെന്ന് ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു. ദിവസങ്ങളായി പാര്‍ലമെന്റ് സ്തംഭിപ്പിച്ച് പ്രതിപക്ഷം ഈ ആവശ്യം ഉന്നയിക്കുന്നതിനിടെയാണ് നിതീഷ് നിലപാട് വ്യക്തമാക്കിയത്.

ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ അന്വേഷണം നടക്കേണ്ടത് അനിവാര്യമാണെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. കുറേ ദിവസമായി ഇതു കേള്‍ക്കുന്നു. ഇതു പാര്‍ലമെന്റിലും ചര്‍ച്ച ചെയ്യേണ്ടതാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ദിവസങ്ങളായി ഈ ആവശ്യം ഉന്നയിക്കുകയാണെന്ന് നിതീഷ് പറഞ്ഞു.

പെഗാസസ് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമേ അല്ലെന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തിരിക്കെയാണ്, പ്രധാന സഖ്യകക്ഷി നേതാവ് തന്നെ അതു തള്ളി രംഗത്തുവന്നിരിക്കുന്നത്. പെഗാസസ് വിഷയത്തില്‍ ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ഇരു സഭകളിലും പ്രസ്താവന നടത്തിക്കഴിഞ്ഞതാണെന്നാണ്, നേരത്തെ ഇതു സംബന്ധിച്ച് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞത്.

പ്രതിപക്ഷത്തിന്റെ പെരുമാറ്റം നിര്‍ഭാഗ്യകരമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഒരു ഗൗരവവുമില്ലാത്ത കാര്യങ്ങളുടെ പേരിലാണ് അവര്‍ ബഹളം വയ്ക്കുന്നത്. ജനങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങള്‍ രാജ്യത്തുണ്ട്. അതെല്ലാം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറുമാണ്. പാര്‍ലമെന്റ് നടപടികള്‍ തുടരാന്‍ അനുവദിക്കില്ലെന്ന നിലപാട് നിര്‍ഭാഗ്യകരമാണ് മന്ത്രി പറഞ്ഞു. ബില്ലുകള്‍ ചര്‍ച്ച കൂടാതെ പാസാക്കാന്‍ സര്‍ക്കാരിനു താത്പര്യമില്ലെന്ന് മന്ത്രി പറഞ്ഞു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇ പ്രസിഡന്റിന്റെ റഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം

uae
  •  a month ago
No Image

തിമിര ശസ്ത്രക്രിയയ്ക്ക് പിന്നാലെ അഞ്ച് പേർക്ക് കാഴ്ച നഷ്ടം; ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരായ അച്ഛനും മകനുമെതിരെ കേസ്

National
  •  a month ago
No Image

മണ്ണാര്‍മലയില്‍ വീണ്ടും പുലി: വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലേക്ക് പുലി അടുക്കുന്നില്ല; കാമറയില്‍ പതിഞ്ഞു ദൃശ്യങ്ങള്‍

Kerala
  •  a month ago
No Image

റിയാദില്‍ പ്രവാസി മലയാളി ഹൃദയാഘാതംമൂലം മരിച്ചു | Pravasi Death

Saudi-arabia
  •  a month ago
No Image

മെറ്റയുടെ 1 ബില്യൺ ഡോളർ ഓഫർ നിരസിച്ച് മീര മുരാതി; സക്കർബർഗിന്റെ പ്രതികരണം ഇങ്ങനെ

auto-mobile
  •  a month ago
No Image

തോരാതെ മഴ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  a month ago
No Image

കൊല്ലത്തെ വന്‍ എംഡിഎംഎ വേട്ട; രണ്ടാം പ്രതിയും അറസ്റ്റില്‍ 

Kerala
  •  a month ago
No Image

കര്‍ണാടകയില്‍ ഒടിക്കൊണ്ടിരിക്കെ പാസഞ്ചര്‍ ട്രെയിനിന്റെ കോച്ചുകള്‍ തമ്മില്‍ വേര്‍പ്പെട്ടു

Kerala
  •  a month ago
No Image

ധര്‍മ്മസ്ഥല; അന്വേഷണം റെക്കോര്‍ഡ് ചെയ്യാനെത്തിയ നാല് യൂട്യൂബര്‍മാര്‍ക്ക് നേരെ ആക്രമണം; പ്രതികള്‍ രക്ഷപ്പെട്ടു

National
  •  a month ago
No Image

ട്രംപിന്റേത് ഇന്ത്യയെ ഭീഷണിപ്പെടുത്താനുള്ള ശ്രമം; അധിക തീരുവ നടപടിയെ സാമ്പത്തിക ഭീഷണിയെന്ന് വിശേഷിപ്പിച്ച് രാഹുൽ ഗാന്ധി

National
  •  a month ago