സിനിമ പ്രചോദനമായി; വിഷ്ണുപ്രിയയുടെ ആണ്‍സുഹൃത്തിനെ കൊല്ലാനും പദ്ധതിയിട്ടു
കണ്ണൂര്‍: പാനൂരില്‍ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ പ്രതി ശ്യാംജിത്ത് മറ്റൊരു കൊലപാതകത്തിനും പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. വിഷ്ണുപ്രിയയുടെ ആണ്‍സുഹൃത്തിനെ കൊലപ്പെടുത്താനാണ് പദ്ധതിയിട്ടത്.
ഇയാള്‍ വിഷ്ണുപ്രിയയുമായി പ്രണയത്തിലാണെന്ന് ശ്യാംജിത് സംശയിച്ചിരുന്നു. പ്രണയം തകര്‍ന്നതാണ് പകയിലേക്ക് എത്തിയത്. പ്രണയം പെണ്‍കുട്ടി അവസാനിപ്പിച്ചതോടെ ശ്യാംജിത്തിന് സംശയം തുടങ്ങി. സുഹൃത്തുമായി പ്രണയത്തിലാണെന്ന് സംശയിച്ചു. ഇതോടെ വിഷ്ണുപ്രിയയെയും സുഹൃത്തിനെയും കൊല്ലാന്‍ തീരുമാനിച്ചു. ആദ്യം പൊന്നാനിക്കാരെ കൊല്ലാനായിരുന്നു പദ്ധതി. പിന്നീട് വിഷ്ണുപ്രിയയുടെ മുത്തശ്ശി മരിച്ചതോടെ തീരുമാനം മാറ്റി.
അതേസമയം, ശ്യാംജിതിന് പ്രചോദനമായത് സീരിയല്‍ കില്ലറുടെ കഥ പറഞ്ഞ മലയാളം സിനിമയെന്ന് പൊലീസിന്റെ കണ്ടെത്തല്‍. വധിക്കാനായി ഇരുതല മൂര്‍ച്ചയുള്ള കത്തി സ്വന്തമായി നിര്‍മ്മിച്ച പ്രതി, പാനൂരിലെ വീട്ടില്‍ വെച്ച് ചുറ്റിക കൊണ്ട് യുവതിയെ തലക്കടിച്ച് വീഴ്ത്തി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
കൊലക്ക് ശേഷം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ബാര്‍ബര്‍ ഷോപ്പില്‍ നിന്ന് ശേഖരിച്ച മുടി പ്രതി ബാഗില്‍ കരുതി. കട്ടിങ് മെഷീന് ഉപയോഗിക്കാനും പ്രതി പദ്ധതിയിട്ടു. ഇതിനായി കട്ടിങ് മെഷീന് വാങ്ങി, പവര്‍ ബാങ്കും കരുതി. എന്നാല്‍ പദ്ധതി പിന്നീട് വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. കട്ടിങ് മെഷീന് ശ്യാംജിത്തിന്റെ മാനന്തേരിയിലെ വീട്ടില്‍നിന്ന് പൊലീസ് കണ്ടെത്തി. കൊന്ന ശേഷം മൃതദേഹം തുണ്ടം തുണ്ടമായി മുറയ്ക്കാനായിരുന്നു പദ്ധതി. പിന്നീട് പ്രായോഗിക ബുദ്ധിമുട്ടുകാരണം ഇത് വേണ്ടെന്നു വച്ചു. അതുകൊണ്ടാണ് തലയ്ക്ക അടിക്കാന്‍ ചുറ്റിക വാങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."