HOME
DETAILS

സഊദിയിൽ ഗാര്‍ഹിക തൊഴിൽ നിയമം പരിഷ്കരിക്കുന്നു,പ്രവാസികൾ അറിയേണ്ട കാര്യങ്ങൾ

  
backup
October 07, 2023 | 2:45 PM

domestic-work-law-reforms-in-saudi-arabia

ജിദ്ദ: സഊദി അറേബ്യയില്‍ 21 വയസ്സില്‍ കുറഞ്ഞ വീട്ടുവേലക്കാരികളെ വെച്ചാല്‍ 20,000 റിയാല്‍ പിഴ.വീട്ടുവേലക്കാരികള്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്നതമായി ബന്ധപ്പെട്ട പരിഷ്‌കരിച്ച നിയമാവലി ഔദ്യോഗിക ഗസറ്റായ ഉമ്മുല്‍ഖുറാ പത്രത്തില്‍ പരസ്യപ്പെടുത്തിയ നിയമത്തിലൂടെ പുറത്തിറക്കി.
ജോലിസമയം, വിശ്രമ സമയം എന്നിവ വേര്‍തിരിച്ച് നിശ്ചയിക്കുകയും ഗാര്‍ഹിക തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുമ്പോള്‍ പാലിക്കേണ്ട മറ്റു മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു. ദിവസത്തില്‍ പത്തു മണിക്കൂറില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികളെ കൊണ്ട് ജോലിചെയ്യിക്കരുതെന്ന് പരിഷ്‌കരിച്ച നിയമാവലിയിൽ പറയുന്നു.
തുടര്‍ച്ചയായി അഞ്ചു മണിക്കൂറില്‍ കൂടുതല്‍ ജോലിചെയ്യിക്കരുത്. വിശ്രമത്തിനും ഭക്ഷണത്തിനും ആരാധനാകര്‍മങ്ങള്‍ക്കും അര മണിക്കൂറില്‍ കുറയാത്ത ഇടവേള നല്‍കാതെ അഞ്ചു മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ജോലി ചെയ്യിക്കരുതെന്ന് നിയമത്തില്‍ പറയുന്നു. ഇതിനനുസൃതമായി ജോലിസമയം ക്രമീകരിക്കണം.
ഇടവേളകളിലെ വിശ്രമത്തിനു പുറമേ ദിവസത്തില്‍ എട്ടു മണിക്കൂറില്‍ കുറയാത്ത തുടര്‍ച്ചയായ വിശ്രമവും അനുവദിക്കണം. ജോലിസമയവും വിശ്രമ സമയവും വെവ്വേറെയാണ് പരിഗണിക്കേണ്ടത്. ആഴ്ചയില്‍ ഒരു ദിവസം പൂര്‍ണ വേതനത്തോടെ അവധി നല്‍കണം. തുടര്‍ച്ചയായി 24 മണിക്കൂറില്‍ കുറയാത്ത വിശ്രമദിനമാണ് അനുവദിക്കേണ്ടത്. ആഴ്ചയിലുള്ള അവധി ഏത് ദിവസമാണെന്ന് തൊഴിലാളിയും തൊഴിലുടമയും പരസ്പര ധാരണയിലൂടെ തീരുമാനിക്കണം. വാരാന്ത അവധി ദിവസത്തില്‍ ജോലി ആവശ്യമായി വന്നാല്‍ പകരം മറ്റൊരു ദിവസം അവധി നല്‍കുകയോ അധിക വേതനം നല്‍കുകയോ വേണമെന്നും നിയമത്തില്‍ വ്യക്തമാക്കുന്നു.
വാര്‍ഷിക അവധി രണ്ടു വര്‍ഷം കൂടുമ്പോള്‍ 30 ദിവസം അനുവദിക്കണം. അവധിയെടുക്കാന്‍ തൊഴിലാളി ഉദ്ദേശിക്കുന്നില്ലെങ്കില്‍ പ്രസ്തുത മാസത്തെ പൂര്‍ണമായ ശമ്പളം നല്‍കാനും തൊഴിലുടമ ബാധ്യസ്ഥനാണ്. രണ്ടു വര്‍ഷത്തിലൊരിക്കല്‍ വിദേശ ജോലിക്കാര്‍ക്ക് സ്വദേശത്തേക്ക് പോയി മടങ്ങിവരാനുള്ള വിമാന ടിക്കറ്റും നല്‍കണം. ജോലി അവസാനിപ്പിച്ച് ഫൈനല്‍ എക്‌സിറ്റില്‍ പോകുമ്പോള്‍ വണ്‍വേ ടിക്കറ്റ് മതിയാവും. രാജ്യത്തിന് പുറത്തുപോകാതെയാണ് വാര്‍ഷികാവധി പ്രയോജനപ്പെടുത്തുന്നതെങ്കില്‍ ടിക്കറ്റിനോ ടിക്കറ്റ് തുകക്കോ തൊഴിലാളിക്ക് അവകാശമുണ്ടായിരിക്കില്ല.
ഗാര്‍ഹിക ജീവനക്കാര്‍ക്ക് വര്‍ഷത്തില്‍ 30 ദിവസം മെഡിക്കല്‍ ലീവുണ്ട്. രോഗാവധി അനുവദിക്കുക മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. മെഡിക്കല്‍ ലീവ് ഒരുമിച്ച് എടുക്കുന്നതിനും തടസമില്ല. ആദ്യ 15 ദിവസത്തിന് പൂര്‍ണ വേതനവും തുടര്‍ന്ന് പകുതി വേതനവുമാണ് ലഭിക്കുക. ഒരു മാസത്തില്‍ കൂടുതല്‍ മെഡിക്കല്‍ ലീവ് എടുക്കുന്നവരെ ആവശ്യമെങ്കില്‍ തൊഴില്‍ കരാര്‍ അവസാനിപ്പിച്ച് സ്വദേശത്തേക്ക് തിരിച്ചയക്കാവുന്നതാണ്. വിമാന ടിക്കറ്റും നിയമാനുസൃതമായ മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കിയാണ് പിരിച്ചുവിടേണ്ടത്. ഓരോ നാലു വര്‍ഷത്തെ സേവനത്തിനും ഒരു മാസത്തെ വേതനം എന്ന തോതില്‍ സേവനാനന്തര ആനുകൂല്യത്തിനും തൊഴിലാളിക്ക് അര്‍ഹതയുണ്ട്.

content highlights: domestic work law reforms in Saudi Arabia



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെസ്റ്റ് ബാങ്കിലെ പള്ളിക്ക് തീയിട്ട് ഖുർആൻ കത്തിച്ച് ജൂത കുടിയേറ്റക്കാർ

International
  •  7 days ago
No Image

ലിഥിയം ബാറ്ററികള്‍, പവര്‍ ബാങ്കുകള്‍ എന്നിവ കൊണ്ടുവരുന്നതിന് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഒമാന്‍ എയര്‍

oman
  •  7 days ago
No Image

വോട്ടെണ്ണല്‍ ചൂടിനിടെ നെഹ്‌റുവിനെ അനുസ്മരിച്ച് നീതീഷ് കുമാറിന്റെ ട്വീറ്റ്; പേടിക്കണ്ട കസേര നിങ്ങള്‍ക്ക് തന്നെ എന്ന് സോഷ്യല്‍ മീഡിയ 

National
  •  7 days ago
No Image

കൊൽക്കത്ത ടെസ്റ്റ്: ടോസ് ജയിച്ച് ബാറ്റിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക; ഈഡൻ ഗാർഡനിൽ സ്പിൻ കെണിയൊരുക്കി ഇന്ത്യ

Cricket
  •  7 days ago
No Image

ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി; കസേര വിട്ടു നല്‍കേണ്ടി വരുമോ നിതീഷ്?

National
  •  7 days ago
No Image

പോക്സോ കേസിൽ യെദ്യുരപ്പ വിചാരണ നേരിടണം; ഹൈക്കോടതി ഹർജി തള്ളി

crime
  •  7 days ago
No Image

യുപി: മുസ്‌ലിം കോളനിയിലെ കൂട്ട കുടിയൊഴിപ്പിക്കല്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ; പി.എം ആവാസ് യോജനപദ്ധതി പ്രകാരമുള്ള വീടുകളും പൊളിക്കുന്നു

National
  •  7 days ago
No Image

കുവൈത്തില്‍ സഹില്‍ ആപ്പ് വഴി എന്‍ട്രി- എക്‌സിറ്റ് റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്യുന്നതിങ്ങനെ

Kuwait
  •  7 days ago
No Image

തലശ്ശേരി നഗരസഭയില്‍ ഫസല്‍ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

Kerala
  •  7 days ago
No Image

'വെർച്വൽ വിവാഹം' കഴിച്ച് ഭീഷണിപ്പെടുത്തി; 13 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ടു പ്രതികളും പിടിയിൽ

crime
  •  7 days ago