HOME
DETAILS
MAL
കാട്ടാനശല്യം: വനപാലകരെ നാട്ടുകാര്‍ തടഞ്ഞുവച്ചു
backup
August 26 2016 | 19:08 PM
ഗൂഡല്ലൂര്‍: കുന്നൂര് തൂതര്മട്ടത്തില് കാട്ടാനക്കൂട്ടം കൃഷി നാശം വരുത്തിയ പ്രദേശം സന്ദര്‍ശിക്കാനെത്തിയ വനപാലകരെ നാട്ടുകാര്‍ തടഞ്ഞുവച്ചു.
പ്രദേശത്തെ കര്‍ഷകരടങ്ങിയ സംഘമാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞത്. രണ്ട് കുട്ടികളടക്കമുള്ള ഒന്‍പത് ആനകളാണ് പ്രദേശത്ത് വ്യാപക നാശം വരുത്തുന്നത്. നിരവധി കര്‍ഷകരുടെ കൃഷികള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. നിരവധി തവണ പരാതി നല്‍കിയിരുന്നെങ്കിലും വനം വകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് വനപാലകരെ തടഞ്ഞുവച്ചത്. പിന്നീട് നടന്ന ചര്‍ച്ചയില്‍ കാട്ടാന ശല്യത്തിന് പരിഹാരം കാണുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് വനപാലകരെ വിട്ടയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."