HOME
DETAILS
MAL
ഡി.സി.എന്‍.എസ് സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആസ്ത്രേലിയ
backup
August 26 2016 | 19:08 PM
സിഡ്നി: സ്കോര്‍പിന്‍ അന്തര്‍വാഹിനിയുടെ വിവരം ചോര്‍ന്നതിനു പിന്നാലെ ഫ്രഞ്ച് നേവല്‍ കോണ്ട്രാക്ടര് ഡി.സി.എന്‍.എസിനോട് സുരക്ഷ കൂട്ടാന്‍ ആസ്ത്രേലിയ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വക്താവാണ് ഇക്കാര്യം അറിയിച്ചത്. ആസ്ത്രേലിയക്കു വേണ്ടി ഡി.സി.എന്‍.എസ് 50 ബില്യന്‍ ആസ്ത്രേലിയന്‍ ഡോളറിന്റെ ഇടപാട് നടത്തുന്നുണ്ട്. കഴിഞ്ഞദിവസം ഇന്ത്യയുടെ സ്കോര്‍പിന്‍ അന്തര്‍വാഹിനിയുടെ രഹസ്യങ്ങളടങ്ങിയ 22,000 പേജുള്ള രേഖകള്‍ ആസ്ത്രേലിയന്‍ പത്രം പുറത്തുവിട്ടിരുന്നു. ഇത്തരം രഹസ്യചോര്ച്ചയ്ക്കുള്ള അവസരം തടയണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നുമാണ് ആസ്ത്രേലിയ ഡി.സി.എന്‍.എസിനോട് ആവശ്യപ്പെട്ടത്. 12 അടുത്ത തലമുറ മുങ്ങിക്കപ്പലുകളാണ് ആസ്ത്രേലിയക്കുവേണ്ടി ഫ്രഞ്ച് കമ്പനി നിര്‍മിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."