ഫലസ്തീൻ ജനതക്ക് ഐക്യ ദാർഢ്യം - കുവൈത്ത് കേരളാ ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി)
Solidarity with the Palestinian People - Kuwait Kerala Islamic Council (KIC)
കുവൈത്ത് സിറ്റി: പിറന്ന നാട്ടിൽ സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള മൗലികമായ അവകാശത്തിനു വേണ്ടി പതിറ്റാണ്ടുകളായി പോരാടിക്കൊണ്ടിരിക്കുന്ന തീർത്തും നിരായുധരായ ഫലസ്തീൻ ജനതക്കെതിരെ അമേരിക്കയുടെ പിന്തുണയോടെ ഇസ്രായേൽ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന സയണിസ്റ്റ് നരവേട്ടയിൽ കുവൈത്ത് കേരളാ ഇസ്‌ലാമിക് കൗൺസിൽ ( കെ.ഐ.സി ) ശക്തമായി അപലപിക്കുകയും പ്രധിഷേധിക്കുകയും ചെയ്തു. കാലങ്ങളായി ഇസ്രായേല്‍ ഫലസ്തീനുമേല്‍ ആധിപത്യം നേടാന്‍ ശ്രമിക്കുകയാണ്. നിരന്തരമായ ആക്രമണങ്ങള്‍ കൊണ്ട് ഫലസ്തീന്‍ എന്ന രാജ്യത്തെ തുടച്ചുനീക്കാനാണ് അവര്‍ ശ്രമിക്കുന്നത്. സർവ്വവിധ അന്താരാഷ്ട്ര യുദ്ധ നിയമങ്ങളും നിഷ്ക്കരുണം ലംഘിച്ച് ഫലസ്തീന്‍ ജനതക്കെതിരെ തുടർന്നുകൊണ്ടിരിക്കുന്ന ഇസ്രായേൽ അധിനിവേശ കുടിയേറ്റങ്ങൾക്കും കൊടിയ പീഡനങ്ങൾക്കുമെതിരെയുള്ള ഫലസ്തീൻ ജനതയുടെ അതിജീവന പോരാട്ടങ്ങൾക്ക് കുവൈത്ത് കേരളാ ഇസ്‌ലാമിക് കൗൺസിൽ ഐക്യ ദാർഢ്യം രേഖപ്പെടുത്തി. ഫലസ്തീന്‍ ഇസ്രായേല്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ സമാധാനാന്തരീക്ഷം സാധ്യമാക്കാന്‍ ലോകരാജ്യങ്ങള്‍ ഇടപെടണമെന്നും ഇസ്രായേലിന്റെ അധിനിവേശ അക്രമങ്ങള്‍ക്ക് ഇരയാകുന്ന ഫലസ്തീന്‍ ജനതയ്ക്കു വേണ്ടി പ്രാര്‍ഥിക്കണമെന്നും നേതാക്കൾ വാർത്താകുറിപ്പിൽ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."