HOME
DETAILS
MAL
രാജ്യത്തിന്റെ സ്വത്തുക്കള്‍ പ്രധാനമന്ത്രിയുടെ സുഹൃത്തുക്കള്‍ക്ക് വിറ്റുതുലക്കുന്നു: രാഹുല്‍
backup
August 25 2021 | 05:08 AM
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ ധനസമാഹരണ പദ്ധതിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. കഴിഞ്ഞ സര്‍ക്കാറുകള്‍ 70 കൊല്ലം കൊണ്ടുണ്ടാക്കിയ രാജ്യത്തിന്റെ സ്വത്തുക്കളാണ് പ്രധാനമന്ത്രിയുടെ വ്യവസായി സുഹൃത്തുക്കള്‍ക്ക് വില്‍ക്കുന്നത്.
രാജ്യത്തിന്റെ കിരീടത്തിലെ രത്‌നങ്ങളാണ് വിറ്റു തുലയ്ക്കുന്നതെന്നും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ആറു ലക്ഷം കോടിയുടെ ദേശീയ ധനസമാഹരണ പദ്ധതി പ്രഖ്യാപിച്ചത്. സ്വകാര്യവത്കരണത്തിന് കോണ്‍ഗ്രസ് എതിരല്ല. എന്നാല്‍ തങ്ങളുടെ നയത്തിന് ഒരു യുക്തിയുണ്ടായിരുന്നു.
മോദി സര്‍ക്കാരിന്റെ നയം തൊഴിലവസരങ്ങളെ കൊല്ലുമെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
നിയമാനുസൃതമായ കൊള്ളയും സംഘടിതമായ കവര്‍ച്ചയുമാണ് ഇതെന്നാണ് കോണ്‍ഗ്രസ് പദ്ധതിയെ വിമര്‍ശിച്ചത്.
രാജ്യത്തെ ജനങ്ങളുടെ കഷ്ടപ്പാടിലൂടെ പതിറ്റാണ്ടുകള്‍ കൊണ്ട് ഉണ്ടാക്കിയ കോടിക്കണക്കിന് രൂപയുടെ സ്വത്ത് കേന്ദ്രസര്‍ക്കാര്‍ അവരുടെ കോടീശ്വരന്മാരായ സുഹൃത്തുക്കള്‍ക്ക് നല്‍കുകയാണെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു.
നാല് വര്‍ഷം കൊണ്ട് ആസ്തികള്‍ വിറ്റഴിക്കുന്ന പദ്ധതി കഴിഞ്ഞ ദിവസമാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. റോഡുകള്‍, റെയില്‍വേ, വിമാനത്താവളം, ഗ്യാസ് ലൈനുകള്‍ തുടങ്ങിയവയുടെ ഓഹരികളാണ് വിറ്റഴിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."