HOME
DETAILS

160 കിലോമീറ്റര്‍ പോകാവുന്ന ഇലക്ട്രിക്ക് സ്കൂട്ടറിന് കുറഞ്ഞ വില; കൂടുതലറിയാം

ADVERTISEMENT
  
backup
October 16 2023 | 13:10 PM

acer-muvi-125-4g-electric-scooter-detail

ഇ.വി കാറുകള്‍ക്കും, ഇരുചക്ര വാഹനങ്ങള്‍ക്കും ഏറ്റവും അനുയോജ്യമായ മാര്‍ക്കറ്റായി ഇന്ത്യ മാറുകയാണ്. ശക്തമായ മത്സരം നിലനില്‍ക്കുന്ന ഇലക്ട്രിക്ക് മാര്‍ക്കറ്റില്‍ ഇപ്പോള്‍ താരതമ്യേന ചെറിയ വിലക്ക് ഒരു ഇലക്ട്രിക്ക് സ്‌കൂട്ടര്‍ സ്വന്തമാക്കാനുളള അവസരം ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയാണ്. മുവി ഇ-സ്‌കൂട്ടറെന്ന പേരില്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് ഏസറാണ് തങ്ങളുടെ പുത്തന്‍ ഇവി സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്.

കഴിഞ്ഞ ഞായറാഴ്ച ഹൈദരാബാദില്‍ വെച്ച്് നടന്ന ചടങ്ങിലാണ് മുവിയുടെ വിലയും മറ്റ് വിവരങ്ങളും കമ്പനി പുറത്ത് വിട്ടത്. ഏസര്‍ മുവി 1254g എന്നറിയപ്പെടുന്ന സ്‌കൂട്ടറിന് ഒരു ലക്ഷം രൂപയാണ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വിപണിവില വരുന്നത്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വളി ബുക്ക്‌ചെയ്യാവുന്ന ഈ വാഹനം ഗ്രാമ,നഗര ഭേദമന്യേ ഇന്ത്യന്‍ റോഡുകള്‍ക്ക് വളരെ അനുയോജ്യമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സ്വാപ്പ് ചെയ്യാവുന് ബാറ്ററിയുമായി മാര്‍ക്കറ്റിലേക്ക് എത്തുന്ന സ്‌കൂട്ടറിന് രണ്ട് റിമൂവബിള്‍ ബാറ്ററിയാണ് ഉള്ളത്.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 160 കി.മീ സഞ്ചരിക്കാന്‍ സാധിക്കുന്ന ഈ സ്‌കൂട്ടറിന് പരമാവധി 95 കിലോഗ്രാമാണ് ഭാരം വരുന്നത്. 4 ഇഞ്ച് എല്‍.ഇ.ഡി സ്‌ക്രീനടക്കം ഉപഭോക്താക്കള്‍ക്ക് കസ്റ്റമൈസ് ചെയ്യാവുന്ന നിരവധി ഫീച്ചറുകള്‍ പ്രസ്തുത സ്‌കൂട്ടറിന്റെ പ്രത്യേകയാണ്.16 ഇഞ്ച് അലോയ് വീലുകളും ബ്രേക്കിംഗിനായി മുന്നിൽ 220 mm പിന്നിൽ 190 mm ബ്രേക്കുകളും ഉൾക്കൊള്ളുന്ന ഒരു ഹൈഡ്രോളിക് കോംബി ബ്രേക്ക് സിസ്റ്റം (CBS) ആണ് ഇബൈക്ക്ഗോ മുവി ഇലക്ട്രിക് സ്‌കൂട്ടറിലുള്ളത്.

Content Highlights:acer muvi 125 4g electric scooter details



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഉത്സവകാല സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

Kerala
  •  18 minutes ago
No Image

ആർ.എസ്.എസിന്റെ 'കേരള ഓപറേഷൻ'  ഇരുട്ടിൽതപ്പി ബി.ജെ.പി

Kerala
  •  28 minutes ago
No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  8 hours ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  8 hours ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  9 hours ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  10 hours ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  10 hours ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  10 hours ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  10 hours ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  10 hours ago