HOME
DETAILS

മരണം ഇരുപതിനായിരത്തിനരികെ, രോഗികള്‍ 31000: ഇതിങ്ങനെ പോയാല്‍, ഒരു നടപടിയും ഫലപ്രാപ്തിയിലെത്തിക്കാനാകാതെ ആരോഗ്യ വകുപ്പ്

  
backup
August 25, 2021 | 1:04 PM

nearly-20000-deaths-31000-patients-if-this-goes-on-the-health-department-will-not-be-able-to-take-any-action

തിരുവനന്തപുരം: ഇതിങ്ങനെ പോയാല്‍ എവിടെ ചെന്നെത്തും. ഓരോ മലയാളിയും ഉറക്കേ ചോദിച്ചു തുടങ്ങിയിരിക്കുന്നു ഈ ചോദ്യം. കൊവിഡ് വാണം പോലെ കുതിച്ചുയരുമ്പോഴും ഭരണകൂടത്തിന്റെ പ്രഖ്യാപനങ്ങളല്ലാതെ നടപടികളൊന്നുമുണ്ടാകുന്നില്ല. ഉണ്ടാകുന്നവ ഫലപ്രദവുമല്ല. 

വീണ്ടും പ്രതിദിനവര്‍ധന 31,445 കടന്നിരിക്കുന്നു. അപ്പോഴും എല്ലാത്തിനെയും നേരിടാന്‍ സജ്ജമാണെന്നാണ് മുഖ്യമന്ത്രിയുടെ തള്ള്. മരണം പ്രതിദിനം 215 ആയി ഉയര്‍ന്നു. അപ്പോഴും പറയുന്നു നമ്മള്‍ മരണത്തെ പിടിച്ചുകെട്ടിയെന്ന്. അരിയാഹാരം കഴിക്കുന്നവരെ കൊഞ്ഞനം കുത്തലല്ലേ ഇത് എന്നാണ് ആരോഗ്യ രംഗത്തുള്ളവരുടെ തന്നെ ചോദ്യം. എറണാകുളം ജില്ലയില്‍ വീണ്ടും നാലായിരം കടന്നു രോഗികള്‍. വീണ്ടും ഒന്നാം സ്ഥാനത്താണ് കൊച്ചി. 4048 രോഗികള്‍, തൃശൂര്‍ 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട് 2562, കൊല്ലം 2479, കോട്ടയം 2050 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് ഏറ്റവും കൂടുതല്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

1,65,273 സാമ്പിളുകള്‍ പരിശോധിച്ചതിലൂടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.03 ആയി ഉയര്‍ന്നു. 

 215 മരണങ്ങള്‍ ഇന്ന് മാത്രം സ്ഥിരീകരിച്ചതോടെ ആകെ മരണം 19,972 ആയി. ഇരുപതിനായിരത്തിന് തൊട്ടരികെ. അതും യഥാര്‍ഥ കണക്കല്ല എന്നതും ചേര്‍ത്തുവായിക്കണം. 

 

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കി തദ്ദേശ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് എം.എല്‍.എ സ്ഥാനം നഷ്ടമാകുമോ? നിയമം പറയുന്നത് ഇങ്ങനെ

Kerala
  •  5 days ago
No Image

സഊദിയിൽ ട്രക്കിന് പിന്നിൽ വാഹനം ഇടിച്ച് മലയാളി യുവാവ് മരണപ്പെട്ടു

Saudi-arabia
  •  5 days ago
No Image

പൊങ്കൽ: കേരളത്തിലെ ആറ് ജില്ലകൾക്ക് വ്യാഴാഴ്ച അവധി

Kerala
  •  5 days ago
No Image

കുമ്പളയില്‍ ടോള്‍ പിരിവിനെതിരെ വന്‍ പ്രതിഷേധം; എം.എല്‍.എ എ.കെ.എം അഷ്‌റഫിനെ അറസ്റ്റ് ചെയ്ത് നീക്കി

Kerala
  •  5 days ago
No Image

പൊന്ന് ഇനി 'കൈ എത്താ ദൂരത്ത്': ദുബൈയിൽ സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ; 24 കാരറ്റ് ഗ്രാമിന് 550 ദിർഹം കടന്നു

uae
  •  5 days ago
No Image

സമസ്ത ഉപാധ്യക്ഷന്‍ യു എം അബ്ദുറഹ്മാൻ മുസ്‌ലിയാരുടെ വിയോഗം; അനുശോചിച്ച് രമേശ് ചെന്നിത്തല

organization
  •  5 days ago
No Image

ഫോൺ എടുത്താലും ഇല്ലെങ്കിലും ഹാക്ക് ചെയ്യപ്പെടാം; വാട്സ്ആപ്പിലെ ഒരു കോൾ മതി നിങ്ങളുടെ വിവരങ്ങൾ ചോർത്താൻ; മുന്നറിയിപ്പുമായി എമിറേറ്റ്സ് എൻബിഡി

uae
  •  5 days ago
No Image

In Depth Story : എന്തുകൊണ്ട് ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിൽ മാത്രം സംഘർഷാവസ്ഥ? ഇറാനും വെനസ്വലയും സിറിയയും നീറിപ്പുകയുന്നതിന്റെ പിന്നിലെല്ലാം ഒരേ കാരണം

International
  •  5 days ago
No Image

വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം; പ്രതിശ്രുതവരന് വാഹനാപകടത്തില്‍ ദാരുണാന്ത്യം

Kerala
  •  5 days ago
No Image

ബെം​ഗളുരുവിലെ ടെക്കി യുവതിയുടെ മരണം കൊലപാതകം; പ്രതി 18 കാരൻ; ലെെം​ഗിക പീഡനം ചെറുത്തതോടെ ക്രൂരത 

National
  •  5 days ago